സാങ്കേതിക രംഗങ്ങളില്‍ വനിതകള്‍ മികവ് പുലര്‍ത്തണം:
കെ.കെ. റഹീന (14.10.2009)
കോഴിക്കോട്. സാങ്കേതിക വിജ്ഞാനത്തിലും വനിതകള്‍ മുന്നേറണമെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി. ഐ. ഒ) സംസ്ഥാന പ്രസിഡണ്ട് കെ. കെ. റഹീന പ്രസ്താവിച്ചു. തനിമ കലാ സാഹിത്യ വേദി വനിതകള്‍ക്കു വേണ്ടി നടത്തിയ വീഡിയോഗ്രാഫി പരിശീലന കേമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. സഫിയ അലി, ലൈല ആലപ്പുഴ, സബീന ശര്‍ഖി, നജീബ് കുറ്റിപ്പുറം, പി. ടി. ഇസ്മാഈല്‍, അനുപ് സിംഗ്, റഹ്മാന്‍ മുന്നൂര് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുത്ത ഇരുപത് വനിതകളാണ് കേമ്പില്‍ പങ്കെടുത്തത്.
'അന്യ'ത്തിന് ടെലിവിഷന്‍ ചേംബര്‍ അവാര്‍ഡ് (26.9.2009)
കോഴിക്കോട്: കേരള ടെലിവിഷന്‍ ചേംബറിന്റെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ടെലിഫിലിമിനുള്ള അവാര്‍ഡ് 'തനിമ' കലാസാഹിത്യവേദി നിര്‍മിച്ച ദീപേഷ് സംവിധാനം ചെയ്ത 'അന്യ'ത്തിന് ലഭിച്ചു.
നല്ല കാമറമാനുള്ള അവാര്‍ഡും പ്രമോദ് കളത്തിങ്ങല്‍ സ്മാരക അവാര്‍ഡും 'അന്യ'ത്തിനാണ് ലഭിച്ചത്. ജലീല്‍ ബാദുഷയാണ് കാമറാമാന്‍.
ഹോം സിനിമ, ടെലിഫിലിം, ഷോര്‍ട് ഫിലിം, കാമ്പസ് ഫിലിം, ആനിമേഷന്‍ ഫിലിം, മ്യൂസിക്ക് ആല്‍ബം, ഡോക്യുമെന്ററി എന്നി വിഭാഗങ്ങളിലായി നൂറിലധികം എന്‍ട്രികള്‍ മത്സരത്തിന് ലഭിച്ചിരുന്നു.
എം. പത്മകുമാര്‍, ജി.ഹിരണ്‍, സിവിക് ചന്ദ്രന്‍, രാജാമണി, വിപിന്‍ ദാസ്, ചെലവൂര്‍ വേണു, രഞ്ജിത്ത് എസ്. ഇ. ജെയിംസ്, ഭാനുപ്രകാശ്, കെ.എഫ് ജോര്‍ജ്, ഗിരീഷ് ഉള്ള്യേരി എന്നിവരാണ് വിധി നിര്‍ണ്ണയിച്ചത്.
ഒക്ടോബര്‍ 21ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സൌഹാര്‍ദം വിതറി തനിമയുടെ സ്നേഹവിരുന്ന് (1.9.2009)
കോഴിക്കോട്: മൂല്യത്തിനും നന്മക്കും അനുദിനമുണ്ടാകുന്ന ശോഷണത്തില്‍ ഉല്‍ക്കണ്ഠ പങ്കുവെച്ചും പരിഹാരത്തിനുള്ള പ്രയത്നത്തില്‍ കൈകോര്‍ത്തും സാംസ്കാരിക നായകന്‍മാര്‍ ഒത്തുചേര്‍ന്നു. 'തനിമ' കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹവിരുന്നിലാണ് സാമൂഹികപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടത്.
