..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

നേര്‍ക്കാഴ്ച്ചകള്‍

വനിതാ ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ കോരള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീഹത്യയുടെ വിവിധ മുഖങ്ങള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശനം നേര്‍ക്കാഴ്ച്ചകള്‍ സംഘടിപ്പിച്ചു. കൊല്ലം ബീച്ചില്‍ നടന്ന പരിപാടി വിദ്യാഭ്യാസ സ്റാന്റിം കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രസന്ന ഏണസ്റ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്താനും പോംവഴി കണ്ടെത്താനും കാരണങ്ങള്‍ ആരായാനും സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു പ്രദര്‍ശനം അജീബ് കൊമാച്ചി, ഷിഫാന കല്ലായി എന്നിവരുടെ ചിത്രങ്ങളും കൊളാഷുകളുമാണ് പ്രദര്‍ശിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.കെ.റഹീന ഖന്‍സ ഖിറാഅത്തും ഷബീന ശര്‍ഖി സ്വാഗതവും ഷുഹദ നന്ദിയും പറഞ്ഞു

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അനുമോദന യോഗം സംഘടിപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഇലക്ഷനില്‍ മത്സരിച്ച ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ഹിറാ സെന്ററില്‍ അനുമോദനയോഗം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജമാഅത്തെ ഇസ്ലാമി ഹല്‍ഖാ അമീര്‍ ടി.ആരിഫലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പൊളിറ്റിക്കല്‍ സെല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, സോളിഡാരിറ്റി പി.ആര്‍ സെക്രട്ടറി പി.ഐ.നൌഷാദ് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സലീം പൂപ്പലം, ജി.ഐ.ഒ.സംസ്ഥാന സമിതിയംഗം ആരിഫ ജംഷി, ആരാമം സബ്ബ് എഡിറ്റര്‍ ഫൌസിയ ഷംസ് എന്നിവര്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംസ്ഥാന കാമ്പസ് കണ്‍വീനര്‍ നസാറ ബാനു സമാപനവും സ്വാഗതം ഷബീന ശര്‍ഖിയും ഖിറാഅത്ത് നാജിയയും നടത്തി.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.