..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
 
 
സ്കോളര്‍ഷിപ്പ്
JAMAAT-E-ISLAMI HIND, KERALA
SCHOLARSHIP SCHEME

PROSPECTUS

ലക്ഷ്യങ്ങള്‍:
1. മിടുക്കരും പ്രതിബദ്ധതയുള്ളവരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് മത ജാതി പരിഗണനക്കതീതമായി അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക.
2. ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുക.
3. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
4. ചെറുപ്പത്തിലേ കുടുംബഭാരം ഏല്‍ക്കേണ്ടി വരുന്നതിന്റെ പേരില്‍ തുടര്‍പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുക.

പ്രത്യേകതകള്‍:
പ്രൊഫഷണല്‍ കോഴ്സുകള്‍ക്കാണ് സാധാരണ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ഊന്നല്‍ കൊടുക്കാറുള്ളത്. എന്നാല്‍ എല്ലാ ഡിപ്ളോമ, ഡിഗ്രി, പി.ജി. കോഴ്സുകള്‍ക്കും ഈ പദ്ധതി സഹായം നല്‍കുന്നു.
വളരെ നിര്‍ധനര്‍ക്കുള്ള സഹായങ്ങളാണ് മറ്റു പദ്ധതികള്‍ നല്‍കുന്നത്. ഇടത്തരക്കാരെയും മധ്യവര്‍ഗത്തെയും തൊഴിലെടുക്കുന്നവരെയും കുടുംബജീവിതം നയിക്കുന്നവരെയും കൂടി പരിഗണിക്കുന്നതാണ് ഈ പദ്ധതി.
ഗവേഷണ രംഗത്തുള്ളവര്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കാന്‍ കൂടി ഈ പദ്ധതി ഉദ്ദേശിക്കുന്നുണ്ട്.

വ്യത്യസ്ത സ്കീമുകള്‍:

1. ജനറല്‍ സ്കോളര്‍ഷിപ്പ്:
അഗതികള്‍, ദരിദ്രരായ അനാഥകള്‍, കുടുംബത്തിന്റെ പ്രതിമാസവരുമാനം 6000 രൂപയില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്കുള്ളതാണ് ഈ പദ്ധതി.
ഈ സ്കോളര്‍ഷിപ്പ് തിരിച്ചടക്കേണ്ടതില്ല.
മറ്റ് സ്കോളര്‍ഷിപ്പുകള്‍ ഉപയോഗപ്പെടുത്താത്തവരെയാണ് പരിഗണിക്കുക.
2. വായ്പാ സ്കോളര്‍ഷിപ്പ്:
കുടുംബത്തിന്റെ പ്രതിമാസ വരുമാനം 15,000 രൂപയില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുക.
ദൈനം ദിന പഠനച്ചെലവുകള്‍ക്കുള്ള സഹായമാണ് നല്‍കുക.
പഠനശേഷം സ്കോളര്‍ഷിപ്പ് സംഖ്യ ലഘുഗഡുക്കളായി തിരിച്ചടക്കണം.
3. എന്‍ഡോവ്മെന്റ് സ്കീം:
ഗവേഷണപഠനം പ്രോല്‍സാഹിപ്പിക്കാനുള്ളതാണ് ഈ സ്കീം.
കുടുംബഭാരം പേറുന്നതിനാല്‍ പഠനം മുടങ്ങിയ മിടുക്കരെയും പരിഗണിക്കും.
കുടുംബജീവിതം നയിക്കാന്‍ തക്കസഹായം നല്‍കും.
പഠനശേഷം സംഖ്യ ഗഡുക്കളായി തിരിച്ചടക്കണം.

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍:
ഓരോ വര്‍ഷവും ആഗസ്റ് മാസത്തോടെ പത്രമാധ്യമങ്ങളില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കും.
അപേക്ഷാ ഫോറങ്ങള്‍ വിവിധ കേന്ദ്രങ്ങളിലും ജമാഅത്തെ ഇസ്ലാമി വെബ്സൈറ്റിലും ലഭ്യമാക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃത്വത്തിന്റെ ശുപാര്‍ശയും പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും തിരിച്ചടവ് സംബന്ധിച്ച ഉറപ്പും പഠനം പൂര്‍ത്തിയാക്കുമെന്ന സത്യവാങ്മൂലവും ചേര്‍ത്ത് അയക്കണം.
പ്രാഥമിക പരിശോധനക്കുശേഷം അഭിമുഖം നടത്തും.
കഴിവ്, അഭിരുചി, പ്രതിബദ്ധത, സാമ്പത്തികശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കും.
റാങ്ക്, ഫണ്ടിന്റെ ലഭ്യത എന്നിവക്കനുസരിച്ച് തുക വിലയിരുത്തും.
പഠനപുരോഗതി വിലയിരുത്തിയ ശേഷമേ തുടര്‍വര്‍ഷങ്ങളില്‍ സഹായം തുടരുകയുള്ളൂ.

അപേക്ഷ അയക്കേണ്ട വിലാസം :
സെക്രട്ടറി,
ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ്പ് സ്കീം,
ഹിറാ സെന്റര്‍, പി.ബി നമ്പര്‍- 833, കോഴിക്കോട് 673004.

Application form
 

മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് കേരളാ ജമാഅത്തെ ഇസ്ലാമി നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് സ്കോളര്‍ഷിപ്പ് പദ്ധതി.

വിദ്യാര്‍ത്ഥികളിലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ ,
പ്രൊഫഷണല്‍ കോഴ്സുകള്‍, ഹ്യുമാനിറ്റീസ് ആന്റ് ആര്‍ട്സ്, എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം
പുലര്‍ത്തുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.

2002-03 വര്‍ഷത്തില്‍ 5,21,500/രൂപയും 2003-04 വര്‍ഷത്തില്‍ 100 വ്യക്തികള്‍ക്ക് 3,95,725/രൂപയും 2004-05 വര്‍ഷത്തില്‍ 4,30,035/ രൂപയും മെഡിക്കല്‍, എന്‍ജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കി. കൂടാതെ ജമാഅത്ത് അര്‍ഹരായ 100 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷത്തോളം രൂപ മറ്റു ഏജന്‍സികളുടെ സ്കോളര്‍ഷിപ്പും വിതരണം ചെയ്യുന്നുണ്ട്. മതവിദ്യാഭ്യാസ രംഗത്ത് ലക്നോ, ജാമിഅത്തുല്‍ ഫലാഹ്, ഉമറാബാദ് എന്നീ സ്ഥാപനങ്ങിലെ 9 കുട്ടിള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സ്ഥിരമായി സഹായം നല്‍കിവരുന്നു.

വിലാസം:
സ്കോളര്‍ഷിപ്പ്,
ഹിറാ സെന്റര്‍,
പോസ്റ് ബോക്സ്: 833,
കോഴിക്കോട് - 4,
ഫോണ്‍: 0495 - 2724881, 2721645.
E- mail : hiracentre@asianetindia.com

 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.