1. മുസ്ലിംകള്‍ ഒരു ആദര്‍ശ പ്രബോധക സമൂഹമാണെന്ന ബോധം സമുദായത്തില്‍ വളര്‍ത്തിയെടുക്കും. ഇസ്ലാമിക സാംസ്കാരിക വ്യക്തിത്വം പരിരക്ഷിക്കുവാന്‍ മുസ്ലിംകളെ ബോധവത്കരിക്കും.
2. ഇസ്ലാമിന്റെ മനുഷ്യസ്നേഹപരവും ജീവകാരുണ്യപരവുമായ മുഖം തെളിയിച്ചുകാണിക്കാന്‍ സമുദായത്തെ പ്രേരിപ്പിക്കും.
3. ദീനിനേയും സമുദായത്തേയും ബാധിക്കുന്ന പൊതുപ്രശ്നങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമായ ഐക്യശ്രമങ്ങള്‍ക്ക് എല്ലാ തലങ്ങളിലും ജമാഅത്ത് മുന്‍കൈയെടുക്കും. ശാഖാപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കെ തിരെ ശക്തമായ ബോധവത്കരണം നടത്തും. ഇതര മുസ്ലിം സംഘടനകളുമായും നേതാക്കളുമായുമുള്ള ബന്ധം മെച്ചപ്പെടുത്തും. ഇതിനായി സംസ്ഥാന - ജില്ലാ - ഏരിയാ തലങ്ങളില്‍ മതസംഘടനാ നേതാക്കള്‍, പണ്ഡിത പ്രമുഖര്‍, രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിലെ മുസ്ലിം നേതാക്കള്‍ തുടങ്ങിയവരുമായി നിരന്തരബന്ധം സ്ഥാപിക്കും.
4. എല്ലാ വിഭാഗം മതപണ്ഡിതരുമായും നേതാക്കളുമായും ബന്ധം മെച്ച പ്പെടുത്താനും ആശയവിനിമയങ്ങള്‍ നടത്താനും അവരെ ഇസ്ലാമിക പ്രസ്ഥാനവുമായി അടുപ്പിക്കാനും ശ്രദ്ധിക്കും.
5. മുസ്ലിം ബഹുജനങ്ങളില്‍ സാമുഹ്യപ്രശ്നങ്ങളെ അവതരിപ്പിക്കാനും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ സമീപിക്കാനും വിശകലനം ചെയ്യാനും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്ത കര്‍ക്ക് പരിശീലനം നല്‍കും.
6. സാധ്യമാകുന്നത്ര മതപ്രഭാഷണ പരമ്പരകളും ഖുര്‍ആന്‍ - ഹദീസ് ദര്‍സു കളും ബഹുജനങ്ങള്‍ക്കായി സംഘടിപ്പിക്കും.
7. മസ്ജിദ് കൌണ്‍സില്‍ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. താഴെ പറയുന്ന കാര്യങ്ങള്‍ മസ്ജിദ് കൌണ്‍സില്‍ പ്രത്യേകം ശ്രദ്ധിക്കും.
മ) ഖതീബുമാര്‍ക്കും ഇമാമുമാര്‍ക്കും പരിശീലനം
യ) ഖുതുബകള്‍ കൂടുതല്‍ ഫലപ്രദമാകാനായി സന്ദര്‍ഭാനുസരണം
ഖുതുബകളുടെ സിനോപ്സിസ് തയ്യാറാക്കല്‍.
ര) ഖതീബുമാരുടെ നിയമനം സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഉചി
തമായ ഇടപെടലും ക്രമീകരണവും.
