മാര്‍ഗ നിര്‍ദേശം
1. ജമാഅത്ത് പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് വിശേഷിച്ച് മനഃസംസ്‌കരണത്തിന് മുന്തിയ പരിഗണന നല്‍കും.
2. വാരാന്തയോഗം, സംയുക്ത യോഗം, അംഗങ്ങളുടെ മാസാന്ത ഇഹ്തിസാബീ യോഗം എന്നിവ ഈ ഉദ്ദേശ്യാര്‍ഥം പുനഃസംവിധാനിക്കും.
3. പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് പരിഗണന ലഭിക്കുംവിധം മേഖലാ നാസിമുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കും.
4. പ്രവര്‍ത്തകരുടെ വൈജ്ഞാനിക വളര്‍ച്ചക്കും പ്രസ്ഥാന പഠനത്തിനും സംവിധാനമുണ്ടാക്കുകയും അടിസ്ഥാന സാഹിത്യങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
5. നിശാ ക്യാമ്പുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകരുടെ സഹവാസ പരിപാടികളുടെ സംസ്‌കാരം വീണ്ടെടുക്കും.
6. പ്രസ്ഥാന പ്രവര്‍ത്തകരുടെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും, സാമ്പത്തികരംഗത്ത് ധാര്‍മികതയും അച്ചടക്കവും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.
പ്രോഗ്രാം
1. മേഖലാ നാസിമുകളെ നിശ്ചയിക്കും.
2. പ്രവര്‍ത്തകര്‍ക്ക് നേതൃസാന്നിധ്യം അനുഭവപ്പെടുംവിധം ഹല്‍ഖാ ഭാരവാഹികളുടെയും ശൂറാ അംഗങ്ങളുടേയും സന്ദര്‍ശന പരിപാടികള്‍ ആവിഷ്‌കരിക്കും.
3. വൈജ്ഞാനിക വളര്‍ച്ച, ചിന്താപരമായ ഐക്യം എന്നിവ ലക്ഷ്യമാക്കി ജമാഅത്ത് ശൂറാ അംഗങ്ങളുടേയും പോഷക സംഘടനാ സംസ്ഥാന സമിതി അംഗങ്ങളുടെയും പഠനസഹവാസം നടത്തും.
4. പ്രാസ്ഥാനിക വളര്‍ച്ച ഉദ്ദേശിച്ച് ജമാഅത്ത് നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ പോഷക സംഘടനാ ജില്ലാസമിതി അംഗങ്ങള്‍ക്ക് ക്യാമ്പ് നടത്തും.
5. ജമാഅത്ത് ശൂറാ അംഗങ്ങള്‍, മേഖലാ നാസിമുകള്‍, ജില്ലാ പ്രസിഡണ്ടുമാര്‍, വകുപ്പ് അധ്യക്ഷന്‍മാര്‍, സ്ഥാപന മേലധികാരികള്‍ എന്നിവരുമായി തര്‍ബിയത്ത് ഉദ്ദേശ്യാര്‍ഥം ഹല്‍ഖാ അമീര്‍ മുലാഖാത്ത് നടത്തും.
6. പ്രസ്ഥാനത്തിന് ഭാവി നേതൃത്വത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത 50 പ്രവര്‍ത്തകര്‍ക്ക് നിരന്തര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
7. റിസര്‍ച്ച് സെന്റര്‍ വിപുലീകരിച്ച് കാര്യക്ഷമമാക്കും.
8. ജമാഅത്ത് അംഗങ്ങളുടെ സമ്മേളനം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കും.
9. പ്രാദേശിക ജമാഅത്തുകളില്‍ ശൂറാ അംഗങ്ങളുടെ സന്ദര്‍ശനം ഒരു തവണയെങ്കിലും പൂര്‍ത്തിയാക്കും.
10. ശൂറാ അംഗങ്ങള്‍ക്കും നേതൃഘടനയിലുള്ളവര്‍ക്കും പ്രത്യേകം പഠന പരിശീലന പരിപാടികള്‍ നടത്തും.
|
|