Home English
 

 

 

 
     
 


ഊന്നല്‍ നല്‍കേണ്ട കാര്യങ്ങളും ലക്ഷ്യങ്ങളും

 


ജമാഅത്ത് പ്രവര്‍ത്തകരുടെ സംസ്‌കരണവും ആഭ്യന്തര ഭദ്രതയും പ്രഥമ ശ്രദ്ധാകേന്ദ്രമായിരിക്കും. രാജ്യവാസികള്‍ക്കിടയിലെ പ്രബോ
ധനത്തില്‍ ജമാഅത്ത് പ്രത്യേകം ശ്രദ്ധപതിപ്പിക്കും. യഥാര്‍ഥ ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനം സാധ്യമാകുന്നതിന് വേണ്ടി മുസ്‌ലിംകളുടെ സമഗ്രമായ സംസ്‌കരണത്തില്‍ ശ്രദ്ധിക്കും.
ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പോളിസിയുടെ വെളിച്ചത്തില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെങ്കിലും നടപ്പുമീഖാത്തില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധയൂന്നുന്നതാണ്. മീഖാത്ത് അവസാനിക്കുമ്പോഴേക്കും ഫലങ്ങള്‍ പ്രകടമായി കാണപ്പെടുമാറ് ശ്രദ്ധയുടെയും പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും വലിയൊരംശം ഈ കാര്യങ്ങളില്‍ വിനിയോഗി
ക്കുന്നതാണ്.
1. ദഅ്‌വത്ത്
മനുഷ്യന്റെ മോക്ഷത്തിനും വിജയത്തിനും നിദാനം ഇസ്‌ലാം മാത്രമാണെന്ന യാഥാര്‍ഥ്യം രാജ്യവാസികള്‍ക്ക് വിശദമാക്കിക്കൊ
ടുക്കും.
2. ഇസ്‌ലാമിക സമൂഹം
ഇസ്‌ലാമിന്റെ കുടംബ സംബന്ധമായ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കാനും മുസ്‌ലിം കുടുംബങ്ങളെ മാതൃകാ ഇസ്‌ലാമിക കുടുംബങ്ങളാക്കി മാറ്റുവാനും ജമാഅത്ത് പരിശ്രമിക്കും.
3. സാമുദായിക പ്രശ്‌നങ്ങള്‍
മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക- സാമ്പത്തിക ഉന്നതിക്കായി ജമാഅത്ത് പരിശ്രമിക്കും. അതിനായി ബോധവല്‍ക്കരണ കാമ്പയിന്‍ മുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കല്‍ വരെയുള്ള സാധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.
4. ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍
മുതലാളിത്ത ചൂക്ഷണത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ ജമാഅത്ത് തുടരും. മുതലാളിത്തത്തിന് ബദലായി ഇസ്‌ലാമിക വ്യവസ്ഥയെ സമര്‍പിക്കും. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തും. ദൈവ വിശ്വാസവും പരലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരു
മെന്ന ബോധവും ഫലപ്രദമായ ആത്മ പരിശോധനാ സമ്പ്രദായവും കൂടാതെ ഈ പ്രശ്‌നത്തില്‍ നിന്ന് മോചനം നേടുക സാധ്യമല്ലെന്ന വസ്തുത വ്യക്തമാക്കും.
5. ജനസേവനം
വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങിയ മേഖല
കളിലുള്ള സര്‍ക്കാര്‍- സര്‍ക്കാറേതര പദ്ധിതകളെക്കുറിച്ച് ജനങ്ങളെ വിവരമുള്ളവരാക്കാന്‍ ജമാഅത്ത് ശ്രദ്ധ പുലര്‍ത്തും. ശരീഅത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അവയെ പരമാവധി പ്രയോജന
പ്പെടുത്താന്‍ അവര്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശവും നല്‍കും. സാമ്പത്തിക പിന്നാക്കാവസ്ഥ ഇല്ലാതാക്കാന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങും.
6. തര്‍ബിയത്ത്
ജമാഅത്ത് പ്രവര്‍ത്തകരുടെ തര്‍ബിയത്തില്‍ വിശേഷിച്ച് മനസ്സംസ്‌കരണത്തില്‍ ശ്രദ്ധ പതിപ്പിക്കും. ഇതിനായി പ്രവര്‍ത്തകര്‍ അറിവിലും ഭക്തിയിലും തങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നവരെ ഉപയോഗപ്പെടുത്തും. നിരന്തരം ആത്മ പരിശോധന നടത്തിക്കൊണ്ടിരിക്കും.
7. സംഘടന
ദുര്‍ബല ഹല്‍ഖകളെയും ജമാഅത്തുകളെയും കുറിച്ച് പഠനം നടത്തി നിര്‍ജീവതയുടെ കാരണങ്ങള്‍ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആ ദുര്‍ബല ഘടകത്തെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ നടപ്പാക്കുകയും ചെയ്യും.
വനിതകളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലവും സുശക്തവുമാക്കുന്നതിന് പ്രത്യേകം ശ്രദ്ധ പതിപ്പിക്കും.

