..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

'തഫ്ഹീമുല്‍ ഖുര്‍ആന്‍' വെബ് പതിപ്പ് ഉദ്ഘാടനം ചെയ്തു
April 21, 2010

കോഴിക്കോട്: പ്രമുഖ പണ്ഡിതന്‍ മൌലാനാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്ഹീമുല്‍ ഖുര്‍ആന്റെ' മലയാളം പതിപ്പ് ഇനി മുതല്‍ ഇന്റര്‍നെറ്റിലും. ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം കോഴിക്കോട് ഹിറ സെന്ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. മൌദൂദിയുടെ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് ശാന്തപുരം അല്‍ജാമിഅ കേന്ദ്രീകരിച്ച് പദ്ധതി തയാറാക്കുമെന്നും അമീര്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് കുട്ടശേãരി, വി.കെ. അലി, ഒ. അബ്ദുറഹ്മാന്‍, ടി.കെ. ഉബൈദ് എന്നിവര്‍ സംസാരിച്ചു. വി.കെ. അബ്ദു സ്വാഗതവും കെ.എ. നാസര്‍ നന്ദിയും പറഞ്ഞു. നേരത്തെ ഇറങ്ങിയ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ സവിശേഷതകള്‍ക്കൊപ്പം പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വെബ് പതിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോക പ്രശസ്തരായ 14 'ഖാരിഉ'കളുടെ പാരായണം കേള്‍ക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. ഖുര്‍ആന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്കാരം കേള്‍ക്കാനും സംവിധാനമുണ്ട്. www. thafheem.net എന്നതാണ് വിലാസം.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.