..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഖുര്‍ആന്‍ ഭാഷ്യം

അധ്യായം 6

അല്‍അന്‍ആം

അവതരണം മക്കയില്‍. 20 ഖണ്ഡിക, 165 സൂക്തം

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

1-3 ആകാശഭൂമികളെ സൃഷ്ടിക്കുകയും ഇരുട്ടുകളും വെളിച്ചവും ഉളവാക്കുകയും ചെയ്തവനായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. എന്നിട്ടും സത്യപ്രബോധനം സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഈ ജനം ഇതരന്മാരെ തങ്ങളുടെ റബ്ബിനു തുല്യരായി കല്‍പിക്കുകയാകുന്നു. അവനാകുന്നു കളിമണ്ണില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചതും, എന്നിട്ട് ഒരായുഷ്കാലം നിശ്ചയിച്ചുതന്നതും. അവന്റെയടുക്കല്‍ നിര്‍ണയിക്കപ്പെട്ട മറ്റൊരവധികൂടിയുണട്.1 പക്ഷേ, നിങ്ങള്‍ സംശയിക്കുന്നു. വാനലോകങ്ങളിലും ഭൂമിയിലും അല്ലാഹു അവന്‍ മാത്രമാകുന്നു. നിങ്ങളുടെ രഹസ്യങ്ങളും പരസ്യങ്ങളും അവന്‍ അറിയുന്നു. നിങ്ങള്‍ ആര്‍ജിക്കുന്ന പുണ്യ-പാപങ്ങളെക്കുറിച്ചും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.

 

1. മുന്‍ഗാമികളും പിന്‍ഗാമികളുമായ സകല ജനങ്ങളും പുനര്‍ജീവിച്ച്, തങ്ങളുടെ നാഥന്റെ സമക്ഷത്തില്‍ വിചാരണക്ക് ഹാജരാകുന്ന അന്ത്യനാളാണ് ഉദ്ദേശ്യം.

 

4-6 ജനത്തിന്റെ അവസ്ഥയെന്തെന്നാല്‍, തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഏതു ദൃഷ്ടാന്തം മുന്നില്‍ വന്നപ്പോഴും അവരതിനെ അവഗണിച്ചുതള്ളുകയായിരുന്നു. അങ്ങനെ ഇപ്പോള്‍ അവരില്‍ ആഗതമായ ഈ സത്യത്തെയും അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. ശരി, ഏതൊരു കാര്യത്തെയാണോ ഇന്നോളം അവര്‍ പരിഹസിച്ചുകൊണടിരുന്നത്, അതെക്കുറിച്ച് അടുത്തുതന്നെ അവര്‍ക്ക് വാര്‍ത്തകള്‍ ലഭിക്കുന്നുണട്.2 അവര്‍ക്കുമുമ്പ് എത്രയോ സമുദായങ്ങളെ നാം നശിപ്പിച്ചിട്ടുള്ളത് അവര്‍ കണടിട്ടില്ലേ? അവര്‍ താന്താങ്ങളുടെ കാലഘട്ടങ്ങളിലെ പ്രതാപികളായിരുന്നു. നാം നിങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്ത അധികാരം ഭൂമിയില്‍ അവര്‍ക്കു നല്‍കിയിരുന്നു. അവര്‍ക്ക് ആകാശത്തുനിന്നു നിരന്തരം മഴ വര്‍ഷിപ്പിച്ചു. അവരുടെ താഴെ നദികളെ ഒഴുക്കുകയും ചെയ്തു. (പക്ഷേ, അനുഗ്രഹങ്ങളുടെ നേരെ നന്ദികെട്ടവരായപ്പോള്‍) അവരുടെ പാപങ്ങളുടെ ഫലമായി ഒടുവില്‍ നാം അവരെ ഉന്മൂലനം ചെയ്യുകയും പിന്നെ തല്‍സ്ഥാനത്തു മറ്റൊരു തലമുറയെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു.
7-9 പ്രവാചകാ, നാം നിനക്കു കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരികയും, ജനം സ്വകരങ്ങള്‍കൊണട് അതു തൊട്ടുനോക്കുകയും ചെയ്താല്‍പോലും 'ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രമാണ്' എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറഞ്ഞുകൊണടിരിക്കുക. അവര്‍ ചോദിക്കുന്നു: 'ഈ പ്രവാചകന് ഒരു മലക്ക് ഇറക്കപ്പെടാത്തതെന്ത്?!'3 മലക്കിനെ നാം ഇറക്കിയിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞേനേ. പിന്നീട് അവര്‍ക്ക് ഒരവസരവും ലഭിക്കുമായിരുന്നില്ല. നാം മലക്കിനെ ഇറക്കുകയാണെങ്കില്‍ അതും മനുഷ്യരൂപത്തില്‍ തന്നെയാണിറക്കുക. അങ്ങനെ ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള സന്ദേഹത്തില്‍തന്നെ അപ്പോഴും അവരെ നാം അകപ്പെടുത്തുമായിരുന്നു.
10-11 പ്രവാചകാ, നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണട്. പക്ഷേ, അവരെ പരിഹസിച്ചവരിലെല്ലാം ഒടുവില്‍ അവര്‍ പരിഹസിച്ചുകൊണടിരുന്ന സംഗതി യാഥാര്‍ഥ്യമായി വന്നുഭവിക്കുകതന്നെ ചെയ്തിരിക്കുന്നു. അവരോട് പറയുക: 'ഭൂമിയില്‍ സഞ്ചരിക്കുവിന്‍. എന്നിട്ട്, തള്ളിപ്പറയുന്നവരുടെ പരിണതി എന്തായിരുന്നുവെന്ന് നോക്കുവിന്‍.'

 

2. ഹിജ്റയും ഹിജ്റാനന്തരം ഇസ്ലാമിന് തുടര്‍ച്ചയായി ലഭിച്ചുകൊണടിരുന്ന വിജയങ്ങളുമാണ് ഇവിടെ സൂചിപ്പിക്കുന്ന വാര്‍ത്തകള്‍. ഈ സൂചന അരുളുന്ന സന്ദര്‍ഭത്തില്‍ എന്തുതരം വാര്‍ത്തകളാണ് ലഭിക്കാനിരിക്കുന്നതെന്ന് സത്യനിഷേധികള്‍ക്കോ മുസ്ലിംകള്‍ക്കോ അനുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല.
3. ഇയാള്‍ സത്യത്തില്‍ ദൈവത്തിന്റെ പ്രവാചകനായി നിയുക്തനായിട്ടുണെടങ്കില്‍ ആകാശത്തുനിന്ന് ഒരു മാലാഖ ഇറങ്ങിവരേണടതും, ആ മാലാഖ ജനങ്ങളോട് 'ഇദ്ദേഹം ദൈവദൂതനാണ്, ഇദ്ദേഹത്തില്‍ എല്ലാവരും വിശ്വസിക്കണം, ഇല്ലെങ്കില്‍ ദൈവത്തിന്റെ ശിക്ഷയുണടാകും' എന്നു പറയേണടതുമാണ് എന്നര്‍ഥം.

