..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

 

കലയിലൂടെ കുടുംബത്തിന്റെ നന്മകള്‍ തിരിച്ചു പിടിക്കണം -ആരിഫലി

മലപ്പുറം: കലയെ ഉപയോഗിച്ച് കുടുംബം ശിഥിലമാക്കി വിപണിക്കായി തുറന്നുവെക്കുന്ന സാമ്രാജത്വ അജണ്ട തിരിച്ചറിഞ്ഞ് കുടുംബത്തിന്റെ നന്മകള്‍ കലയിലുടെ തിരിച്ചു പിടിക്കണമെന്ന് 'തനിമ' കലാ സാഹിത്യ വേദി മുഖ്യരക്ഷാധികാരിയും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായ ടി. ആരിഫലി അഭിപ്രായപ്പെട്ടു. 40 വര്‍ഷമായി ഇസ്ലാമിക കലാ രംഗത്ത് റഫീഖ് പോത്തുകല്ലിനെ 'തനിമ'യും അരിപ്ര പൌരാവലിയും സംയുക്തമായി ആദരിക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഫീഖ്പോത്തുകല്ലിനുള്ള 'തനിമ'യുടെ ഉപഹാരം ടി.ആരിഫലിയും അരിപ്പ പൌരാവരിയുടെ ഉപഹാരം മഹല്ലു പ്രസിഡന്റ് ടി.മുഹമ്മദ് സലീമും നല്‍കി. 'തനിമ' രക്ഷാധികാരി ടി.കെ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജമീല്‍ അഹമ്മദ് 'തനിമ'യെ പരിചയപ്പെടുത്തി.
ചടങ്ങില്‍ ടി.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ടി.അജ്മല്‍, വര്‍ഗീസ് മാസ്റര്‍, പി.അന്‍വര്‍ ബഷീര്‍, പി. ഫൈസല്‍ മാസ്റര്‍, സി.കോയക്കുട്ടി മാസ്റര്‍, എ.കെ സൂബൈര്‍, എസ്.മനോജ്, ഫാത്തിമാബീവി, ടി.സിറാജുദ്ദീന്‍മാസ്റര്‍,പി.ഫിറോസ് ബാബു, എം.അബ്ദുറസാഖ്, എം. മുഹമ്മദലി മങ്കട, എം. ബ്രിന്‍സിയ എന്നിവര്‍ സംസാരിച്ചു. റഫീഖ്പോത്തുകല്ല് മറുപടി പറഞ്ഞു. എം. മുഹമ്മദലി സ്വാഗതവും എം.ഉസ്മാന്‍ നന്ദിയും പറഞ്ഞു.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.