8. മഹല്ല് ഭാരവാഹികളുമായും ഖതീബുമാരുമായും നിരന്തരം ബന്ധപ്പെട്ട് മഹല്ല് സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. ഇസ്ലാമിക വ്യവസ്ഥ പാലിക്കാതെയുള്ള ബഹുഭാര്യത്വം വിവാഹ മോചനം, എന്നിവയും വിവാഹരംഗത്തെ ആഡംബരം, അമിത സൌന്ദര്യ പരിഗണന, തുടങ്ങിയ പ്രവണതകളും തടയുന്നതിന് മഹല്ല് ഭരണസമിതികളെ ബോധ വത്കരിക്കും.
9. ജാതി-മത ഭേദമെന്യെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി മഹല്ല് കുടംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. സംഘാടനവും നടത്തിപ്പും സംബന്ധിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കും.
10. നമ്മുടെ മസ്ജിദുകളുടെ പൊതുസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കും. പള്ളികളെ ജനസേവനത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളു ടെയും കേന്ദ്രങ്ങളായി വളര്‍ത്തിക്കൊണ്ടുവരും. പള്ളികളുടെ വൃത്തി, ഭംഗി, ലാളിത്യം, ആരാധനാലയമെന്ന നിലക്കുള്ള പവിത്രത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തും.
11. മഹല്ലുകളില്‍ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ സര്‍വേകള്‍ പ്രോ ത്സാഹിപ്പിക്കും. മഹല്ലിലെ വിധവകള്‍, അഗതികള്‍ എന്നിവരെ കണ്െടത്തി അവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
12. കുടുംബ-സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥം സാധ്യതയുള്ള മഹല്ലുകളില്‍ മാധ്യസ്ഥ സമിതികള്‍ രൂപീകരിക്കും.
13. പള്ളികള്‍ കേന്ദ്രീകരിച്ച് റിലീഫ്, ഇഫ്ത്വാര്‍, ഉദുഹിയ്യത്ത്, സകാത്ത്, ഫിത്വര്‍സകാത്ത്, പലിശ രഹിത നിധി തുടങ്ങിയവ വ്യവസ്ഥാപിതമായി നടത്തുവാന്‍ ഏര്‍പ്പാടുണ്ടാക്കും. ജാതി-മത ഭേദമന്യെ എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും.
14. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടും വിധം പള്ളികളോടനുബ ന്ധിച്ച് നിലവിലുള്ള ലൈബ്രറികളും വായനശാലകളും വിപുലീകരിക്കു കയും പുതുതായി സാധ്യമാകുന്നത്ര സ്ഥാപിക്കുകയും ചെയ്യും.
15. ഇസ്ലാമിക കര്‍മ്മാനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണ ചൈതന്യത്തോടെ നിര്‍വ്വഹി ക്കാനാവശ്യമായ പഠനപരിശീലനങ്ങള്‍ സംഘടിപ്പിക്കും. ഖതീബുമാരു ടെയും ഇമാമുമാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
16. ഖുതുബ കൂടുതല്‍ ഫലപ്രദമാക്കുവാന്‍ ജില്ലാ/ഏരിയാ തലങ്ങളില്‍ സാധ്യമാവുന്നത്ര ഖത്വീബ് കൌണ്‍സിലുകള്‍ രൂപീകരിക്കും. നിലവിലുള്ള ഖത്വീ ബുമാരുടെ കഴിവ് വര്‍ദ്ധിപ്പിക്കുവാനും, യോഗ്യരായ പുതിയ ഖത്വീബു മാരെ വാര്‍ത്തെടുക്കാനും ഇമാം-ഖതീബ് കോഴ്സുകള്‍ ഹൃസ്വകാലാടി സ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും സംഘടിപ്പിക്കും.
17. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്താനും നടത്തിപ്പ് കൂടുതല്‍ ഭദ്രവും കാര്യക്ഷമവുമാക്കാനും ഉചിതമായ നടപടി കള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗ പരവുമായ കഴിവുകള്‍ പോഷിപ്പിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ടാക്കും. മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദിശാബോധം ലഭിക്കാനും കാലാനുസൃതമായ പരിഷ്കരണങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായകമായ ഒരുമാര്‍ഗ്ഗ രേഖ തയ്യാറാക്കും. ഇസ്ലാമിക പാഠ്യപദ്ധതി പുനരാവിഷ്കരിക്കും.