 

12 അവരോട് ചോദിക്കുക: 'വാന-ഭുവനങ്ങളിലുള്ളതൊക്കെയും ആരുടേത്?' പറയുക: സകലതും അല്ലാഹുവിന്റേതുമാത്രമാകുന്നു. അവന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി അംഗീകരിച്ചിരിക്കുന്നു. (അതുകൊണടത്രെ ധിക്കാരത്തിന്റെ പേരില്‍ അവന്‍ നിങ്ങളെ ഉടനടി പിടികൂടാത്തത്.) അന്ത്യനാളില്‍ അവന്‍ നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. അതൊരു സംശയമില്ലാത്ത യാഥാര്‍ഥ്യമാകുന്നു. എന്നാല്‍ തങ്ങളെ സ്വയം നാശഗര്‍ത്തത്തിലകപ്പെടുത്തുന്ന ജനമോ, അവരത് വിശ്വസിക്കുന്നില്ല.'
13-18 രാവിന്റെ ഇരുട്ടിലും പകലിന്റെ വെളിച്ചത്തിലും നിലനില്‍ക്കുന്നതെല്ലാം അല്ലാഹുവിന്റേത് മാത്രമാകുന്നു. അവന്‍ സകലതും കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. പറയുക: 'ഞാന്‍ അല്ലാഹുവിനെ വെടിഞ്ഞ് മറ്റാരെയെങ്കിലും രക്ഷകനായി വരിക്കുകയോ; ആകാശഭൂമികളുടെ സ്രഷ്ടാവും സകലരുടെയും അന്നദാതാവും ആരോടും അന്നം സ്വീകരിക്കാത്തവനുമായ ദൈവത്തെ വെടിഞ്ഞ്?' പറയുക: 'അവന്റെ മുമ്പില്‍ അനുസരണത്തിന്റെ ശിരസ്സു നമിക്കുന്ന ഒന്നാമനായിരിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവനാകുന്നു ഞാന്‍.' (ഇപ്രകാരം താക്കീതു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു: ആരെങ്കിലും ബഹുദൈവത്വം അംഗീകരിക്കുന്നുവെങ്കില്‍ അംഗീകരിച്ചുകൊള്ളട്ടെ.) നീ ഒരു കാരണവശാലും ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകരുത്. പറയുക: 'എന്റെ നാഥനെ ധിക്കരിക്കുകയാണെങ്കില്‍ ഒരു മഹാ (ഭയങ്കര) നാളില്‍ ശിക്ഷയനുഭവിക്കേണടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.' അന്നാളില്‍ ആരെങ്കിലും ശിക്ഷയില്‍നിന്നു രക്ഷപ്പെടുകയാണെങ്കില്‍, അവന് അല്ലാഹു മഹത്തായ കാരുണ്യം ചെയ്തിരിക്കുന്നു. അതുതന്നെയാകുന്നു തെളിഞ്ഞ വിജയം. അല്ലാഹു നിനക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനമണയ്ക്കുകയാണെങ്കില്‍, ആ പീഡനത്തില്‍നിന്നു മോചിപ്പിക്കുവാന്‍ കഴിയുന്നവനും അവനല്ലാതാരുമില്ല. അവന്‍ നിനക്ക് നന്മയാല്‍ സൌഖ്യമരുളുകയാണെങ്കിലോ, അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു. തന്റെ ദാസന്മാരുടെ മേല്‍ അവനു സമ്പൂര്‍ണമായ അധികാരമുണട്. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമല്ലോ.

 

19-21 അവരോടു ചോദിക്കുക: 'ആരുടെ സാക്ഷ്യമാണ് ഏറ്റവും മഹത്തായിട്ടുള്ളത്?' പറയുക: 'എനിക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സാക്ഷിയാകുന്നു. നിങ്ങള്‍ക്കും ഇതു ലഭിക്കുന്നവര്‍ക്കൊക്കെയും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നതിനുവേണടി, ദിവ്യസന്ദേശം വഴി ഈ ഖുര്‍ആന്‍ എന്നിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ കൂടെ വേറെയും ദൈവങ്ങളുണെടന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ കഴിയുമോ?'4 പറയുക: 'എനിക്കൊരിക്കലും അവ്വിധം സാക്ഷ്യപ്പെടുത്താന്‍ നിവൃത്തിയില്ല. ദൈവം ഒരേയൊരുവന്‍ മാത്രമാകുന്നു. നിങ്ങളകപ്പെട്ടിട്ടുള്ള ബഹുദൈവവിശ്വാസത്തില്‍നിന്ന് തികച്ചും മുക്തനാകുന്നു ഞാന്‍.' നാം വേദം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ സത്യം അവരുടെ മക്കളെ അറിയുംപ്രകാരം സംശയലേശമന്യേ അറിയുന്നുണട്. എന്നാല്‍ തങ്ങളെ സ്വയം നഷ്ടത്തിലെറിഞ്ഞവരുണടല്ലോ, അവരതു വിശ്വസിക്കുകയില്ല. അല്ലാഹുവിന്റെ പേരില്‍ കള്ളംചമയ്ക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുകയോ ചെയ്തവനെക്കാള്‍ അക്രമിയായ മനുഷ്യന്‍ ആരുണട്? നിശ്ചയം, ഇത്തരം അക്രമികള്‍ ഒരിക്കലും വിജയം വരിക്കുകയില്ല.
22-24 അവരെയെല്ലാവരെയും ഒരുമിച്ചുകൂട്ടുംനാളില്‍, അന്ന് ബഹുദൈവവിശ്വാസികളോട് ചോദിക്കും: 'നിങ്ങള്‍ സ്വന്തം ദൈവങ്ങളെന്നു വാദിച്ചിരുന്ന പങ്കാളികള്‍ ഇപ്പോള്‍ എവിടെ?' അപ്പോള്‍, 'ഞങ്ങളുടെ നാഥാ, നീയാണ് സത്യം! ഞങ്ങള്‍ ബഹുദൈവവിശ്വാസികളേ ആയിരുന്നില്ല' എന്നു (കള്ളം) പറയുവാനല്ലാതെ മറ്റൊരു കുഴപ്പവുമുണടാക്കുവാന്‍ അവര്‍ക്കു കഴിയുകയില്ല. അന്നേരം അവര്‍ അവരെക്കുറിച്ചുതന്നെ കള്ളം പറയുന്നതെങ്ങനെയെന്നു നോക്കുക. അവിടെ അവരുടെ വ്യാജദൈവങ്ങളൊക്കെയും അപ്രത്യക്ഷരായിരിക്കുന്നു.
25-30 അവരില്‍ ചിലയാളുകളുണട്; അവര്‍ നിന്റെ വചനങ്ങള്‍ ചെവികൊടുത്തു കേള്‍ക്കുന്നു. പക്ഷേ, നാം അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. നാം അവരുടെ ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു. (എല്ലാം കേട്ടാലും അവര്‍ ഒന്നും മനസ്സിലാക്കുകയില്ല). ഏതു ദൃഷ്ടാന്തം കണടാലും അവരതു വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്നെ സമീപിച്ചു തര്‍ക്കിക്കയാണെങ്കില്‍ അവരില്‍ നിഷേധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ (എല്ലാം കേട്ടുകഴിഞ്ഞ ശേഷവും) 'ഇതു പൂര്‍വികരുടെ ഇതിഹാസങ്ങളല്ലാതൊന്നുമല്ല' എന്നുതന്നെ പറഞ്ഞുകൊണടിരിക്കും. ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. കഷ്ടം! അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണടിരിക്കും: 'ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയയ്ക്കപ്പെടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ പെട്ടുകിട്ടുന്നതിനും വല്ല നിവൃത്തിയുമുണടായിരുന്നെങ്കില്‍!' ഏതൊരു യാഥാര്‍ഥ്യത്തിന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുനിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്. എന്നാല്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍, നിരോധിക്കപ്പെട്ട അതേ സംഗതികളൊക്കെത്തന്നെ അവര്‍ വീണടും അനുവര്‍ത്തിക്കുന്നതായിരിക്കും. അവരോ, നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍ തങ്ങളുടെ ഈ ആഗ്രഹപ്രകടനത്തിലും അവര്‍ നുണ തന്നെയാണ് പറയുന്നത്.) ഇന്ന് അവര്‍ പറയുന്നു:
'ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൌതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.' കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: 'ഇതു യാഥാര്‍ഥ്യമല്ലെയോ?' അവര്‍ പറയും: 'അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.' അപ്പോള്‍ അല്ലാഹു കല്‍പിക്കും: 'ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.'
31-32 അല്ലാഹുവിനെ കണടുമുട്ടുമെന്ന കാര്യം കളവാക്കിയിട്ടുള്ളവര്‍ തീര്‍ച്ചയായും നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. പൊടുന്നനവെ ആ സന്ദര്‍ഭം വന്നണയുമ്പോള്‍ അവര്‍ വിലപിക്കും: 'ഹാ കഷ്ടം! ഈ കാര്യത്തില്‍ എന്തൊരു വിഡ്ഢിത്തമാണ് നാം ചെയ്തത്!' അപ്പോള്‍ അവര്‍ മുതുകുകളില്‍ സ്വന്തം പാപഭാരം പേറിക്കൊണടിരിക്കുന്ന അവസ്ഥയിലായിരിക്കും. നോക്കുക, എത്ര ദുഷിച്ച ഭാരമാണ് അവര്‍ പേറിക്കൊണടിരിക്കുന്നത്! ഭൌതികജീവിതം ഒരു വിനോദവും തമാശയുമാകുന്നു.5 നഷ്ടമേല്‍ക്കുന്നതില്‍നിന്നു രക്ഷ കാംക്ഷിക്കുന്നവര്‍ക്ക് പരലോകഭവനംതന്നെയാകുന്നു അത്യുല്‍കൃഷ്ടമായിട്ടുള്ളത്. ഇനിയും നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുകയില്ലേ?

