..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
 
 
ധര്‍മ്മധാര

മൂല്യാധിഷ്ഠിത കാഴ്ച - മൂല്യവത്തായ കേള്‍വി എന്ന പു ത്തന്‍ മുദ്രാവാക്യവുമായാണ് ജമാഅത്തിന്റെ ഓഡിയോ വിഷ്വല്‍ വിഭാഗമായ 'ധര്‍മധാര' ആരംഭിച്ചത്.

1997 ല്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ സിറാജുല്‍ ഹസന്‍ സാഹിബ് 'ആരാമം' എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.എ.എം.ഹനീഫിന് പ്രഥമ കാസറ്റിന്റെ കോപ്പി നല്‍കി ധര്‍മധാരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ധര്‍മധാര ട്രസ്റ് ചെയര്‍മാന്‍ ടി.ആരിഫലിയും, മുന്‍ കേരള അമീര്‍ പ്രൊഫ. കെ.എ.സിദ്ദീഖ് ഹസനും ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു.

ചുരുങ്ങിയ കാലയളവില്‍ ഓഡിയോ കാസറ്റ് പ്രസാധന രംഗത്ത് വ്യതിരിക്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ധര്‍മധാരക്ക് കഴിഞ്ഞു. വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ മൂല്യവത്തും ചിന്തോദ്ദീപകവുമായ ഗാനങ്ങള്‍, ആകര്‍ഷകമായ ചിത്രീകരണങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന 'ധര്‍മധാര'യുടെ കാസറ്റുകള്‍ വളരെ വേഗം ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

59 ഓഡിയോ കാസറ്റുകള്‍, 19 ഗാന കാസറ്റുകള്‍, 7 ഓഡിയോ സി.ഡി. കള്‍, 40 വീഡിയോ സി.ഡി. കള്‍, 20 ാു3 സി.ഡി. കള്‍ എന്നിവ ധര്‍മധാര ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട്. മിഴിപ്പൂക്കള്‍, ഹിജാസ്, രിബാ, അശ്ശിഅത്തു മിന്‍ ഹിറാ, അബതാഹ്, ഹിറാ ഗാനങ്ങള്‍, തേന്‍മാവ് എന്നിവയാണ് ധര്‍മധാര പുറത്തിറക്കിയ ഗാന കാസറ്റുകള്‍. ഇവ കൂടാതെ, തനിമ, സോളിഡാരിറ്റി, എസ്.ഐ.ഒ, മലര്‍വാടി ബാലസംഘം, ജി. ഐ. ഒ. തുടങ്ങിയ സംഘടനകള്‍ പ്രസിദ്ധീകരിച്ച ഗാന കാസറ്റുകളും ധര്‍മധാര വഴി വിതരണം ചെയ്യുന്നുണ്ട്. ഇസ്ലാം, തൌഹീദ്, സുന്നത്തും ബിദ്അത്തും, ഇസ്തിഗാസ, സ്ത്രീകളുടെ പള്ളിപ്രവേശം, കുടുംബജീവിതം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഓഡിയോ കാസറ്റുകള്‍ ധര്‍മധാര പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഓഡിയോ വീഡിയോ സി.ഡി. കളും ധര്‍മധാരക്കുണ്ട്. കെ.സി.അബ്ദുല്ല മൌലവി, കെ.എന്‍.അബ്ദുല്ല മൌലവി, കെ. മൊയ്തു മൌലവി, കെ.എ.സിദ്ദീഖ് ഹസന്‍, കെ.ടി.അബ്ദുറഹീം, ടി.ആരിഫലി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.ഐ.അബ്ദുല്‍ അസീസ്, സലാം വാണിയമ്പലം, വി.ടി.അബ്ദുല്ല കോയ തങ്ങള്‍, ആര്‍.യൂസുഫ്, ഹമീദ് വാണിയമ്പലം തുടങ്ങയവരുടെ ശ്രദ്ധേയമായ ഖുതുബകളുടെ ങജ3 കളും ധര്‍മധാരയിലൂടെ വിതരണം ചെയ്യപ്പെടുന്നുണ്ട്.

1998 ഏപ്രില്‍ 18, 19 തിയ്യതികളില്‍ ഹിറാ നഗറില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി കേരള സമ്മേളനം, അതിന് മുന്നോടിയായി പെരുമ്പിലാവില്‍ നടന്ന പ്രവര്‍ത്തക സംഗമം, തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട മുസ്ലിം,ക്രിസ്ത്യന്‍ സംവാദം, കൊണ്േടാട്ടി സ്നേഹ സംവാദം, പുളിക്കല്‍ സ്നേഹ സംവാദം, അരീക്കോട് സൌഹൃദ സംവാദം, ജമാഅത്തെ ഇസ്ലാമി എരണാകുളം - കോഴിക്കോട് ജില്ലാ സമ്മേളനങ്ങള്‍, പത്തിരിപ്പാല പ്രവര്‍ത്തക സമ്മേളനം എന്നിവയുടെ വീഡിയോ സി.ഡി. കള്‍ ധര്‍മധാര പുറത്തിറക്കിയിട്ടുണ്ട്.

ടി.ആരിഫലി ചെയര്‍മാനും ടി.കെ.ഹുസൈന്‍ സെക്രട്ടറിയുമായുള്ള ട്രസ്റാണ് ധര്‍മധാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ട്രസ്റിലെ മറ്റംഗങ്ങള്‍ താഴെ പറയുന്നവരാണ്.

1. ശൈഖ് മുഹമ്മദ് കാരക്കുന്ന്
2. പി.ടി.അബ്ദുറഹ്മാന്‍
3. പി.കെ.റഹീം
4. പി.എ.അബ്ദുല്‍ ഹകീം
5. കൂട്ടില്‍ മുഹമ്മദലി
6. ഖാജാ ശിഹാബുദ്ദീന്‍

മാനേജര്‍: എം.ടി.ഇബ്രാഹീം

വിലാസം:
ധര്‍മധാര, ഹിറാ സെന്റര്‍
PB NO: 833
മാവൂര്‍ റോഡ്, കോഴിക്കോട്
ഫോണ്‍: 0495 - 2720752, 2722709, 2721645
ഫാക്സ്: 0495 - 2724524
e mail : dharmadhara@jihkerala.org

 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.