..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

ഇസ്ലാമിക വിജ്ഞാനകോശത്തിന് മുദ്രണമികവ് പുരസ്കാരം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം അന്താരാഷ്ട്ര നിലവാരമുള്ള പുസ്തകപ്രസാധനത്തിന് ഏര്‍പ്പെടുത്തിയ 'മുദ്രണമികവ് -2009' അവാര്‍ഡിന് ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പുറത്തിറക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം അര്‍ഹമായി.2008ല്‍ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങളില്‍ റഫറന്‍സ് വിഭാഗത്തില്‍ മികച്ച അച്ചടിക്കും പുസ്തക നിര്‍മാണത്തിനുമുള്ള പ്രത്യേക പുരസ്‌കാരമാണ് ഇസ്‌ലാമിക വിജ്ഞാനകോശം ഒമ്പതാം വാല്യത്തിന് ലഭിച്ചത്.  ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഡോ. എ.എ. ഹലീമിന് പുരസ്‌കാരം സമ്മാനിച്ചു. ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ പി.പി. അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.

 

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.