 

4. ഒരു സംഗതിക്ക് സാക്ഷ്യം നല്‍കുന്നതിന് കേവലം അനുമാനമോ ന്യായാധികരണമോ മതിയാവുകയില്ല; പ്രത്യുത അത് അങ്ങനെയാണെന്ന് ഉറപ്പിച്ചുപറയാന്‍ അടിസ്ഥാനമാക്കാവുന്ന ജ്ഞാനം തന്നെ ഉണടായേ പറ്റൂ. ഈ പ്രപഞ്ചത്തിന് അല്ലാഹുവിനെക്കൂടാതെ, പരമാധികാരമുള്ളവനും സൃഷ്ടികളുടെ വിധേയത്വവും ആരാധനയും അര്‍ഹിക്കുന്നവനുമായ മറ്റേതെങ്കിലും പരിപാലകന്‍ കൂടിയുള്ളതായി യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് അറിവുണേടാ എന്നാണ് ഇവിടെ ചോദ്യത്തിന്റെ താല്‍പര്യം.
5. ഭൌതികജീവിതം തികച്ചും നിരര്‍ഥകമാണ് എന്നല്ല ഇതിനര്‍ഥം; പ്രത്യുത പരലോകത്തിലെ യഥാര്‍ഥവും ശാശ്വതവുമായ ജീവിതത്തെ അപേക്ഷിച്ച് ഈ ജീവിതം, ഒരാള്‍ കുറച്ചുനേരം വിനോദത്തിലും വിശ്രമത്തിലുമേര്‍പ്പെട്ട് മാനസികോല്ലാസം നേടിയശേഷം തന്റെ ഗുരുതരമായ ജോലികളിലേക്കു തിരിച്ചുപോകുന്നതുപോലെയാണ് എന്നത്രെ. ഭൌതികജീവിതത്തില്‍ യാഥാര്‍ഥ്യങ്ങള്‍ ഗുപ്തമായിരിക്കയാല്‍ ഉള്‍ക്കാഴ്ചയില്ലാത്തവരും ഉപരിപ്ളവചിന്താഗതിക്കാരുമായ ആളുകള്‍ തെറ്റുധാരണകളിലകപ്പെടുവാന്‍ വളരെ സാധ്യതകളുള്ളതുകൊണടാണ് അതിനെ കളിതമാശകളോടുപമിച്ചത്. ഇത്തരം തെറ്റുധാരണകളില്‍ കുടുങ്ങുന്നവര്‍ ഈ ജീവിതത്തെ കേവലം കളിതമാശയാക്കുന്ന തരത്തിലുള്ള കര്‍മരീതികള്‍ സ്വീകരിക്കുന്നുവെന്നതും ഈ ഉപമയെ സാധൂകരിക്കുന്നു.

 

33-36 പ്രവാചകാ, ഇക്കൂട്ടര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ നിന്നെ ദുഃഖിപ്പിക്കുന്നുവെന്നു നാം അറിയുന്നുണട്. പക്ഷേ, ഈ ജനം നിന്നെയല്ല തള്ളിപ്പറയുന്നത്. പിന്നെയോ, ഈ ധിക്കാരികള്‍ വാസ്തവത്തില്‍ നിഷേധിച്ചുകൊണടിരിക്കുന്നത് അല്ലാഹുവിന്റെ സൂക്തങ്ങളെയാകുന്നു.6 നിനക്കു മുമ്പും വളരെ പ്രവാചകന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുണട്. പക്ഷേ, നമ്മുടെ സഹായം വന്നണയുന്നതുവരെ തങ്ങള്‍ക്കു നേരിട്ട നിഷേധങ്ങളും മര്‍ദനങ്ങളും അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കുന്ന ശക്തിയേതുമില്ല. പൂര്‍വദൂതന്മാര്‍ എന്തെല്ലാം അഭിമുഖീകരിച്ചിട്ടുണേടാ, അതിന്റെ വാര്‍ത്തകള്‍ നിനക്കു ലഭിച്ചുകഴിഞ്ഞതാണല്ലോ. എന്നിട്ടും ഈ ജനത്തിന്റെ അവഗണന നിനക്ക് അസഹ്യമാകുന്നുവെങ്കില്‍, ഭൂമിയില്‍ തുരങ്കമുണടാക്കിയോ ആകാശത്തേക്കു കോണിവെച്ചോ അവര്‍ക്കൊരു ദൃഷ്ടാന്തം കൊണടുവന്നു കൊടുക്കുവാന്‍ കഴിയുമോ എന്നു ശ്രമിച്ചുനോക്കുക. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്മാര്‍ഗത്തില്‍ ഒന്നിപ്പിക്കുവാന്‍ അവനു കഴിയുമായിരുന്നു. അതിനാല്‍ മൂഢനാവാതിരിക്കുക.7 കേള്‍ക്കുന്ന ജനങ്ങള്‍ മാത്രമേ സത്യപ്രബോധനത്തിന് ഉത്തരം നല്‍കുകയുള്ളൂ. മൃതജനങ്ങളോ, അല്ലാഹു അവരെ ശ്മശാനങ്ങളില്‍നിന്ന് എഴുന്നേല്‍പിക്കുകയും അനന്തരം (അവന്റെ കോടതിയില്‍ ഹാജരാക്കുന്നതിനുവേണടി) തിരിച്ചുകൊണടുപോവുകയും ചെയ്യും; അത്രതന്നെ.8

