Home English
 
 
     
ആസാം ദുരിതാശ്വാസവുമായി ജമാഅത്തെ ഇസ്ലാമി
Posted on 06-08-12, 10:27 am

ആസാം കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നു. ബീഹാര്‍, ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വളണ്ടിയര്‍മാരും ഡോക്ടര്‍മാരും സേവന സജ്ജരായി രംഗത്തുണ്ട്. ഗവണ്‍മെന്റിന്റെ റിലീഫ് പ്രവര്‍ത്തനം പേരിന് മാത്രമാണ് നടന്നത്. അതുതന്നെ മുസ്ലിം ക്യാമ്പുകളില്‍ എത്തുന്നില്ല. ജമാഅത്തിന്റെ റിലീഫ് പ്രവര്‍ത്തനം ജാതിമതഭേദമന്യേ മുഴുവന്‍ കലാപബാധിതരെയും ലക്ഷ്യം വെച്ചുള്ളതാണ്. ബോഡോ കലാപകാരികള്‍ കൊക്രോജര്‍ പോലുള്ള പ്രദേശങ്ങളില്‍ അഴിഞ്ഞാടുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര സെക്രട്ടറിമാരായ മൌലാനാ റഫീഖ് ഖാസിമി, ശഫീഅ് മദനി തുടങ്ങിയ നേതാക്കള്‍ക്കും വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസ് അഹ്മദിനും കലാപബാധിത പ്രദേശത്തേക്ക് പ്രവേശനാനുമതി പോലും അവര്‍ നിഷേധിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ സംസ്ഥാന മുസ്ലിം നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും അനുവാദം കൊടുത്തില്ല. പോലീസ് തികഞ്ഞ നിസ്സംഗത കാണിച്ചുവെന്ന നേതാക്കളുടെ പരാതി ഗൌരവത്തിലെടുത്തില്ലെന്നും ശംസ് അഹ്മദ് പറഞ്ഞു. ഡോ. അബുല്‍ഹസന്‍, അബ്ദുല്‍ ജലീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നതസംഘം ഡോക്ടര്‍മാര്‍ 250ഓളം ക്യാമ്പുകളില്‍ മെഡിക്കല്‍ യൂനിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉടുതുണി പോലും ഉപേക്ഷിച്ചു ഓടിപ്പോന്നവര്‍ക്കായി ക്യാമ്പുകളില്‍ വസ്ത്രങ്ങളും ഭക്ഷണം ശുദ്ധജലം തടുങ്ങിയവയും എത്തിക്കല്‍ ഏറെ ശ്രമകരമാണ്. കലാപത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ എഫ്.ഐ.ആര്‍ ശരിയാക്കേണ്ടതുണ്ട്. അഡ്വക്കേറ്റ് അബ്ദുല്‍ ഹാമിദിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ ആസാം ചാപ്റ്ററിന്റെ പ്രവര്‍ത്തകര്‍ ക്യാമ്പുകളിലും പോലീസ് സ്റേഷനുകളിലും കയറിയിറങ്ങി അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.
ആസാം
അടിയന്തര സഹായമെത്തിക്കുക
ആസാമില്‍ ബോഡോ തീവ്രവാദികള്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപത്തില്‍ 500-ഓളം ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. തിട്ടപ്പെടുത്താനാവാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍.... പരിശുദ്ധ റമദാനില്‍ വീട് വിട്ട് ഓടിപ്പോകേണ്ടി വന്നു. 4 ലക്ഷത്തോളം വരുന്ന നമ്മുടെ സഹോദരങ്ങള്‍ തമ്പുകളിലും വെളിപ്രദേശങ്ങളിലുമായി വിവരണാതീതമായ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. അവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി. ആസാമിലെ സഹോദരങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങളോരോരുത്തരും പങ്കുചേരണമെന്ന് അപേക്ഷിക്കുന്നു.

 

സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി
അമീര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്

 
ചെക്കുകളും ഡ്രാഫ്റ്റുകളും 
Markaz Relief Fund, Jamaat-e-Islami Hind
A/c No:1447308475, IFSCode:CBIN 0282953,
Central Bank of India, Branch Sukhdev Vihar, New Delhi

എന്ന പേരിലെടുത്ത് താഴെ വിലാസത്തില്‍ അയക്കുക
Jamaat-e-Islami Hind, D-317,
Dawat Nagar, Abul Fazl Enclave,
Jamia Nagar, New Delhi-110 025

N.B കോഴിക്കോട് ഹിറാസെന്ററിലും സ്വീകരിക്കുന്നതാണ്.
P.B.No. 833, Hira Centre,
Mavoor Road, Kozhikode- 673004,
Kerala, India,
hiracentre@jihkerala.org
 



 
          SocialTwist Tell-a-Friend 
blog comments powered by Disqus
 
all rights reserved for Jamaat-e-Islami Hind, Kerala Home | Web Team | Links | Font | Contact us