മാനവികതയുടെ സന്ദേശവുമായി
'ദിശ' ഇസ് ലാമിക് എക്സിബിഷന്‍ തൃശൂരില്‍ (24.10.2009)
തൃശൂര്‍: സമാധാനത്തിന്റെയും മതസൌഹാര്‍ദത്തിന്റെയും ധാര്‍മിക ജീവിതത്തിന്റെയും സന്ദേശം കൈമാറുന്ന ഇസ്ലാമിക് എക്സിബിഷന്‍ 'ദിശ' തൃശൂരില്‍. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെ തൃശൂര്‍ ശക്തന്‍തമ്പുരാന്‍ ഗ്രൌണ്ടിലാണ് പ്രദര്‍ശനം നടക്കുക.
മാനവസമൂഹം, പ്രത്യേകിച്ച് യുവതലമുറ അകപ്പെട്ട ധര്‍മച്യുതികളില്‍ നിന്ന് അവരെ ബോധവല്‍ക്കരണത്തിലൂടെ രക്ഷിച്ചെടുത്ത് മൂല്യബോധവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക, തെറ്റിദ്ധാരണകള്‍ തിരുത്തുക, സ്നേഹസൌഹാര്‍ദങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതും ദിശയുടെ ലക്ഷ്യങ്ങളാണ്. സാമ്രാജ്യത്വ ഭീകരത, മനുഷ്യാവകാശ ലംഘനങ്ങള്‍, പലിശ, മദ്യം, മയക്കുമരുന്ന്, പരിസ്ഥിതി മലിനീകരണം, സ്ത്രീപീഡനം തുടങ്ങി മനുഷ്യന്‍ ഇന്ന് നേരിടുന്ന ദുരന്തങ്ങളുടെ ദൃശ്യാവിഷ്ക്കാരം എക്സിബിഷന്റെ വിവിധ സ്റാളുകളില്‍ ഒരുക്കുന്നുണ്ട്.
എക്സിബിഷന്‍ നടക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരം സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, ഓപ്പണ്‍ഫോറം, കലാസായാഹ്നം എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്. എക്സിബിഷന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ചെയര്‍മാനായി കെ.വി. മഹുമ്മദ്സക്കീര്‍ (കേപ്പ് ഇന്ത്യ), വൈ. ചെയര്‍മാന്‍മാരായി ഖാദര്‍മോന്‍ (കൈരളി ഫര്‍ണിച്ചര്‍), അഡ്വ. ആര്‍.വി. അബ്ദുള്‍ മജീദ്, അഡ്വ. ആര്‍.വി. സെയ്ത്മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. 51 അംഗ കമ്മിറ്റിക്കും രൂപം നല്‍കി. യോഗം, ഡയലോഗ് സെന്റര്‍ സംസ്ഥാന ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ദിശ എക്സിബിഷന്‍ ജനറല്‍ കണ്‍വീനര്‍ പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ദിശ എക്സിബിഷന്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.എ മുഹമ്മദ് പരിപാടികള്‍ വിശദീകരിച്ചു. പി.കെ. റഹീം സ്വാഗതവും കെ.എ. സദറുദ്ദീന്‍ നന്ദിയും പറഞ്ഞു.
|