 

6. സംഭവമിതാണ്: സത്യപ്രബോധനം തുടങ്ങുന്നതിനുമുമ്പ് മുഹമ്മദ് നബി(സ)യെ അദ്ദേഹത്തിന്റെ സമുദായം തികഞ്ഞ സത്യസന്ധനായി അംഗീകരിക്കുകയും 'അല്‍അമീന്‍' (വിശ്വസ്തന്‍) എന്നു വിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരത്തിലും സല്‍സ്വഭാവത്തിലും അവര്‍ക്കശേഷം സംശയമുണടായിരുന്നില്ല. ദൈവസന്ദേശങ്ങള്‍ പ്രബോധനം ചെയ്യാനാരംഭിച്ചതോടെയാണ് അവരദ്ദേഹത്തെ നിഷേധിച്ചു തുടങ്ങിയത്. ഈ രണടാം ഘട്ടത്തിലും അദ്ദേഹത്തെ വ്യക്തി എന്ന നിലയില്‍ വ്യാജനോ നുണയനോ ആണെന്നു പ്രഖ്യാപിക്കാന്‍ ധൈര്യപ്പെടുന്ന ആരും അവരുടെ കൂട്ടത്തിലുണടായിരുന്നില്ല. അദ്ദേഹത്തിന്റെ ബദ്ധവൈരികള്‍പോലും അദ്ദേഹം ഏതെങ്കിലുമൊരിടപാടില്‍ കള്ളം പറഞ്ഞുവെന്നാരോപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ മാത്രമാണ് അവര്‍ തള്ളിപ്പറഞ്ഞത്. കഠിന ശത്രുവായ അബൂജഹ്ല്‍ പോലും ഒരിക്കല്‍ അദ്ദേഹത്തോടു പറയുകയുണടായി: 'ഞങ്ങള്‍ നിങ്ങളെ നിഷേധിക്കുന്നില്ല. പക്ഷേ, നിങ്ങള്‍ കൊണടുവന്നതിനെ നിഷേധിക്കുന്നു.'
7. ഇത്തരം വല്ല ദിവ്യാത്ഭുതങ്ങളും അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവരെല്ലാം വിശ്വസിക്കുമെന്ന ചിന്ത വേണട എന്നര്‍ഥം. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ സകല മനുഷ്യരെയും ജന്മനാ തന്നെ സത്യവിശ്വാസികളാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പിന്നെ പ്രവാചകന്മാരെ നിയോഗിക്കുകയോ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ വര്‍ഷങ്ങളോളം നീണടുനില്‍ക്കുന്ന സംഘട്ടനങ്ങളുണടാവുകയും ചെയ്യേണട ആവശ്യമെന്താണ്?
8. ബുദ്ധിയും ചിന്തയും മരവിക്കാത്തവരും മനസ്സാക്ഷിയുള്ളവരുമായ ആളുകളാണ് കേള്‍ക്കുന്നവര്‍ എന്നതുകൊണടുദ്ദേശിച്ചിട്ടുള്ളത്. പൂര്‍വികാചാരങ്ങള്‍ അന്ധമായി അനുകരിക്കുന്നവരും, അതുപേക്ഷിച്ചു മറ്റൊന്നും--അത് സുവ്യക്തമായ സത്യമായാലും അല്ലെങ്കിലും-- സ്വീകരിക്കാന്‍ തയ്യാറില്ലാത്തവരുമായ ആളുകളെയാണ് മരിച്ചവര്‍ എന്നതുകൊണട് വിവക്ഷിക്കുന്നത്.

 

37-41 അവര്‍ പറയുന്നു: 'ഈ പ്രവാചകന് റബ്ബിങ്കല്‍നിന്ന് ഒരു ദൃഷ്ടാന്തവുമവതരിക്കാത്തതെന്ത്?' പറയുക: 'ദൃഷ്ടാന്തമവതരിപ്പിക്കുവാന്‍ തികഞ്ഞ കഴിവുള്ളവനാകുന്നു, അല്ലാഹു.' പക്ഷേ, അവരിലധികമാളുകളും അജ്ഞതയിലകപ്പെട്ടിരിക്കുന്നു.9 ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും, വായുവില്‍ പറക്കുന്ന ഏതു പറവയെയും നോക്കുവിന്‍. അവയൊക്കെയും നിങ്ങളെപ്പോലുള്ള വര്‍ഗങ്ങള്‍ തന്നെയാകുന്നു. നാം അവരുടെ വിധിപ്രമാണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. പിന്നീട് അവരെല്ലാവരും തങ്ങളുടെ നാഥങ്കല്‍ സമ്മേളിപ്പിക്കപ്പെടുന്നതാകുന്നു. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരൊക്കെയും അന്ധകാരത്തിലകപ്പെട്ട ബധിരരും മൂകരുമാകുന്നു. അല്ലാഹു ഇച്ഛിക്കുന്നവരെ അവന്‍ വഴിതെറ്റിക്കുന്നു. അവന്‍ ഇച്ഛിക്കുന്നവരെ നേരായ മാര്‍ഗത്തിലുമാക്കുന്നു.10 അവരോടു പറയുക: 'അല്‍പം ചിന്തിച്ചിട്ടു പറയുവിന്‍, നിങ്ങളില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വല്ല വിപത്തും ഭവിക്കുകയോ അല്ലെങ്കില്‍ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്യുകയാണെങ്കില്‍, ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും വിളിച്ചു പ്രാര്‍ഥിക്കുമോ? പറയുവിന്‍--നിങ്ങള്‍ സത്യവാന്മാരെങ്കില്‍. അന്നേരം നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ വിളിക്കൂ. അപ്പോള്‍ അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളില്‍നിന്ന് ആ വിപത്തിനെ നീക്കിക്കളയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിവ്യത്വത്തില്‍ പങ്കാളികളെന്ന് നിങ്ങള്‍ വാദിക്കുന്നവരെയെല്ലാം നിങ്ങള്‍തന്നെ മറക്കുന്നു.' 11

 

