..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 


കേരള ഹജ്ജ് ഗ്രൂപ്പ്
അപേക്ഷ ക്ഷണിക്കുന്നു

Downlods
 

കേരള ഹജ്ജ് ഗ്രൂപ്പിന്റെ 15-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാഫോറം ഏപ്രില്‍ 23 മുതല്‍ താഴെ കാണുന്നിടങ്ങളില്‍ നിന്നും ലഭ്യമാണ്.
ഹിറാ സെന്റര്‍ കോഴിക്കോട് ഫോണ്‍ 0495 2720752, 2723804 ഇസ്ലാമിക് സെന്റര്‍ പുല്ലേപ്പടി (എറണാകുളം) ഫോണ്‍ 0484 2363239, ഇസ്ലാമിക് സെന്റര്‍ പാളയം (തിരുവനന്തപുരം) ഫോണ്‍ 0471 2325641, അന്‍സാര്‍ സ്കുള്‍ പെരുമ്പിലാവ് 0488 5282077, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ ഓഫീസ് (കൌസര്‍ കോംപ്ളക്സ് കണ്ണൂര്‍) ഫോണ്‍ 0497 2705713. പൂരിപ്പിച്ച അപേക്ഷ മെയ് - 10 വരെ സ്വീകരിക്കുന്നതാണ്.

മാനദണണ്ഡങ്ങള്‍ക്ക് വിധേയമായും നറുക്കെടുപ്പിലൂടെയുമായിരിക്കും ഹാജിമാരെ തെരെഞ്ഞെടുക്കുന്നത്.

സെക്രട്ടറി, കേരള ഹജ്ജ് ഗ്രുപ്പ്, പി.ബി. നമ്പര്‍. 833, ഹിറാ സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്. 673004, ഫോണ്‍ 0495 2720752, 2723804, 9809334555

===============

Downlods
 
കേരള ഹജ്ജ് ഗ്രൂപ്പ്

പരിശുദ്ധ ഹജ്ജ് കര്‍മ്മം, അതിന്റെ അന്തസത്തയും, ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യവും ഉള്‍ക്കൊണ്ട്കൊണ്ട് നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശനവും സഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹജ്ജ് ഗ്രൂപ്പ് രൂപീകരിച്ചത്. 1996 ല്‍ ജനാബ് ടി.കെ.ഹുസൈന്റെ നേതൃത്വത്തില്‍ 313 തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടതോടെയാണ് ഈ സദുദ്യമത്തിന് തുടക്കം കുറിക്കപ്പെട്ടത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ടിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പുറമെ, തീര്‍ത്ഥാടകര്‍ക്ക് സംതൃപ്തമായ ആഹാരവും സൌകര്യപ്രദമായ താമസവും ഒരുക്കുന്നതിലും ഹജ്ജ് ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നു.

മുസ്ലിംകളിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ കേരള ഹജ്ജ് ഗ്രൂപ്പിന്റെ സേവനങ്ങളെ ഉപയോഗപ്പെടുത്തിവരുന്നു എന്നത് ശ്രദ്ധേയമാണ്.

ഓരോ ഗ്രൂപ്പിനും യാത്രാസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങളും ഉംറ സംബന്ധമായ ക്ളാസുകളും യാത്രക്ക് മുമ്പേ നല്‍കുന്നു. ഇതിനായി വീഡിയോ ഇഉ കളും ഉപയോഗപ്പെടുത്തുന്നു. ഹജ്ജ് സംബന്ധമായ ക്ളാസുകള്‍ പുണ്യഭൂമിയില്‍ എത്തിയ ശേഷമാണ് നല്‍കുന്നത്. ഓരോ ഗ്രൂപ്പിനും പ്രാ സംഗികനാനായ ഒരു പണ്ഡിതന്‍ അമീറായി ഉണ്ടായിരിക്കും. അതോടൊപ്പം മക്ക, മദീന എന്നിവിടങ്ങളിലുള്ള പ്രസ്ഥാന പ്രവര്‍ത്തകരുടെയും പണ്ഡിതന്‍മാരുടെയും സേവനങ്ങളും തീര്‍ത്ഥാടകസംഘത്തിന് ലഭ്യമാക്കിവരുന്നു.

ഹജ്ജുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും ഹജ്ജിലെ വിവിധ ചടങ്ങുകളുടെ സാമൂഹികപ്രസക്തികളും വിവരിക്കുന്ന പഠനക്ളാസുകള്‍ ഹജ്ജ് ഗ്രൂപ്പിന്റെ ഒരു പ്രത്യേകതയാണ്. ഇതിന്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനവും നടത്തുന്നു. ഹജ്ജ് കര്‍മങ്ങള്‍ അവയുടെ യഥാര്‍ത്ഥ ചൈതന്യമുള്‍ക്കൊണ്ടുകൊണ്ടു നിര്‍വഹിക്കാന്‍ ഈ ക്ളാസുകളുംസന്ദര്‍ശനങ്ങളും
തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്നു.

ഹജ്ജിനോടനുബന്ധിച്ചുള്ള ബലികര്‍മം സ്വന്തമായിത്തന്നെ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കുന്നു എന്നത് കേരള ഹജ്ജ് ഗ്രൂപ്പിന്റെ പ്രത്യേകതയാണ്.

മിതമായ നിരക്കിലുള്ള സംഖ്യയാണ് തീര്‍ത്ഥാടകരില്‍നിന്ന് കേരള ഹ്ജ്ജ് ഗ്രൂപ്പ് ഈടാക്കുന്നത്. ഇഹ്റാമിന്റെ വസ്ത്രങ്ങളും കുട, ബാഗ് മുതലായ മറ്റ് യാത്രോപകണങ്ങളും തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് ഗ്രൂപ്പ് നല്‍കുന്നു. ചെലവായ സംഖ്യ കൃത്യമായി കണക്ക് കൂട്ടി ബാക്കിയുള്ളത് തിരിച്ചു നല്‍കുക എന്നതും കേരള ഹജ്ജ് ഗ്രൂപ്പിന്റെ മാത്രം പ്രത്യേകതയാണ്.

വിലാസം: കേരള ഹജ്ജ് ഗ്രൂപ്പ്
ഹിറാ സെന്റര്‍
P.B. NO : 833
മാവൂര്‍ റോഡ്, കോഴിക്കോട് - 4
ഫോണ്‍: 0495 - 2722709, 2724881
ഫാക്സ്: 0495 - 2724524

 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.