18. ഉന്നത കലാലയങ്ങളോടനുബന്ധിച്ച് ഹോസ്റലുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനം നല്‍കും. നമ്മുടെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ളാസ്സുകള്‍ നടത്തും. ഇതിനായി തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലന കോഴ്സുകള്‍ നടത്തും.
19. ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ മതധാര്‍മ്മിക പഠനം (ങീൃമഹ ഇഹമ) കാര്യക്ഷമമാക്കാന്‍, സിലബസ് പരിഷ്കരിക്കുകയും ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.
20. പ്രൈമറി - സെക്കണ്ടറി ക്ളാസ്സുകളിലേക്ക് ഇംഗ്ളീഷില്‍ ഇസ്ലാമിക പാഠപുസ്തകങ്ങള്‍ തയ്യാറാക്കും.
21. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധാര്‍മ്മിക ബോധനത്തിന്നും മതബോധനത്തിന്നും വ്യവസ്ഥാപിത പാഠ്യപദ്ധതിയും റഫറന്‍സ് പുസ്തകങ്ങളും തയ്യാറാക്കും.
22. വനിതാ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കും. ആവശ്യവും സാധ്യതയുമനുസരിച്ച് കൂടുതല്‍ വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കും.
23. നിലവിലുള്ള പ്രൈമറി - സെക്കണ്ടറി മദ്രസ്സകളുടെ നിലവാരം മെച്ചപ്പെടുത്താനും സജീവമാക്കാനും ശ്രമിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ഹോളിഡേ മദ്രസ്സകള്‍ ആരംഭിക്കും.
24. മജ്ലിസ് സ്ഥാപനങ്ങളില്‍ ഉര്‍ദു ഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കും.
25. വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യതിന്മകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ബോധവത്കരണം നടത്തും.
26. മയക്കുമരുന്നിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി മത-സമുദായ നേതാക്കളെയും, പണ്ഡിതരെയും സഹകരിപ്പിക്കും.
27. ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉദ്ധരിക്കാന്‍ ശ്രമിക്കും.
28. തൌഹീദ്, ഇബാദത്ത്, ദഅ്വത്ത്, ജിഹാദ്, ശഹാദത്തുല്‍ഹഖ്, ആരാധനകളുടെ ചൈതന്യം, പ്രവാചകസ്നേഹം, പരലോകബോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്റഡിക്ളാസ്സുകള്‍ സംഘടിപ്പിക്കും.
29. തീവ്രവാദം, വര്‍ഗ്ഗീയത എന്നിവയുടെ അപകടത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കും.
30. സമുദായത്തിലെ വ്യാപാരികളുമായും വ്യവസായികളുമായും ബന്ധം ശക്തിപ്പെടുത്തും. പ്രധാന പട്ടണങ്ങളില്‍ ഇതിനാവശ്യമായ സംവിധാനമുണ്ടാക്കും.
31. കേരള മുസ്ലിംകളുടെ ചരിത്ര പൈതൃകവും സാംസ്കാരിക പാരമ്പര്യങ്ങളും ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ പ്രകാശിപ്പിക്കുകയും സമുദായത്തിന്റെ സാമ്രാജ്യത്വവിരുദ്ധ സമരേതിഹാസങ്ങളെ പ്രോത്സാഹനപൂര്‍വ്വം പുറത്തുകൊണ്ടുവരികയും ചെയ്യും.