9. ദൃഷ്ടാന്തം എന്നാല്‍ ഇന്ദ്രിയഗോചരമായ ദിവ്യാത്ഭുതമാണുദ്ദേശ്യം. ഇവിടെ ആശയമിതാണ്: ദിവ്യാത്ഭുതങ്ങള്‍ കാണിക്കാത്തത് അല്ലാഹുവിന് അതു സാധിക്കാത്തതുകൊണടല്ല; പ്രത്യുത മൂഢജനങ്ങള്‍ക്ക് ഗ്രഹിക്കാനാവാത്ത മറ്റു ചില കാരണങ്ങള്‍കൊണടാണ്.
10. അവിവേകികളും അജ്ഞരുമായ ആളുകള്‍ക്ക്, ദൃഷ്ടാന്തങ്ങള്‍ കാണാനും ഗ്രഹിക്കാനും ഉതവി നല്‍കുന്നില്ല എന്നതാണ് അല്ലാഹുവിന്റെ വഴിപിഴപ്പിക്കല്‍. പക്ഷപാതിയും മിഥ്യാതല്‍പരനുമായ ഒരു വിദ്യാര്‍ഥി അതു കണടാല്‍തന്നെ സത്യത്തിന്റെ അടയാളങ്ങള്‍ അയാളുടെ കണ്ണു തുറപ്പിക്കുകയില്ല. തെറ്റുധാരണകള്‍ വളര്‍ത്തുന്ന സംഗതികള്‍ അയാളെ യാഥാര്‍ഥ്യത്തില്‍നിന്നു ബഹുദൂരം അകറ്റിക്കൊണടിരിക്കുകയേയുള്ളൂ. നേരെമറിച്ച് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമെന്നാല്‍ ഇതാണ്: ഒരു സത്യാന്വേഷകന് വിജ്ഞാനോപാധികളിലൂടെ പ്രയോജനം നേടാനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ സത്യത്തിലെത്തിച്ചേരുന്നതിനുള്ള വെളിച്ചം കണെടത്തുവാനും ഉതവി നല്‍കുക.
11. ഈ ദൃഷ്ടാന്തം നിങ്ങളില്‍തന്നെ ഉള്ളതാണെന്നര്‍ഥം. ഭയാനകമായ ഏതെങ്കിലും വിപത്തുകളിലകപ്പെടുമ്പോള്‍, ആ സന്ദര്‍ഭത്തില്‍ ഏകനായ അല്ലാഹുവിലല്ലാതെ മറ്റാരിലും നിങ്ങള്‍ അഭയം കണെടത്തുന്നില്ല. ഇത്തരം അവസരങ്ങളില്‍ വലിയ വലിയ ബഹുദൈവവിശ്വാസികള്‍പോലും തങ്ങളുടെ ആരാധ്യരെയെല്ലാം മറന്ന് ഏകദൈവത്തെ പ്രാര്‍ഥിക്കുന്നു. കടുത്ത നാസ്തികര്‍പോലും പ്രാര്‍ഥിച്ചുകൊണട് കരങ്ങളുയര്‍ത്തുന്നു. ദൈവഭക്തിയുടെയും ഏകദൈവത്വത്തിന്റെയും സാക്ഷ്യം ഓരോ മനുഷ്യന്റെയും ആത്മാവില്‍ നിക്ഷിപ്തമായിട്ടുള്ളതിന്റെ തെളിവാണിത്. അശ്രദ്ധയും അവിദ്യയും അതിനു മീതെ എത്ര കടുത്ത തിരശ്ശീലയിട്ടിരിക്കുന്നു! എന്നിട്ടും ചില സന്ദര്‍ഭങ്ങളില്‍ അത് ഉയിര്‍ത്തെഴുന്നേറ്റു മുന്നില്‍ വരുന്നു.

 

42-45 നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്കു നാം ദൂതന്മാരെ നിയോഗിച്ചിട്ടുണടായിരുന്നു. ആ സമുദായങ്ങളെ വിപത്തുകളിലും യാതനകളിലും അകപ്പെടുത്തിയിട്ടുമുണട്-- അവര്‍ താഴ്മയോടെ നമ്മുടെ മുമ്പില്‍ തലകുനിക്കേണടതിന്ന്. അതിനാല്‍, നമ്മുടെ പീഡനം ബാധിക്കുമ്പോള്‍ ഇക്കൂട്ടര്‍ കീഴ്വണക്കം കാണിക്കാത്തതെന്ത്? പക്ഷേ, ഇവരുടെ മനസ്സുകള്‍ ഏറെ കടുത്തുപോയിരിക്കുന്നു. ഇവര്‍ ചെയ്തുകൊണടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന്‍ അവരെ തോന്നിപ്പിക്കുകയും ചെയ്തു. പിന്നെ അവര്‍ക്കു ലഭിച്ച ഉദ്ബോധനങ്ങള്‍ വിസ്മരിച്ചപ്പോള്‍ സകലവിധ സൌഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാം അവര്‍ക്കു തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു ലഭിച്ച ഔദാര്യങ്ങളില്‍ ഏറെ നിഗളിച്ചപ്പോള്‍ നാം അവരെ പെട്ടെന്നു പിടികൂടി. അപ്പഴോ, അവരതാ എല്ലാറ്റിലും നിരാശരായിത്തീരുന്നു. അക്രമം പ്രവര്‍ത്തിച്ച ആ ജനം അങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടു. സര്‍വലോകനാഥനായ അല്ലാഹുവിനു സ്തുതി. (എന്തെന്നാല്‍ അവന്‍ അവരുടെ മുരടറുത്തുകളഞ്ഞു.)
46-49 പ്രവാചകന്‍, അവരോടു പറയുക: 'അല്ലാഹു നിങ്ങളുടെ കണ്ണുകളും കാതുകളും പിടിച്ചെടുക്കുകയും ഹൃദയങ്ങള്‍ അടച്ചുമുദ്രവെക്കുകയും12 ചെയ്യുകയാണെങ്കില്‍ ഈ ശക്തികള്‍ നിങ്ങള്‍ക്കു തിരിച്ചേകുവാന്‍ കഴിവുള്ള ദൈവം അല്ലാഹുവല്ലാതെ ആരാണുള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണേടാ?' നോക്കുക, നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ എപ്രകാരം അവരുടെ മുമ്പില്‍ ആവര്‍ത്തിച്ചവതരിപ്പിച്ചുകൊണടിരിക്കുന്നു! എന്നിട്ടും അവര്‍ അതില്‍നിന്നു തിരിഞ്ഞുകളയുന്നു. ചോദിക്കുക: 'നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണേടാ? പെട്ടെന്നോ പരസ്യമായോ വല്ല ദൈവശിക്ഷയും ഭവിക്കുകയാണെങ്കില്‍, അക്രമികളല്ലാതെ നശിപ്പിക്കപ്പെടുമോ?' നാം ഏതു ദൂതനെയും അയയ്ക്കുന്നത് അദ്ദേഹം ശിഷ്ടജനത്തിന് സുവാര്‍ത്ത നല്‍കുന്നതിനും ദുഷ്ടജനത്തെ താക്കീതു ചെയ്യുന്നതിനും മാത്രമാകുന്നു. അനന്തരം ആര്‍ അവരുടെ സന്ദേശം സ്വീകരിക്കുകയും തങ്ങളുടെ കര്‍മരീതികള്‍ സംസ്കരിക്കുകയും ചെയ്യുന്നുവോ, അവര്‍ ഭയപ്പെടുവാനും ദുഃഖിക്കുവാനും സംഗതിയാകുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ആ ധിക്കാരത്തിന്റെ ഫലമായി ശിക്ഷയനുഭവിക്കുകതന്നെ ചെയ്യും.

 

12. ഇവിടെ രണടിടത്തും അടച്ചുമുദ്രവെച്ചു എന്നതിനര്‍ഥം, ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള ശക്തി നിഷേധിച്ചു എന്നാണ്.

