ചോ: ജമാഅത്തെ ഇസ്ലാമിയും തബ്ലീഗ് ജമാഅത്തും തമ്മില്‍ ആശയപരമായോ അടിസ്ഥാനപരമായോ എന്തെങ്കിലും തര്‍ക്കമുണ്േടാ? ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വമുള്ള ഒരു വ്യക്തിക്ക് തബ്ലീഗിന്റെ ഗഷ്തിലും മറ്റും പങ്കെടുക്കുന്നതില്‍ വിരോധമുണ്േടാ?
ഉ: ഇന്ത്യയില്‍ ഇഖാമതുദ്ദീനിനുവേണ്ടി നിലകൊള്ളുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അത് ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും ദൈവത്തിന്റെ വധിവിലക്കുകള്‍ അംഗീകരിക്കപ്പെടണമെന്ന് വാദിക്കുന്നു. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍, ഏതു അനിസ്ലാമിക പ്രസ്ഥാനങ്ങളിലും മുസ്ലിമിന് ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ജമാഅത്ത് വിശ്വസിക്കുന്നില്ല. ഇസ്ലാമിന്റെ ആരാധനാവശ്യങ്ങള്‍ക്കു മാത്രമേ പ്രാധാന്യമുള്ളൂ എന്നും അത് അംഗീകരിക്കുന്നില്ല. ഭക്തി എത്രതന്നെ അഭികാമ്യമാണെങ്കിലും പ്രവാചകന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന സന്തുലിതത്വം അനുയായികള്‍ കൈവിടാന്‍ പാടില്ലെന്നും തീവ്രത ഒരു കാര്യത്തിലും അഭികാമ്യമല്ലെന്നും അത് മനസ്സിലാക്കുന്നു. അതുപോലെ ഇസ്ലാമിന്റെ പ്രബോധനത്തിനും പ്രചാരണത്തിനുമായി വ്യവസ്ഥാപിതമായ സംഘടനയും നേതൃത്വവും അനുപേക്ഷ്യമാണ് എന്നും ജമാഅത്ത് കരുതുന്നു. ഈ വക കാര്യങ്ങളിലൊക്കെ തബ്ലീഗ് ജമാഅത്തിനു അതിന്റേതായ വീക്ഷണങ്ങളുണ്ട്. ഈ വീക്ഷണങ്ങളില്‍ ചിലത് ഭാഗികമായോ പൂര്‍ണമായോ ജമാഅത്തെ ഇസ്ലാമിയുടേതിനോട് പൊരുത്തപ്പെടുന്നതല്ല. തബ്ലീഗിലെ പണ്ഡിതന്മാര്‍ ജമാഅത്തെ ഇസ്ലാമിയെ കഠിനമായി വിമര്‍ശിക്കുകയും അതിനെ ആക്ഷേപിച്ചുകൊണ്ടുള്ള കൃതികള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. എങ്കിലും തബ്ലീഗ് ജമാഅത്ത് ഒരു ദീനീപ്രസ്ഥാനമാണെന്നും സാധ്യമാകുന്ന മേഖലകളിലൊക്കെ അതുമായി സഹകരിക്കേണ്ടതാണെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ഇതഃപര്യന്തമുള്ള നിലപാട്. തബ്ലീഗുമായി ഒരേറ്റുമുട്ടലിന് ജമാഅത്തെ ഇസ്ലാമി ഒരിക്കലും തയ്യാറായിട്ടില്ല.