32. നന്മയുടെയും തഖ്വയുടെയും വികാരങ്ങല്‍ വളര്‍ത്തിയെടുക്കുക, സഹകരണമനോഭാവം ശക്തിപ്പെടുത്തുക, ബന്ധങ്ങള്‍ സുദൃഢവും സുഖകരവുമാക്കുക, സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുക, മാതാപിതാക്കളോടുള്ള ബാധ്യതകള്‍ ബോധ്യപ്പെടുത്തുക തുടങ്ങിയവക്ക് ഖുര്‍ആന്‍ - ഹദീസ് ക്ളാസ്സുകള്‍, സ്റഡി ക്ളാസ്സുകള്‍, ജുമുഅ ഖുതുബ, നമസ്കാരാനന്തര ഉദ്ബോധനം, ഈദ്ഗാഹ്, മഹല്ല് യോഗങ്ങള്‍ വ്യക്തിബന്ധങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും.
33. ഖബര്‍പൂജ, ചന്ദനക്കുടം, ഉറൂസ്, സിദ്ധഭക്തി, തുടങ്ങിയ അന്ധ വിശ്വാസങ്ങള്‍, ആള്‍ദൈവങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍, മതത്തിന്റെ കമ്പോളവല്‍ക്കരണം എന്നിവക്കുമെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തും.
34. സ്തീധനത്തിന്നും വിവാഹത്തോടനുബന്ധിച്ച ധൂര്‍ത്തിന്നും ദുര്‍വ്യയത്തിന്നുമെതിരെ ശബ്ദമുയര്‍ത്തുകയും വിവാഹം ഇസ്ലാമികവും ലളിതവുമാക്കാന്‍ ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യും. സ്ത്രീധന രഹിത വിവാഹങ്ങളും സമൂഹ വിവാഹങ്ങളും പ്രോത്സാ ഹിപ്പിക്കും. വധൂവരന്മാര്‍ക്ക് ഇസ്ലാമിക കുടുംബജീവിതത്തെക്കുറിച്ച് ബോധവത്കരണക്ളാസ്സുകള്‍ സംഘടിപ്പിക്കും. ഫാമിലി കൌണ്‍സലിങ്ങ് വിംഗിന് രൂപം നല്‍കും. തെരഞ്ഞെടുത്ത ഖതീബുമാര്‍, ഇമാമുമാര്‍, മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ക്ക് കൌണ്‍ലിംഗില്‍ പരിശീലനം നല്‍കും.
35. ഇസ്ലാമിക തത്വങ്ങളും ആശയങ്ങളും പ്രകാശിപ്പിക്കുന്ന ലിഖിതങ്ങളും, ചാര്‍ട്ടുകളും, സ്റിക്കറുകളും ബോര്‍ഡുകളും ജനശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ആവശ്യാനുസൃതം ലഘുലേഖകളും നോട്ടീസുകളും പ്രസിദ്ധീകരിക്കും.
36. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ദൂഷ്യങ്ങളെപ്പറ്റി ശക്തമായി ബോധവത്കരിക്കും.
37. ഉപഭോഗ സംസ്കാരത്തിന്റെ നാനാതരം ദൂഷ്യങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനും സാമ്പത്തിക ഭദ്രതയും വികസനവും സാധിക്കാനും ബോധവത്കരണം നടത്തും.
38. അഭ്യസ്തവിദ്യര്‍ക്ക് ഇസ്ലാമിക പഠനത്തിന്ന് ഹൃസ്വകാല കോഴ്സുകള്‍ നടത്തും. അഭ്യസ്ത വിദ്യരെയും പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ച് ഫ്രൈഡേ ക്ളബ്ബുകള്‍ രൂപീകരിക്കുകയും, പഠന ക്യാമ്പുകള്‍ സംഘടിപ്പി ക്കുകയും ചെയ്യും.
39. നിയമജ്ഞരുടെ വേദി സജീവമാക്കും.
40.പത്രമാസികകളിലും മറ്റും ഇസ്ലാമിന്നും മുസ്ലിംകള്‍ക്കും ഇസ്ലാമികപ്രസ്ഥാനത്തിനുമെതിരെ വരുന്ന വിമര്‍ശനങ്ങളോട് ആവശ്യാനുസൃതം പ്രതികരിക്കും.