 

50 പ്രവാചകന്‍, അവരോടു പറയുക: 'എന്റെ പക്കല്‍ അല്ലാഹുവിന്റെ ഖജനാവുകളുണെടന്ന് ഞാന്‍ നിങ്ങളോടു പറയുന്നില്ല. ഞാന്‍ അതിഭൌതിക കാര്യങ്ങള്‍ അറിയുന്നുമില്ല. ഞാനൊരു മലക്കാണെന്നും നിങ്ങളോടു പറയുന്നില്ല. എനിക്കവതരിച്ചുകൊണടിരിക്കുന്ന ദിവ്യബോധനത്തെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.' എന്നിട്ട് അവരോടു ചോദിക്കുക: 'അന്ധരും കാഴ്ചയുള്ളവരും തുല്യരാവുക സാധ്യമാണോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'
51-55 പ്രവാചകാ, പ്രപഞ്ചനാഥന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും അന്ന് അവനല്ലാതെ അവര്‍ക്കു രക്ഷകനോ സഹായിയോ ശിപാര്‍ശകനോ ആയിരിക്കാന്‍ അധികാരമുള്ള യാതൊരുത്തരും ഉണടായിരിക്കുന്നതല്ല എന്നും, ഭയപ്പെടുന്ന ജനങ്ങളെ ഇതു (ദിവ്യജ്ഞാനം) മുഖേന ഉപദേശിക്കുക; അവര്‍ ദൈവഭക്തി കൈക്കൊണടുവെങ്കിലോ. റബ്ബിനെ രാപ്പകല്‍ പ്രാര്‍ഥിച്ചുകൊണടിരിക്കുകയും അവന്റെ പ്രീതി തേടുന്നതില്‍തന്നെ നിരതരായിരിക്കുകയും ചെയ്യുന്നവരെ നിന്നില്‍നിന്ന് അകറ്റിക്കളയാന്‍ പാടില്ലാത്തതാകുന്നു. അവരുടെ കണക്കില്‍പെട്ട യാതൊന്നിന്റെയും ഉത്തരവാദിത്വം നിന്റെ പേരിലില്ല. നിന്റെ കണക്കില്‍പെട്ട യാതൊന്നിന്റെയും ഉത്തരവാദിത്വം അവരുടെ പേരിലുമില്ല. എന്നിട്ടും അവരെ ആട്ടിയകറ്റുകയാണെങ്കില്‍ നീ അക്രമികളുടെ ഗണത്തില്‍ പെട്ടുപോകുന്നതാകുന്നു. വാസ്തവത്തില്‍ നാം ഇപ്രകാരം ഇവരില്‍ ചിലരെ ചിലര്‍ മൂലം പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുകയാണ്;13 അവരെ കണടിട്ട് അക്കൂട്ടര്‍, 'ഇവരാണോ നമുക്കിടയില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ലഭിച്ചവര്‍' എന്ന് പറയുന്നതിനുവേണടി. എന്ത്, ദൈവം തന്റെ നന്ദിയുള്ള ദാസന്മാരെ അവരെക്കാളേറെ അറിയുന്നില്ലെന്നോ? നമ്മുടെ സൂക്തങ്ങളില്‍ വിശ്വാസമുള്ളവര്‍ നിന്നെ സമീപിക്കുമ്പോള്‍ അവരോടു പറയുക: 'നിങ്ങള്‍ക്കു സമാധാനം! നിങ്ങളുടെ നാഥന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി സ്വീകരിച്ചിരിക്കുന്നു. നിങ്ങളിലൊരുവന്‍ അജ്ഞതയാല്‍ ഒരു തിന്മ പ്രവര്‍ത്തിച്ചുപോവുകയും എന്നിട്ട് അതിനുശേഷം പശ്ചാത്തപിക്കുകയും സ്വയം സംസ്കരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്‍ മാപ്പുകൊടുക്കുകയും കരുണയോടെ വര്‍ത്തിക്കുകയും ചെയ്യുമെന്നത്14 (അവന്റെ ഈ കാരുണ്യവും ഔദാര്യവും തന്നെയാകുന്നു).' ഇപ്രകാരം നാം സൂക്തങ്ങള്‍ വിശദമായി അവതരിപ്പിക്കുന്നു; പാപികളുടെ വഴി തികച്ചും വെളിവായിക്കാണുന്നതിനുവേണടി.

 

13. അതായത്, നിരാലംബരും ദരിദ്രരും. സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ള ഇത്തരമാളുകള്‍ക്ക് മറ്റുള്ളവരെക്കാള്‍ മുമ്പായി വിശ്വാസം കൈക്കൊള്ളാന്‍ ഉതവി നല്‍കിക്കൊണട് അല്ലാഹു പണത്തിന്റെയും പ്രതാപത്തിന്റെയും പ്രൌഢിയുള്ളവരെ പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു എന്നു സാരം.
14. ജാഹിലീഘട്ടത്തില്‍ വന്‍ കുറ്റങ്ങളിലേര്‍പ്പെട്ടിട്ടുള്ള ചിലരും അക്കാലത്ത് ഇസ്ലാം സ്വീകരിച്ചവരിലുണടായിരുന്നു. ഇസ്ലാമില്‍ വന്നശേഷം അവരുടെ ജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങളുണടായി. എങ്കിലും ശത്രുക്കള്‍, അത്തരക്കാരുടെ പൂര്‍വകാലചെയ്തികള്‍ എടുത്തോതി ഇസ്ലാമിനെ ആക്ഷേപിച്ചുകൊണടിരുന്നു. അതെപ്പറ്റി, പശ്ചാത്തപിക്കുകയും ജീവിതം സംസ്കരിക്കുകയും ചെയ്തവരെ, അവരുടെ പൂര്‍വകാല ന്യൂനതകളുടെ പേരില്‍ ശിക്ഷിക്കുന്ന സമ്പ്രദായം അല്ലാഹുവിനില്ലെന്നു പറഞ്ഞുകൊണട് വിശ്വാസികളെ സമാശ്വസിപ്പിക്കുകയാണിവിടെ.

 

56-62 പ്രവാചകന്‍, അവരോടു പറയുക: 'അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്ക് ഇബാദത്ത് ചെയ്യുന്നത് എനിക്കു വിരോധിക്കപ്പെട്ടിരിക്കുന്നു.' പറയുക: 'ഞാന്‍ നിങ്ങളുടെ തന്നിഷ്ടങ്ങള്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ ദുര്‍മാര്‍ഗിയാകും; സന്മാര്‍ഗം ലഭിച്ചവരില്‍ ഉള്‍പ്പെടുകയില്ല.' പറയുക: 'ഞാന്‍ എന്റെ റബ്ബിങ്കല്‍നിന്നുള്ള തെളിഞ്ഞ ദൃഷ്ടാന്തത്തില്‍ നിലകൊള്ളുന്നവനാകുന്നു. നിങ്ങളോ, അതിനെ നിഷേധിച്ചിരിക്കുന്നു. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണടിരിക്കുന്ന ആ സംഗതി ഇപ്പോള്‍ എന്റെ അധികാരത്തിലില്ല. വിധിത്തീര്‍പ്പിന്റെ സമസ്താധികാരങ്ങളും അല്ലാഹുവിനു മാത്രമാകുന്നു. അവനാകുന്നു യഥാര്‍ഥ സംഗതി വിവരിക്കുന്നത്. തീരുമാനമെടുക്കുന്നവരില്‍ അതിസമര്‍ഥനായവനും അവന്‍തന്നെ.' പറയുക: 'നിങ്ങള്‍ ബദ്ധപ്പെട്ടുകൊണടിരിക്കുന്ന ആ സംഗതി എന്റെ അധികാരത്തില്‍ പെട്ടതായിരുന്നുവെങ്കില്‍, എനിക്കും നിങ്ങള്‍ക്കുമിടയില്‍ തീരുമാനം എപ്പോഴോ ഉണടായിക്കഴിഞ്ഞിരുന്നു.' പക്ഷേ, ധിക്കാരികളോട് എന്തു നടപടി എടുക്കണമെന്ന് നന്നായറിയുന്നവനല്ലോ അല്ലാഹു. അതിഭൌതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാകുന്നു. അവനല്ലാതാരും അതറിയുന്നില്ല. കരയിലും കടലിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവനറിയാതെ മരത്തില്‍നിന്ന് ഒരില കൊഴിയുന്നില്ല. അവന്റെ ജ്ഞാനത്തില്‍പ്പെടാതെ ഭൂമിയുടെ ഇരുണട മൂടുപടങ്ങളില്‍ ഒരു ധാന്യമണിയുമില്ല. പച്ചയും ഉണങ്ങിയതുമെല്ലാം ഒരു തെളിഞ്ഞ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണട്. രാവില്‍ നിങ്ങളുടെ ജീവനെ പിടിച്ചുവയ്ക്കുന്നത് അവനാകുന്നു. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അവന്‍ അറിയുന്നുമുണട്. അനന്തരം നിങ്ങളുടെ ജീവിതത്തിന്റെ നിശ്ചിത അവധി പൂര്‍ത്തീകരിക്കുന്നതിന് അടുത്ത ദിവസം നിങ്ങളെ ഇതേ ലോകത്തേക്കുതന്നെ എഴുന്നേല്‍പിക്കുന്നു. അവസാനം അവങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. പിന്നീട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണടിരുന്നതെന്തെന്ന് അവന്‍ നിങ്ങളെ അറിയിക്കും. തന്റെ ദാസന്മാരുടെമേല്‍ അവന് തികഞ്ഞ അധികാരമുണട്. അവന്‍ നിങ്ങള്‍ക്കുമീതെ മേല്‍നോട്ടക്കാരെ നിശ്ചയിച്ചയക്കുന്നു. അങ്ങനെ നിങ്ങളിലൊരുവന്നു മരണസമയമായാല്‍, അവന്‍ നിയോഗിച്ച മലക്കുകള്‍ അയാളുടെ ജീവന്‍ പിടിച്ചെടുക്കുന്നു. അവര്‍ സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തില്‍ ഒട്ടും വീഴ്ചവരുത്തുന്നില്ല. പിന്നീട് സര്‍വരും അവരുടെ യഥാര്‍ഥ യജമാനനായ അല്ലാഹുവിങ്കലേക്കു മടക്കപ്പെടുന്നു. അറിയുക, വിധിത്തീര്‍പ്പിന്റെ സമസ്താധികാരങ്ങളും അവനു മാത്രമുള്ളതാകുന്നു. വിചാരണ ചെയ്യുന്നതില്‍ അവന്‍ വളരെ വേഗമുള്ളവനുമാകുന്നു.