യുവതലമുറക്കുപോലും മൂല്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രശസ്ത എഴുത്തുകാരി പി.വല്‍സല ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളെപ്പറ്റി വിദ്യാഭ്യാസം നല്‍കുന്ന രീതിയിലാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്ന് അവര്‍ ആശങ്കപ്പെട്ടു. നന്മയുടെ നാമ്പുകള്‍ വിവിവധ കൂടിച്ചേരലുകളിലൂടെ വളരണമെന്ന് 'മാധ്യമം' എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ പറഞ്ഞു.
ജയിലിനകത്ത് ഉള്ളതിനേക്കാള്‍ അധികം കുറ്റവാളികള്‍ പുറത്ത് സമൂഹത്തില്‍ വിഹരിക്കുന്ന ഒരുകാലമാണിത്, അതുകൊണ്ടുതന്നെ ഇത്തരം ഒത്തുചേരലുകള്‍ക്ക് പ്രസക്തിയേറുന്നതായി പ്രശസ്ത കഥാകൃത്ത് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സൌഹാര്‍ദം സൃഷ്ടിക്കുന്നതിനുപകരം വിദ്വേഷം വ്യാപകമാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.കെ.പാറക്കടവ്, ഫൈസല്‍ എളേറ്റില്‍, കെ.പി.കുഞ്ഞിമൂസ, കെ.വി.അനൂപ്, കബിതാമുഖോപാധ്യായ, നവാസ് പൂനൂര്, വി.എ.കബീര്‍, കാനേഷ് പൂനൂര്, ഡോ: യാസീന്‍ അഷ്റഫ്, ടി.പി.ചെറൂപ്പ, പൂന്നൂര്‍ കെ.കരുണാകരന്‍, എ.പി.കുഞ്ഞാമു, മുഹമ്മദ്കോയ നടക്കാവ്, എ.കെ.അബ്ദുല്‍മജീദ്, ഗണേഷ് പന്നിയത്ത്,
പി.മുജീബുറഹ്മാന്‍, എം.സാജിദ്, സുരേഷ് ഇരിങ്ങല്ലൂര്‍, ടി.കെ. ഹുസൈന്‍, അബ്ദുല്ലത്തീഫ് പറമ്പില്‍, പ്രഭാകരന്‍, സി.ദാവൂദ്, ടി.മുഹമ്മദ് വേളം, ദീപേഷ്.ടി., അഷ്റഫ് കീഴുപറമ്പ്, വി.പി. ഷൌക്കത്തലി, പി.എ.നാസിമുദ്ദീന്‍, വി.മുഹമ്മദലി, വിജയന്‍ കോടഞ്ചേരി, തുടങ്ങിയവര്‍ പങ്കെടുത്തു. തനിമ ഡയരക്ടര്‍ നജീബ് കുറ്റിപ്പുറം ആമുഖ ഭാഷണം നടത്തി.
അമേരിക്കക്കെതിരായ പരാമര്‍ശം:”
'അന്യം' ഹ്രസ്വ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ്
അനുമതി നിഷേധിച്ചു (31.8.2009)
കോഴിക്കോട്: തനിമ കലാസാഹിത്യവേദി നിര്‍മിച്ച 'അന്യം' ഹ്രസ്വ ചിത്രത്തിനാണ് സെന്‍ട്രല്‍ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ചിക്കന്‍പോക്സ് ബാധിച്ച പിതാവിന്റെ ചികില്‍സക്ക് വൈദ്യന്‍ നിര്‍ദ്ദേശിച്ച വേപ്പില പറിക്കാന്‍ പോകുന്ന കുട്ടികളോട് വേപ്പിലയുടെ പേറ്റന്റ് ഇപ്പോള്‍ അമേരിക്കക്കാണ് എന്ന് സൂചിപ്പിക്കുന്ന യുവാവിന്റെ സംഭാഷണമാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.
"അയിന്റെ അവകാശി ഇപ്പോ അമേരിക്കയാ....... വേണ്ടാത്തപണിക്കൊന്നും പോണ്ടാ.....''
"അവരെങ്ങനെ കാണ്വാ..?