41. ഇംഗ്ളീഷ് പത്രങ്ങളില്‍ ഇസ്ലാമിനെക്കുറിച്ചും മുസ്ലിം പ്രശ്നങ്ങളെ ക്കുറിച്ചും എഴുതാന്‍ യോഗ്യരായവരെ വളര്‍ത്തിയെടുക്കും.
42. കലാ വൈജ്ഞാനിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്ന് സാധ്യമാ വുന്നിടങ്ങളില്‍ സ്റഡി സര്‍ക്കിളുകള്‍ രൂപീകരിക്കും.
43. ഖുര്‍ആന്‍ സ്റഡി സെന്ററുകള്‍ കാര്യക്ഷമമാക്കും.
44. ബൈത്തുസ്സക്കാത്ത് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. സംഘടിത സക്കാത്തിന്റെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവയില്‍ ബോധവത്കരണം നടത്തും.
45. കുടുംബ സാമൂഹ്യ രംഗങ്ങളില്‍ സ്ത്രീകളുടെ പദവിയും അവകാശവും സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കും. സ്ത്രീ പീഢനങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തും. സ്ത്രീകളുടെ പള്ളിപ്രവേശനാവകാശം സംരക്ഷിക്കും.
46. വനിതകളെയും കുട്ടികളെയും ഉദ്ദേശിച്ചുള്ള ലളിത സാഹിത്യം ഇറക്കും. ഇതിന്നായുള്ള ഇസ്ലാമിക സാഹിത്യരചനാവിഭാഗം കാര്യക്ഷമമാക്കും.
47. വനിതകളുടെ മതപരവും ധാര്‍മ്മികവും സാമൂഹികവുമായ സംസ്കരണം ഉദ്ദേശിച്ച് താഴെ പറയുന്നവ പ്രാവര്‍ത്തികമാക്കും.
i) ക്ളാസ്സുകളും ഗൃഹാങ്കണ യോഗങ്ങളും.
ii) ശുചിത്വം, ആരോഗ്യസംരക്ഷണം, ഗൃഹ പരിപാലനം, ശിശുപരി
പാലനം, ഗൃഹസുരക്ഷിതത്വം, പ്രഥമ ശുശ്രൂഷ, അടുക്കളത്തോട്ടം,
ജൈവകൃഷി, പാചകം, സ്വയം തൊഴില്‍, സാമൂഹിക മര്യാദകള്‍
തുടങ്ങിയ വിഷയങ്ങളില്‍ പ്രാപ്തരായവരെ പങ്കെടുപ്പിച്ച് പഠന
ക്ളാസ്സുകളും പരിശീലന പരിപാടികളും ഫിലിം പ്രദര്‍ശനങ്ങളും.
iii) അശ്ളീലത, ലൈംഗികാരാജകത്വം, സ്ത്രീപീഢനം, സ്ത്രീത്വത്തിന്റെ
ചൂഷണം എന്നിവക്കെതിരെ പൊതുജനാഭിപ്രായ രൂപീകരണം.
54. ഓഡിയോ - വീഡിയോ കാസറ്റുകളും സി.ഡി. കളും തയ്യാറാക്കും.
55. ഇസ്ലാമിലെ ആരാധനാകര്‍മ്മങ്ങള്‍ സംബന്ധിച്ചുള്ള കൃതികള്‍ വ്യാപ കമായി പ്രചരിപ്പിക്കും.
56. താഴെ പറയുന്ന വിഷയങ്ങളില്‍ കജഒ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.
i) ന്യൂനപക്ഷ കര്‍മ്മശാസ്ത്രം.
ii) ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജിവിതം.
iii) ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം.
iv) കേരള മുസ്ലിം ചരിത്രം.
v) സ്ത്രീകളെയും കുട്ടികളെയും ഉദ്ദേശിച്ചുള്ള കൃതികള്‍.
|