Home English
 

 

 

 
     
 

സംഘടന

 


മാര്‍ഗനിര്‍ദേശം
1. പൊതുജനങ്ങള്‍ക്ക് പ്രസ്ഥാന ഘടനയിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കുന്ന വിധത്തില്‍ വാരാന്തയോഗങ്ങള്‍ പുനഃക്രമീകരിക്കും.
2. അംഗങ്ങളുടെയും കാര്‍കുനുകളുടെയും വര്‍ധനവിന് പ്രാദേശിക ഘടകങ്ങള്‍ ശ്രദ്ധിക്കും.
3. ബാലസംഘാടനത്തിന് കൂടുതല്‍ പരിഗണനയുണ്ടാവും
4. വിദ്യാര്‍ഥിനികളുടെ സംഘാടനത്തില്‍ പ്രത്യേകം ശ്രദ്ധിക്കും.
5. വനിതാ പ്രവര്‍ത്തന രംഗത്ത് പുതിയ രീതി ആവിഷ്‌കരിക്കുകയും ഊന്നലുകള്‍ നിശ്ചയിക്കുകയും ചെയ്യും.
6. അന്തമാനിലും ലക്ഷദീപിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
പ്രോഗ്രാം
1. പ്രസ്ഥാന പ്രസിദ്ധീകരണങ്ങളുടെ നിലപാടുകള്‍ നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങള്‍ സംഘടനാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക, പ്രസ്ഥാനത്തിന്റെ ആഭ്യന്തരരംഗത്തും പുറത്തും നടക്കുന്ന വൈജ്ഞാനിക ചര്‍ച്ചകള്‍ നിരീക്ഷിക്കുക, സംഘടനക്ക് പോളിസി രൂപീകരണത്തിനാവശ്യമായ മെറ്റീരിയലുകള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പോളിസി സ്റ്റഡി സെല്‍ രൂപീകരിക്കും.
2. പ്രസ്ഥാനത്തിനെതിരായി വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കും.
3. ജനറല്‍ സെക്രട്ടറി ജില്ലാ സമിതികള്‍ സന്ദര്‍ശിക്കും.
4. മലര്‍വാടി ബാലസംഘത്തിന്റെ മാതൃകയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രത്യേകമായി സംഘടിപ്പിക്കും.
5. ഏരിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
6. വര്‍ഷത്തിലൊരിക്കല്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തും.
7. ദക്ഷിണ കേരളത്തിലെ പ്രസ്ഥാന വികസനത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും.
8. ജില്ലാ പ്രസിഡണ്ടുമാര്‍ക്ക് ത്രൈമാസ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
9. ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ പുനഃസംഘടിപ്പിച്ച്, ഓഡിറ്റിംഗ് ഫലപ്രദമാക്കും.
10. പ്രാദേശിക അമീറുമാര്‍, ഏരിയാ പ്രസിഡണ്ടുമാര്‍, ജില്ലാ സമിതിഅംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.
11. അന്തമാന്‍ സ്വതന്ത്ര ഹല്‍ഖയായി മാറ്റുന്നതിന്‌വേണ്ടി കഴിഞ്ഞ മീഖാത്തില്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ ത്വരിതപ്പെടുത്തും.

© all rights reserved for Jamaat-e-Islami Hind, Kerala Home | Web Team | Links | Font | Contact us