 

63-67 പ്രവാചകാ, അവരോടു ചോദിക്കുക: 'മരുഭൂമിയുടെയും മഹാസമുദ്രത്തിന്റെയും അന്ധകാരങ്ങളില്‍ ആരാണ് നിങ്ങളെ അപായങ്ങളില്‍നിന്നു രക്ഷിക്കുന്നത്? (ആപല്‍സന്ധികളില്‍) നിങ്ങള്‍ വിറപൂണടും സ്വകാര്യമായും പ്രാര്‍ഥിക്കുന്നത് ആരോടാകുന്നു? ഈ അപകടത്തില്‍നിന്നു രക്ഷപ്പെടുത്തിയാല്‍ ഞങ്ങള്‍ തീര്‍ച്ചയായും നന്ദിയുള്ളവരായിരിക്കുമെന്ന് ആരോടാണ് നിങ്ങള്‍ അപേക്ഷിക്കാറുള്ളത്?' പറയുക: 'അല്ലാഹുവാകുന്നു അതില്‍നിന്നും മറ്റു സകല ക്ളേശങ്ങളില്‍നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങള്‍ അപരന്മാരെ അവന്റെ പങ്കുകാരായി ആരോപിക്കുന്നു.'15 പറയുക: 'അവന്‍ നിങ്ങളുടെമേല്‍ മുകളില്‍നിന്ന് ശിക്ഷയിറക്കുന്നതിനു കഴിവുറ്റവനാകുന്നു; അല്ലെങ്കില്‍ നിങ്ങളുടെ പാദങ്ങള്‍ക്കടിയില്‍നിന്ന് ഉയര്‍ത്തുന്നതിന്; അതുമല്ലെങ്കില്‍ നിങ്ങളെ കക്ഷികളായി ഭിന്നിപ്പിച്ച് പരസ്പരം പരാക്രമമനുഭവിപ്പിക്കാന്‍.' നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വിവിധ രൂപേണ അവരുടെ മുമ്പില്‍ ആവര്‍ത്തിച്ചവതരിപ്പിച്ചുകൊണടിരിക്കുന്നതെങ്ങനെയെന്നു നോക്കുക. അവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കിയെങ്കിലോ. നിന്റെ ജനം അതിനെ നിഷേധിച്ചുകൊണടിരിക്കുന്നു. അതാകട്ടെ സത്യമാകുന്നു. അവരോടു പറയുക: 'ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനല്ല.16 എല്ലാ വൃത്താന്തങ്ങളും പ്രത്യക്ഷമായി വരുന്നതിന് ഒരു നിശ്ചിത സന്ദര്‍ഭമുണട്. അടുത്ത ഭാവിയില്‍ സ്വന്തം ഗതി നിങ്ങള്‍ അറിയുന്നതാകുന്നു.'

 

15. താല്‍പര്യമിതാണ്: അല്ലാഹു മാത്രമാണ് കേവലശക്തനും പരമാധികാരിയും നിങ്ങളുടെ നന്മതിന്മകളുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങളുടെയും വിധാതാവും എന്ന യാഥാര്‍ഥ്യത്തിന് നിങ്ങളില്‍തന്നെ സാക്ഷ്യമുണട്. വിപല്‍സന്ധികളില്‍ എല്ലാ ഗതിയും മുട്ടിയാല്‍ നിങ്ങള്‍ അറിയാതെ അവന്റെ നേരെത്തന്നെ തിരിയുന്നു. ഈ തെളിഞ്ഞ അടയാളമുണടായിട്ടും നിങ്ങള്‍ തെളിവും ന്യായവും അടിസ്ഥാനവുമില്ലാതെ മറ്റു പലരേയും അവന്റെ സഹദൈവങ്ങളായി സങ്കല്‍പിക്കുകയും അവരെ രക്ഷകരും സഹായകരും അനുഗ്രഹദാതാക്കളുമായി അംഗീകരിക്കുകയും പൂജിക്കുകയും അടിമപ്പെടുകയും വിഷമങ്ങളകറ്റാനും കാര്യങ്ങള്‍ സാധിക്കാനും വേണടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിര്‍ണായകമായ ആപദ്വേളകളില്‍ വിറച്ചുകൊണട് അവന്റെ മുമ്പില്‍ നില്‍ക്കുക, പ്രതിസന്ധികള്‍ തരണംചെയ്തുകഴിഞ്ഞാല്‍ ബുദ്ധിമുട്ടുകളകറ്റാന്‍ പ്രാര്‍ഥിക്കുന്നത് മറ്റുള്ളവരോട്, നേര്‍ച്ചകളും വഴിപാടുകളും നേരുന്നത് മറ്റുള്ളവരുടെ നാമങ്ങളില്‍!
16. നിങ്ങള്‍ കാണാന്‍ തയ്യാറില്ലാത്തത് ബലം പ്രയോഗിച്ചു കാണിക്കുകയോ, നിങ്ങള്‍ ഗ്രഹിക്കാന്‍ തയ്യാറില്ലാത്തത് നിങ്ങളുടെ മനസ്സുകളില്‍ കുത്തിച്ചെലുത്തുകയോ, നിങ്ങള്‍ കാണുകയോ ഗ്രഹിക്കുകയോ ചെയ്തില്ലെങ്കില്‍ അതിന്റെ പേരില്‍ നിങ്ങളില്‍ ശിക്ഷയിറക്കുകയോ അല്ല എന്റെ ദൌത്യം എന്നര്‍ഥം.