"അയിനല്ലേ അവര്‍ ആകാശത്ത് ഉപഗ്രഹം വെച്ചിന്.....'' എന്നതാണ് ചിത്രത്തിലെ സംഭാഷണം ഇതിലെ അമേരിക്ക എന്ന വാക്ക് വെട്ടിനീക്കണമെന്നാണ് സെന്‍സര്‍ബോര്‍ഡ് അസി. റീജ്യണല്‍ ഓഫീസര്‍ എം.പി.ജോണ്‍ അനുമതി നിഷേധിച്ചുകൊണ്ട് നല്‍കിയ അറിയിപ്പില്‍ പറയുന്നത്. പ്രശസ്ത കഥാകൃത്ത് ഡോ. വല്‍സലന്‍ വാതുശ്ശേരിയുടേതാണ് തിരക്കഥ. ടി. ദീപേഷാണ് സംവിധായകന്‍.
വേദഗ്രന്ഥങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ പൊതുസ്വത്ത് -സത്യപാല്‍ (8.7.2009)
തൃശൂര്‍: വേദഗ്രന്ഥങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ പൊതുസ്വത്താണെന്ന് ലളിത കലാ അക്കാദമി സെക്രട്ടറി എസ്.സത്യപാല്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ചിത്രശാല ആര്‍ട്ട് ഗാലറിയില്‍ 'തനിമ' സംഘടിപ്പിച്ച ഖുര്‍ആന്‍ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്റെ രാഷ്ട്രീയമാണ് ഈ ചിത്രങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ഖുര്‍ആനിനെ മാറോട് ചേര്‍ക്കുന്നവരെ ഒതുക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന പുതിയ കാലത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണ്. ഖുര്‍ആന്‍ തനിക്ക് വ്യക്തിപരമായി ഏറെ പ്രചോദനവും സന്ദേശവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'തനിമ' ഡയറക്ടര്‍ നജീബ് കുറ്റിപ്പുറം അദ്ധ്യക്ഷത വഹിച്ചു. അക്കാദമി അവാര്‍ഡ് ജേതാവ് മുഹമ്മദലി അന്നമട, 'തനിമ' ജില്ലാ രക്ഷാധികാരി പി. അബ്ദുറഹ്മാന്‍, ജമീല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.കെ റഹീം സ്വാഗതവും 'തനിമ' സംസ്ഥാന സമിതി അംഗം സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. ജൂലൈ 1 മുതല്‍ 4 വരെയായിരുന്നു പ്രദര്‍ശനം.
സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ ദൃശ്യമാധ്യമങ്ങള്‍ മികച്ച വേദി -കെ.പി രാമനുണ്ണി (30.6.2009)
 |
കോഴിക്കോട്: പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പൈശാചിക കടന്നുകയറ്റത്തെ നേരിടാന്‍ ഏറ്റവും ശക്തമായ വേദിയാണ് ദൃശ്യമാധ്യമ രംഗമെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദി നിര്‍മിച്ച 'അന്യം' ഹ്രസ്വ സിനിമയുടെ സി.ഡി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മൂലധനം പ്രധാനമായ ദൃശ്യ മാധ്യമ രംഗത്താണ് ആഗോള സാമ്രാജ്യത്വത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ളത്. മുഖ്യധാര സിനിമക്ക് സമാന്തരമായി ഹ്രസ്വ സിനിമ ആവിഷ്കാരങ്ങള്‍ ഇത്തരം പോരാട്ടങ്ങള്‍ക്കുള്ള വേദിയായി മാറിയാലെ സിനിമ സാഹിത്യത്തിനു മേലെയുള്ള സര്‍ഗാത്മക വ്യവഹാരമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോളവത്ക്കരണത്തിന്റെ ഭീകരമുഖം ദൃശ്യമാവുന്ന ഹ്രസ്വ സിനിമയാണ് അന്യം. പൈതൃകങ്ങളുടെ മേലുള്ള കൈയ്യേറ്റത്തിനും അവയെ അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കും സാക്ഷികളാവുന്ന കുട്ടിമനസ്സുകളുടെ കാഴ്ചകളും സ്വപ്നങ്ങളുമാണ് ഈ സിനിമ. അച്ഛന്റെ പൊട്ടി ഭേദമാകാന്‍ വേപ്പിലതേടിപ്പോവുന്ന രണ്ടു കുട്ടികളിലൂടെയാണ് പതിനെട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ വികസിക്കുന്നത്. നമുക്ക് വിലപ്പെട്ടതെല്ലാം സാമ്രാജ്യത്വ ശക്തികള്‍ കവര്‍ന്നെടുക്കുന്നതിന്റെ മുന്നറിയിപ്പുകൂടിയാണ് ഈ ഹ്രസ്വ ചിത്രം.
