ഇന്ന് ഇസ്ലാമിക പ്രവര്‍ത്തകരില്‍നിന്ന് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെയും കുത്തകകളുടെയും ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം മുഴങ്ങിക്കേള്‍ക്കുന്നു. പക്ഷേ, നിലവില്‍ നിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കണമെങ്കില്‍, ഗള്‍ഫ് സ്വാധീനമുള്ള കേരളത്തില്‍ വിശേഷിച്ചും ഇത്തരം കുത്തകകളെ തന്നെയല്ലേ ആശ്രയിക്കേണ്ടിവരിക? നാടിനും നാട്ടുകാര്‍ക്കും പുരോഗതി പ്രാപിക്കണമെങ്കില്‍ ഇത്തരം കുത്തകകള്‍ക്കു നേരെ കണ്ണ്ചിമ്മുന്നതല്ലേ ഉചിതം? അമേരിക്കയിലോ ബ്രിട്ടനിലോ ജോലിയുള്ള ഇസ്ലാമിക പ്രവര്‍ത്തകന്റെ സാമ്രാജ്യത്വ വിരോധം എവിടെയാണ് പ്രകടമാക്കുക
എ ല്ലാം വിധിയെന്നും യാഥാര്‍ഥ്യമെന്നും മാറ്റാനാവില്ലെന്നും സമാധാനിച്ച് കീഴടങ്ങുന്നതും മാറ്റേണ്ടത് മാറ്റിയേ തീരൂ എന്ന് തീരുമാനിച്ച് പോരാട്ടത്തിനിറങ്ങുന്നതും തമ്മില്‍ മൌലികമായിത്തന്നെ അന്തരമുണ്ട്. രണ്ടാമത് പറഞ്ഞ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ലോകത്ത് എക്കാലത്തും ഏകാധിപത്യവും കുടുംബവാഴ്ചയും സാമ്രാജ്യത്വവും കുത്തകവത്കരണവും തുടരേണ്ടതായിരുന്നു. അങ്ങനെയല്ല ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാക്കളായ പ്രവാചകവര്യന്മാരും പ്രബോധകരും പരിഷ്കര്‍ത്താക്കളും, നിലനില്‍ക്കുന്ന തിന്മയുടെ ശക്തികള്‍ക്കും അവരുടെ ബഹുവിധ സ്വാധീനങ്ങള്‍ക്കുമെതിരെ പൊരുതിയവരാണ്. മൂന്ന് വര്‍ഷം കുടുംബത്തെയാകെ സമ്പൂര്‍ണ പട്ടിണിക്കിട്ട ഖുറൈശികള്‍ക്കെതിരായ ആശയസമരം അതിന്റെ പേരില്‍ പ്രവാചകന്‍ ഉപേക്ഷിച്ചുവോ? 90 വര്‍ഷക്കാലം ബൈത്തുല്‍ മഖ്ദിസ് കീഴടക്കിവെച്ച കുരിശുയുദ്ധ യൂറോപ്യന്‍ സാമ്രാജ്യക്കൂട്ടായ്മയെ വിധിയെന്ന് സമാധാനിച്ച് മുസ്ലിം സമൂഹം പൊറുപ്പിച്ചിരുന്നെങ്കില്‍ പില്‍ക്കാല ചരിത്രം എന്താവുമായിരുന്നു? താല്‍ക്കാലിക നഷ്ടങ്ങളും അസൌകര്യങ്ങളും ഭയന്ന് പിന്മാറുന്ന ഭീരുക്കള്‍ക്ക് ഒരു പോരാട്ടവും വിജയിപ്പിക്കാനാവില്ല. കിണറ്റില്‍ ചാടി മരിക്കാന്‍ പോയപ്പോള്‍ നീര്‍ക്കോലിയെ കണ്ട് പിന്മാറിയ സ്ത്രീയുടേതാവരുതല്ലോ ആദര്‍ശവീര്യവും വിശ്വാസദാര്‍ഢ്യവും പ്രകടിപ്പിക്കേണ്ട ഒരു സമൂഹത്തിന്റെ മാനസികാവസ്ഥ.
ആഗോളീകരണ യുഗത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ വിപണി കീഴടക്കിയിട്ടുണ്െടന്നത് സത്യമാണ്. വന്‍ പരസ്യങ്ങളുടെ പിന്‍ബലത്തോടെ അവര്‍ ഇറക്കുന്ന ബ്രാന്‍ഡ്നെയിം മനുഷ്യമനസ്സുകളെ കീഴടക്കുന്നുണ്െടന്നതും വസ്തുത തന്നെ. അതേസമയം ഈ ദുന്‍യാവില്‍ ലഭ്യമായ അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് സാധാരണ മനുഷ്യ കരങ്ങളെ പ്രയോജനപ്പെടുത്തിയാണ് ഏത് കുത്തക കമ്പനിയും ഉല്‍പാദനം നടത്തുന്നതെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്. പാക്കിംഗിന്റെ വശ്യതയും പരസ്യങ്ങളുടെ മായാപ്രപഞ്ചവും ഇല്ലെങ്കിലും ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കുത്തകേതര കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കുത്തകകളുടെ ഉല്‍പന്നങ്ങളാവട്ടെ പലതും വെറും ആഡംബരവസ്തുക്കളാണ്. ഉപേക്ഷിച്ചാല്‍ ഒരു നഷ്ടവും ഇല്ലെന്നു മാത്രമല്ല ധനനഷ്ടവും ആരോഗ്യ നഷ്ടവും ഒഴിവാക്കുകയും ചെയ്യാം. നിവൃത്തിയില്ലെങ്കില്‍ അനുപേക്ഷ്യമായ വസ്തുക്കള്‍ കുത്തക കമ്പനികളുടേതാണെങ്കിലും വാങ്ങിക്കൂടെന്ന ശാഠ്യം ബഹിഷ്ക്കരണവാദികള്‍ക്കില്ലതാനും. അമേരിക്കയിലും യൂറോപ്പിലുമൊക്കെ കുത്തക ഉല്‍പന്നങ്ങളേയുള്ളൂ എന്ന ധാരണ തെറ്റാണ്. അതേസമയം പരമാവധി ലളിത ജീവിതശൈലി ഏത് രാജ്യത്തും സാധ്യമാണ്. കണ്ടതൊക്കെ വാങ്ങിക്കൂട്ടണമെന്നും കിട്ടിയതൊക്കെ വെട്ടിവിഴുങ്ങണമെന്നും ആരാണ് നിര്‍ബന്ധിക്കുന്നത്? അവശ്യസാധനങ്ങള്‍ നിര്‍മിക്കാന്‍ ദൈവം തന്ന ബുദ്ധിയും കൈകളും കോള്‍ഡ് സ്റോറില്‍ വെക്കണമെന്ന് പടച്ചവന്‍ പറഞ്ഞിട്ടുണ്േടാ? സാധ്യമായത് കുടുംബങ്ങള്‍ സ്വയം നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഒന്നാംതരം കുത്തക ബഹിഷ്കരണമാവും.