ലക്ഷ്യങ്ങള്‍
പോളിസിയും ഊന്നല്‍ നല്‍കേണ്ട കാര്യങ്ങളും പരിഗണിച്ചുകൊണ്ട് താഴെ പറയുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കും.
ദഅ്‌വത്ത്
ജമാഅത്ത് അതിന്റെ റുക്‌നുകളും കാര്‍കുനുകളും മുഖേന രാജ്യ
വാസികള്‍ക്ക്, വിശേഷിച്ചും സ്വാധീന വൃത്തങ്ങളില്‍ അവര്‍ക്ക് സത്യസന്ദേശം യഥാവിധി മനസ്സിലാകുംവിധം ഖുര്‍ആനിന്റെയും നബിചര്യയുടെയും സന്ദേശം എത്തിക്കും. ഓരോ റുക്‌നും കാര്‍കുനും ചുരുങ്ങിയത് 5 രാജ്യനിവാസികള്‍ക്ക് എന്ന തോതിലായിരിക്കും അത് നിര്‍വഹിക്കുക.
ഇസ്‌ലാമിക സമൂഹം
ഇസ്‌ലാമിന്റെ കുടുംബ സംബന്ധമായ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കും. ഓരോ റുക്‌നും കാര്‍കുനും ചുരുങ്ങിയത് 10 സമുദായംഗങ്ങള്‍ക്ക് ഇസ്‌ലാമിന്റെ കുടുംബ സംബന്ധമായ അധ്യാപനങ്ങള്‍, അവ നന്നായി ഗ്രഹിക്കുവാനും പരമാവധി പ്രാവര്‍ത്തികമാക്കുവാനും കഴിയും വിധം മനസ്സിലാക്കി കൊടുക്കും.
സാമുദായിക പ്രശ്‌നങ്ങള്‍
1. സമുദായത്തിന് സാമ്പത്തിക ഭദ്രത കൈവരുത്താന്‍ ശ്രമിക്കും. ഒരു ജമാഅത്ത് അംഗത്തിന് ഒരാള്‍ എന്ന അനുപാതത്തില്‍ അര്‍ഹരായ സമുദായംഗങ്ങള്‍ക്ക് തൊഴിലിനുള്ള സംവിധാനമുണ്ടാക്കും.
2. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി ജമാഅത്ത് 500 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും. (പ്രൈമറി സ്‌കൂള്‍, വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഓപണ്‍ സ്‌കൂളുകള്‍, വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുതലായവ)
3. ജമാഅത്തിന്റെ സ്വാധീനത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 20% സ്ഥാപനങ്ങളെ ഗ്രേഡ് എ നിലവാരത്തിലേക്ക് ഉയര്‍ത്തും.
ദേശീയ അന്തര്‍ ദേശീയ പ്രശ്‌നങ്ങള്‍
1. മാധ്യമങ്ങളിലും വൈജ്ഞാനിക പൊതുവൃത്തങ്ങളിലും ഇസ്‌ലാം ഒരു ബദല്‍ വ്യവസ്ഥയായി ചര്‍ച്ച ചെയ്യപ്പെടുംവിധം നീതിയുടെ സംസ്ഥാപനം, അഴിമതി നിര്‍മാര്‍ജ്ജനം, സാമ്രാജ്യത്വത്തെ തടയിടല്‍ എന്നിവ സംബന്ധിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രചരിപ്പിക്കും.
2. ഇസ്‌ലാമിക് ബാങ്കിംഗ് നിലവില്‍ വരും വിധം നയ രൂപീകരണ വേദികളിലും പൊതുജനങ്ങള്‍ക്കിടയിലും ഇസ്‌ലാമിക് ബാങ്കിംഗിന് അനുകൂലമായി അഭിപ്രായ രൂപീകരണം നടത്തും.
3. പൗരാവകാശ സംരക്ഷണത്തിനും, തല്‍സംബന്ധമായ സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും വേണ്ടി ഓരോ സംസ്ഥാനത്തും ഒരു സ്ഥാപനമുണ്ടാക്കും.
ജനസേവനം
ഓരോ ഹല്‍ഖയിലെയും 25% ശാഖകളില്‍ ചുരുങ്ങിയത് ഒരു പിന്നാക്ക മഹല്ലിലെങ്കിലും വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, ശുചിത്വം, മൈക്രോഫിനാന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സജ്ജമാക്കുംവിധം വ്യക്തികള്‍, സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് ജമാഅത്ത് ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.
തര്‍ബിയത്ത്
1. പ്രാദേശിക ജമാഅത്തുകളില്‍ ചുരുങ്ങിയത് മൂന്ന് മാസത്തിലൊരിക്കലും ഹല്‍ഖാ തലത്തില്‍ ഭാരവാഹികള്‍ക്ക് വര്‍ഷത്തിലൊരിക്കലും തസ്‌കിയത് ക്യാമ്പുകള്‍ സംഘടിപ്പിക്കും. അവയില്‍ മനസ്സംസ്‌കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.
2. ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രാദേശിക അമീറിന്റെ നേതൃത്വത്തില്‍ തങ്ങളുടെ തര്‍ബിയത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്നതാണ്.
സംഘടന
1. ഓരോ ജമാഅത്തും ഹല്‍ഖാ ശൂറക്ക് തൃപ്തികരമാവുംവിധം ഉറച്ച കോട്ടകളാകുമാറ് സംഘടനാ ഭദ്രതയില്‍ ശ്രദ്ധ പതിക്കും.
2. 5 മെട്രോ നഗരങ്ങളില്‍ ജമാഅത്തിനെ എല്ലാ വിഭാഗങ്ങളിലും സുപരിചിതവും സ്വാധീനവുമുള്ള ശക്തിയാക്കുംവിധം ആസൂത്രിതമായി പ്രവര്‍ത്തിക്കും.
3. ഓരോ ഹല്‍ഖയിലും ചുരുങ്ങിയത് 10% ശാഖകളില്‍, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായ പങ്കാളിത്തം സാധ്യമാകുമാറ് സംഘടനയെ ശക്തിപ്പെടുത്തും.
4. കാര്‍കുനുകളുടെ നിലവിലുള്ള സംഖ്യ ഇരട്ടിയാക്കും.
5. പ്രാദേശിക വനിതാ ഹല്‍ഖകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കും.

 

© all rights reserved for Jamaat-e-Islami Hind, Kerala Home | Web Team | Links | Font | Contact us