പ്രശസ്ത കഥാകൃത്ത് ഡോ. വല്‍സലന്‍ വാതുശ്ശേരിയുടേതാണ് കഥയും തിരക്കഥയും. കാമറ ജലീല്‍ ബാദുഷ, എഡിറ്റിംഗ് വിജി എബ്രഹാം. മാസ്റര്‍ നിജില്‍, മാസ്റര്‍ മിഥുന്‍, ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി, ഷഹനാസ്, സുചിത്, പ്രദീപ് കുഞ്ഞിക്കണ്ണന്‍, രാമദാസ് എന്നിവരാണ് അഭിനേതാക്കള്‍.
കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമാ സംവിധായകന്‍ എം.എ ഫാസില്‍ കോപ്പി ഏറ്റു വാങ്ങി. തനിമ ഡയരക്ടര്‍ നജീബ് കുറ്റിപ്പുറം, സംവിധായകന്‍ ദീപേഷ്.ടി, ടി.പി. മുഹമ്മദ് ശമീം, റഹ്മാന്‍ മുന്നൂര്, പി.ടി ഇസ്മാഇല്‍ എന്നിവര്‍ സംസാരിച്ചു. 'അന്യം' സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
തനിമ തിരക്കഥ മത്സരം (15.6.2009)
കോഴിക്കോട്: തനിമ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന തിരക്കഥ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ചിത്രീകരിക്കാത്ത മലയാള തിരക്കഥകളാണ് പരിഗണിക്കുക. അറുപത് മിനുറ്റില്‍ കവിയാതെ ചിത്രീകരിക്കാന്‍ പറ്റുന്നവയായിരിക്കണം രചനകള്‍. ഏറ്റവും നല്ല തിരക്കഥക്ക് 5,000 രൂപയും പ്രശസ്തി പത്രവും നല്‍കുന്നതാണ്. മികച്ച അഞ്ചുരചനകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. തെരഞ്ഞെടുക്കുന്ന രചനകളുടെ ചിത്രീകരണാവകാശം തനിമ കലാസാഹിത്യവേദിക്കായിരിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2009 ഓഗസ്റ് 15. വിശദവിവരങ്ങള്‍ക്കും നിയമാവലിക്കും ബന്ധപ്പെടേണ്ട
വിലാസം: സെക്രട്ടറി, തനിമ, ഹിറാസെന്റര്‍, പി.ബി.നമ്പര്‍:833, കോഴിക്കോട് -673004
ഇ-മെയില്‍: thanimajih@gmail.com
മൊബൈല്‍: 9946227590 , 9946405330
വനിതകള്‍ക്ക് വീഡിയോഗ്രാഫി പരിശീലനം (7.6.2009)
കോഴിക്കോട്: തനിമ കലാസാഹിത്യവേദി വനിതകള്‍ക്ക് വേണ്ടി വീഡിയോ ഗ്രാഫി പരിശീലന കേമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ് ആദ്യവാരത്തിലാണ് കേമ്പ് നടക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറങ്ങള്‍ക്കും ബന്ധപ്പെടുക. സെക്രട്ടറി, തനിമ, ഹിറാസെന്റര്‍, പി.ബി.നമ്പര്‍:833, കോഴിക്കോട് -673004
ഇ-മെയി ല്‍: thanimajih@gmail.com
Phone: 0495 2720752 |