..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

മൌദൂദിയും ജിഹാദും

ചോ: ഇസ്ലാം പ്രചരിക്കുന്നത് വാള്‍ കൊണ്ടാണെന്നും മതം അംഗീകരിക്കാത്തവരെ അക്രമിക്കുന്നതിനാണ് ജിഹാദ് എന്നുപറയുന്നതെന്നും മൌലാനാ മൌദൂദി പറഞ്ഞിട്ടുണ്ടോ?

 
 
   

ഉ: പറഞ്ഞിട്ടില്ല. ആ പ്രചാരണത്തെ എതിര്‍ക്കാനായിരുന്നു 'അല്‍ജിഹാദു ഫില്‍ ഇസ്ലാം' എന്ന ബൃഹദ്ഗ്രന്ഥം തന്നെ എഴുതിയത്. 'ജിഹാദ്' എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പബ്ളിക്കേഷന്‍സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ മൌദൂദിയുടെ ഒരുപ്രബന്ധമുണ്ട്. അതെങ്കിലും വായിച്ചാല്‍ ജിഹാദിനെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാവും. അതിലൊരിടത്ത് മൌദൂദി പറയുന്നു: "അത്യുന്നതമായ ഈ ലക്ഷ്യ സാക്ഷാത്കാരത്തിന്നായി നടത്തുന്ന നിരന്തരമായ സമരത്തിനും സാധ്യമായ കഴിവുകള്‍ പ്രയോഗിക്കുന്നതിനുമാണ് 'ജിഹാദ്' എന്നുപറയുക. അതിനാല്‍, അത് സമഗ്രമായ ഒരു പദമാണ്. എല്ലാ തരത്തിലുള്ള ശ്രമങ്ങളും അധ്വാനങ്ങളും അതിലുള്‍പ്പെടുന്നു. അതിനാല്‍, പേനത്തുമ്പുകള്‍കൊണ്ട് ബുദ്ധിപരവും ചിന്താപരവുമായ വിപ്ളവങ്ങളുണ്ടാക്കലും ജനങ്ങളുടെ വികാരങ്ങളിലും താല്‍പര്യങ്ങളിലും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കലും അവരുടെ വീക്ഷണങ്ങള്‍ മാറ്റിമറിക്കലും ജിഹാദിന്റെ വിവിധ വശങ്ങളില്‍പെട്ട ഒന്നാണ്. ഇപ്രകാരംതന്നെ അക്രമത്തിലും അനീതിയിലും അധിഷ്ഠിതമായ വ്യവസ്ഥിതികളെ ആയുധമുപയോഗിച്ച് നശിപ്പിക്കലും നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ വ്യവസ്ഥിതി സംസ്ഥാപിക്കലും ജിഹാദിന്റെ ഇനങ്ങളിലുള്‍പ്പെടുന്നു. ഇതേപോലെത്തന്നെ ധനം ചെലവഴിക്കലും പ്രയാസങ്ങള്‍ സഹിക്കലും ത്യാഗങ്ങള്‍ അനുഭവിക്കലുമെല്ലാം അതിലുള്‍പ്പെട്ടവയാണ്. (പുറം 9-10)

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.