..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 
 
ചോദ്യോത്തരങ്ങള്‍
 
 

അനിസ്ലാമിക വ്യവസ്ഥ

ചോ: ദൈവികമല്ലാത്ത മനുഷ്യനിര്‍മിതമായ താഗൂത്തി ഭരണസമ്പ്രദായത്തിലുള്ള ഇന്ത്യന്‍ ഭരണവ്യവസ്ഥിതിയില്‍ പങ്കാളികളാവുന്നത് അനിസ്ലാമികമല്ലേ?

 
 
   


ഉ: അല്ലാഹുവിന്റെ പരമാധികാരത്തെ അംഗീകരിക്കാത്തതും മനുഷ്യന്റെ പരമാധികാരത്തില്‍ വിശ്വസിക്കുന്നതുമായ ഏതു വ്യവസ്ഥയും അനിസ്ലാമികമാണ്. അത് സ്ഥാപിക്കാനോ നിലനിര്‍ത്താനോ മുസ്ലിമിന് പാടില്ലാത്തതുമാണ്. എന്നാല്‍, ഒരനിസ്ലാമിക വ്യവസ്ഥയുടെ കീഴില്‍ ജീവിക്കുന്ന മുസ്ലിംകള്‍ അതിന്റെ സമൂല പരിവര്‍ത്തനത്തിനായി ശ്രമിക്കുന്നതോടൊപ്പം, അതിന്റെ ദൂഷ്യങ്ങളും ദ്രോഹങ്ങളും ഒഴിവാക്കാന്‍ പരമാവധി പ്രയോജനകരമായ വഴികള്‍ തേടുന്നത് തെറ്റല്ലെന്ന് മാത്രമല്ല, അതൊരു ബാധ്യത കൂടിയാണ്. അല്ലാതിരുന്നാല്‍ വ്യവസ്ഥിതിയുടെ മാറ്റം സാധ്യമാവാതെ വരും. ഈ കാഴ്ചപ്പാടിലൂടെയാണ് ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെയും അഴിമതിക്കെതിരെ ഭരണ സംശുദ്ധിയെയും മൂല്യനിരാസത്തിനെതിരെ മൂല്യബോധത്തെയും പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ഥികളെ പിന്താങ്ങാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചത്. ഇസ്ലാമിക പ്രബോധനത്തിനുവേണ്ടി വിശാലമനസ്കരായ മുശ്രിക്കുകളുടെ സഹായവും സഹകരണവും തേടിയതാണ് ഇസ്ലാമിന്റെ പൂര്‍വചരിത്രം.

 
 
 
 
 
 
 
 
 
 
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.