..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രസ്റിലീസ്/ വാര്‍ത്തകള്‍

ദല്‍ഹി മലയാളികളിലെ ഉണര്‍വ് ആശാവഹം

ന്യൂദല്‍ഹി: കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ എളിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതിന്റെ തെളിവാണ് ദല്‍ഹിയിലെ മലയാളികളില്‍ കാണുന്ന ഉണര്‍വെന്ന ജ.ഇ. അഖിലേന്ത്യാ കൂടിയാലോചനാ സമിതി അംഗം ടി.കെ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഓഖ്ലയിലെ ജ.ഇ. കേന്ദ്ര ആസ്ഥാനത്ത് മലയാളി ഹല്‍ഖയുടെ പ്രവര്‍ത്തന കണ്‍വെന്‍ഷനില്‍ ഉപസംഹാര പ്രസംഗം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.
ദല്‍ഹിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രതിഫലനമാണ് നിറഞ്ഞ സദസ്സില്‍ കാണുന്നത്. അതേസമയം ഈ വ്യാപനത്തിനിടയില്‍ ദല്‍ഹിയെ വായിക്കാനും പഠിക്കാനും മറന്നുപോകരുത്. കേരളത്തിലെ പുരോഗമന കാഴ്ചാടുള്ളവര്‍ ദല്‍ഹിയില്‍ സജീവമായതിന്റെ ഗുണഫലങ്ങള്‍ ദൃശ്യമാകുന്നത് കാണാതിരുന്നു കൂടാ. ദല്‍ഹിയെ ഈ പണ്ഡിതര്‍ വായിച്ചതിന്റെ പ്രകാശം അവരുടെ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജ.ഇ. കേരള സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍ കേരളത്തിലെ പ്രാസ്ഥാനിക ചലനങ്ങള്‍ വിശദീകരിച്ചു. ദല്‍ഹി ഹല്‍ഖക്കു കീഴിലുള്ള വിവിധ ഘടകങ്ങള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തെക്കുറിച്ച സെമിനാര്‍ കണ്‍വെന്‍ഷനെ ശ്രദ്ധേയമാക്കി. നൌഷാബ നാസ് (ജാമിഅ മില്ലിയ), സയ്യിദ് നസീഹ് (ദല്‍ഹി സര്‍വകലാശാല), റിഷാദ് (ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല), ഇ. ശഫ്നാസ്, മഹ്ബൂബ് താഹ (ദല്‍ഹി ഹംദര്‍ദ് സര്‍വകലാശാല), ശര്‍നാസ് മുത്തു (വനിതാ ഹല്‍ഖ) എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്്.
ജ.ഇ. അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ മുഖ്യാതിഥിയായിരുന്നു. ജാമിഅ മില്ലിയ്യയിലെ ഡോ. വി.എ ഹബീബുര്‍റഹ്മാന്‍, സോളിഡാരിറ്റി മുന്‍ സംസ്ഥാന സെക്രട്ടറി എം.സാജിദ് എന്നിവര്‍ സസാരിച്ചു. ഹല്‍ഖാ പ്രസിഡന്റ് പി.കെ നൌഫല്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ശിറാസ് പൂവച്ചാല്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.പി മുസദ്ദിഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.