..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

പ്രോഗ്രാം

എ. പോളിസി നടപ്പില്‍ വരുത്തുന്നതിന് വേണ്ടി ഹല്‍ഖാ പ്രാദേശിക തലങ്ങളില്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്.
വ്യക്തി -സാമൂഹ്യ ബന്ധങ്ങള്‍. സിമ്പോസിയം, സെമിനാര്‍, പ്രസംഗങ്ങള്‍, ഖുതുബകള്‍, സ്റഡിസര്‍ക്കിളുകള്‍, സാമൂഹിക സദസ്സുകള്‍, കാമ്പയിനുകള്‍, പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, പത്രങ്ങള്‍, പോസ്റല്‍ ലൈബ്രറി, വെബ്സൈറ്റ്, പ്രബോധനകേന്ദ്രങ്ങള്‍, അമുസ്ലിംങ്ങള്‍ക്കായുള്ള ഖുര്‍ആന്‍ ക്ളാസുകള്‍, പ്രബോധക പരിശീലന കേന്ദ്രങ്ങള്‍, പൊതുവേദി, സമ്മേളനങ്ങള്‍, പൊതുപ്രഭാഷണങ്ങള്‍, ജുമുഅ ഖുതുബകള്‍, അദ്ധ്യാപക പരിശീലനങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, ദാറുല്‍ഖദാ പ്രശ്ന പരിഹാര സമിതികള്‍, ശര്‍ഈ പഞ്ചായത്തുകള്‍, പ്രതിവാര തര്‍ബിയ്യത്ത് സമ്മേളനങ്ങള്‍, പലിശ രഹിത സമിതികള്‍, എന്‍.ജി.ഒ.കള്‍, യതീംഖാനകള്‍, ആശുപത്രികള്‍, ഹജ്ജാജികള്‍ക്കുള്ള പരിശീലനങ്ങള്‍, വിദ്യാഭ്യാസ-ജനക്ഷേമ സ്ഥാപനങ്ങള്‍...

ബി. കേന്ദ്ര തലത്തില്‍ താഴെപ്പറയുന്ന പദ്ധതികള്‍ നടപ്പിലാക്കും-ഹല്‍ഖകള്‍ പോളിസിയും പോളിസിയുടെ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി അവയുടെ പരിപാടികള്‍ പ്രത്യേകം തയ്യാറാക്കുന്നതാണ്.

1. സ്റഡി ആന്റ് റിസര്‍ച്ച് സെന്ററിനെ കൂടുതല്‍ സജീവമാക്കും.
2. താഴെപ്പറയുന്ന വിഷയങ്ങളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കും.

എ. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ വിശകലനവും ഏക
ബദല്‍ വ്യവസ്ഥയായി ഇസ്ലാമിന്റെ അവതരണവും
ബി. ഗ്ളോബലൈസേഷന്‍ ഇസ്ലാമിന്റെ വീക്ഷണത്തില്‍.
സി. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പിന്നിട്ട വഴികള്‍.
ഡി. ഇസ്ലാമിക സംസ്കാരം-സവിശേഷതകള്‍.
ഇ. പുരോഗതി, ആഗോള വ്യാപാരം, ആധുനിക സാങ്കേതികവിദ്യ
തുടങ്ങിയ പ്രശ്നങ്ങളുടെ ഇസ്ലാമിക വിശകലനം.
എഫ്. പരിസ്ഥിതി പ്രശ്നങ്ങളോടുള്ള ഇസ്ലാമിന്റെ സമീപനം.

3. മുതലാളിത്ത സാമ്രാജ്യത്വത്തിനെതിരെ അഖിലേന്ത്യാ കാമ്പയിന്‍.
4. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആസൂത്രണം.
5. പ്രാദേശികതലം വരെയുള്ള ജമാഅത്ത് ഓഫീസുകളുടെ കംപ്യൂട്ടര്‍ വല്‍ക്കരണം. ഉചിതമായ വെബ് പോളിസിയുടെ രൂപീകരണവും പ്രയോഗവല്‍കരണവും.
6. മാധ്യമങ്ങളില്‍ സ്വാധീനത്തിനും മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞ പങ്കാളിത്തത്തിനും വേണ്ടി ഒരു സ്വതന്ത്ര വകുപ്പിന്റെ രൂപീകരണം.
7, എല്ലാ ഹല്‍ഖകളിലും ജി. ഐ. ഒ. രൂപീകരണം, ജി.ഐ.ഒ. ഭരണഘടനകളുടെ ഏകീകരണവും അവയില്‍ ശൂറാ സംവിധാനം ഏര്‍പ്പെടുത്തലും.
8. പ്രാസ്ഥാനിക ഗ്രന്ഥങ്ങളുടെ ഇംഗ്ളീഷിലേക്കും, ഇംഗ്ളീഷിലെയും അറബിയിലെയും പുതിയ പുസ്തകങ്ങളുടെ ഉറുദുവിലേക്കുമുള്ള വിവര്‍ത്തനം.
9. സമഗ്ര തര്‍ബിയ്യത്തിന് വേണ്ടി കേന്ദ്രത്തില്‍ ഒരു തര്‍ബിയ്യത്ത് ഗാഹ് (ട്രെയ്നിംഗ് സെന്റര്‍).
10. ഇസ്ലാമിക ബാങ്കിങ്ങിനെ വൈജ്ഞാനിക-നിയമനിര്‍മാണ വൃത്തങ്ങളില്‍ പരിചയപ്പെടുത്തല്‍.
11. പൊതു വിദ്യാഭ്യാസ ഫോറം രൂപീകരിക്കല്‍.
12. അദ്ധ്യാപക പരിശീലനം.
13. സര്‍ക്കാര്‍ പാഠപുസ്തകങ്ങളിലെ ആക്ഷേപകരമായ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവ നീക്കം ചെയ്യിക്കാന്‍ ശ്രമിക്കലും.
14. ആറ് മെട്രോ സിറ്റികളില്‍ പ്രബോധന ലക്ഷ്യം മുന്‍നിര്‍ത്തി ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍.
15. വഖ്ഫുകളുടെ സംരക്ഷണത്തിനും മെച്ചപ്പെട്ട വിനിയോഗത്തിനും വേണ്ടി കേന്ദ്ര തലത്തില്‍ ഒരു സെല്‍ രൂപീകരിക്കല്‍.
16. അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം.
17. ഹല്‍ഖാതലത്തില്‍ പൊതുസമ്മേളനങ്ങള്‍.

 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.