 

68-70 പ്രവാചകാ, ജനങ്ങള്‍ നമ്മുടെ സൂക്തങ്ങളെ വിമര്‍ശിച്ചു സംസാരിക്കുന്നതു കണടാല്‍, അവര്‍ ആ സംസാരമുപേക്ഷിച്ചു മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നീ അവരില്‍നിന്ന് അകന്നുപോവുക. വല്ലപ്പോഴും ചെകുത്താന്‍ നിന്നെ വിസ്മൃതിയില്‍ പെടുത്തിയെന്നാല്‍, എപ്പോള്‍ ആ അബദ്ധം ബോധ്യമാകുന്നുവോ, അതുമുതല്‍ ഇത്തരം ധിക്കാരികളോടൊപ്പം ഇരിക്കാന്‍ പാടുള്ളതല്ല. അവരുടെ കണക്കിലുള്ള ഒരു സംഗതിയുടെയും ഉത്തരവാദിത്വം ഭക്തജനങ്ങള്‍ക്കില്ല. പക്ഷേ, ഉദ്ബോധിപ്പിക്കേണട കടമയുണെടന്നുമാത്രം-- അവര്‍ ദുര്‍മാര്‍ഗത്തില്‍നിന്നു മോചിതരായെങ്കിലോ. സ്വന്തം മതത്തെ വിനോദവും ഹാസ്യവുമായെടുക്കുകയും ഭൌതികജീവിതത്തിന്റെ മോഹവലയത്തില്‍ കുടുങ്ങുകയും ചെയ്തവരെ വിട്ടുകളയുക. എങ്കിലും ഈ ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊണട് ഉപദേശിക്കുകയും ഉദ്ബുദ്ധരാക്കുകയും ചെയ്തുകൊണടിരിക്കണം; ആരും സ്വന്തം ദുരാചാരങ്ങളുടെ ദുഷ്പരിണതിയാല്‍ പിടികൂടപ്പെടാതിരിക്കാന്‍. അല്ലാഹുവിനെ കൂടാതെ യാതൊരു രക്ഷകനോ സഹായിയോ ശിപാര്‍ശകനോ ഇല്ലാത്ത അവസ്ഥയിലായിരിക്കും അവന്‍ പിടികൂടപ്പെടുന്നത്. തനിക്കു സാധ്യമാകുന്ന സാധനങ്ങളെന്തും പ്രായശ്ചിത്തം നല്‍കി രക്ഷപ്പെടാമെന്നുവെച്ചാല്‍, അതൊന്നും അവനില്‍നിന്നു സ്വീകരിക്കപ്പെടുകയില്ല. എന്തുകൊണെടന്നാല്‍, സ്വയം സമ്പാദിച്ചുവെച്ച കര്‍മഫലത്താല്‍ പിടികൂടപ്പെടുന്നവരാകുന്നു അവര്‍. തങ്ങളുടെ സത്യനിഷേധത്തിനു പകരമായി, തിളച്ച കുടിനീരും നോവുന്ന ദണ്ഡനവുമാകുന്നു അവര്‍ക്കുള്ളത്.

 

71-73 പ്രവാചകന്‍, അവരോടു ചോദിക്കുക: അല്ലാഹുവിനെ വെടിഞ്ഞ്, ഞങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാന്‍ കഴിവില്ലാത്തവരെ ഞങ്ങള്‍ പ്രാര്‍ഥിക്കുകയോ? അല്ലാഹു ഞങ്ങള്‍ക്കുസന്മാര്‍ഗം കാട്ടിക്കഴിഞ്ഞിരിക്കെ, ഇനി ഞങ്ങള്‍ പിന്നോട്ടു പോവുകയോ? ഞങ്ങള്‍, മരുഭൂമിയില്‍ പിശാചിനാല്‍ വഴിതെറ്റിക്കപ്പെട്ട് പരിഭ്രാന്തനായി അലയുന്നവനെപ്പോലെയാവുകയോ? അവന്നാകട്ടെ, 'ഇങ്ങോട്ടു വരൂ, ശരിയായ വഴിയിതാ' എന്നു വിളിച്ചുപറയുന്ന കൂട്ടുകാരുണടായിരുന്നു.' പറയുക: 'യഥാര്‍ഥത്തില്‍ സാധുവായ മാര്‍ഗദര്‍ശനം അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മാത്രമാകുന്നു. പ്രപഞ്ചനാഥന്റെ മുമ്പില്‍ അനുസരണത്തിന്റെ ശിരസ്സു നമിക്കുവാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിട്ടുണട്. നമസ്കാരം നിലനിര്‍ത്തുവിന്‍; അവനെ ധിക്കരിക്കുന്നതില്‍നിന്നു മോചിതരാകുവിന്‍ എന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ ഹാജരാക്കപ്പെടുക. അവനാകുന്നു ആകാശഭൂമികളെ യാഥാര്‍ഥ്യമായി സൃഷ്ടിച്ചവന്‍.17 ഏതൊരു നാളില്‍ അവന്‍ പുനരുത്ഥാനം സംഭവിക്കട്ടെ എന്നരുളുന്നുവോ, അന്നാളില്‍ അതു സംഭവിക്കും. അവന്റെ അരുളപ്പാടുകള്‍ സാക്ഷാല്‍ സത്യമാകുന്നു. കാഹളം ഊതപ്പെടുംനാളില്‍ ആധിപത്യം അവന്റേതു മാത്രമായിരിക്കും. അവന്‍ ദൃശ്യാദൃശ്യകാര്യങ്ങളൊക്കെയും അറിയുന്നവനാകുന്നു.18 അവന്‍ അഭിജ്ഞനും ഉള്‍ക്കാഴ്ചയുള്ളവനുമല്ലോ.'
74-82 ഇബ്റാഹീമിന്റെ കഥയോര്‍ക്കുക: അദ്ദേഹം തന്റെ പിതാവായ ആസറിനോടു പറഞ്ഞു: 'അങ്ങ് വിഗ്രഹങ്ങളെ ദൈവങ്ങളായി വരിക്കുകയാണോ? ഞാനോ, അങ്ങും അങ്ങയുടെ ജനവും തെളിഞ്ഞ വഴികേടിലാണെന്നു കാണുന്നുവല്ലോ.' ഇതേപ്രകാരം ഇബ്റാഹീമിനു നാം ആകാശഭൂമികളുടെ അധികാരവ്യവസ്ഥ കാണിച്ചുകൊടുക്കുകയായിരുന്നു. അദ്ദേഹം ദൃഢവിശ്വാസമുള്ളവരില്‍ ഉള്‍പ്പെടുന്നതിനുവേണടിയുമായിരുന്നു അതു കാണിച്ചുകൊടുത്തത്. അങ്ങനെ രാവണഞ്ഞപ്പോള്‍ ഒരു നക്ഷത്രം കണട് അദ്ദേഹം പറഞ്ഞു: 'ഇതാണ് എന്റെ റബ്ബ്.' പക്ഷേ, അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അസ്തമിച്ചു പോകുന്നവരെ ഞാന്‍ കാംക്ഷിക്കുന്നില്ല.' പിന്നെ ചന്ദ്രന്‍ ശോഭിക്കുന്നത് കണടപ്പോള്‍ പറഞ്ഞു: 'ഇതാണ് എന്റെ റബ്ബ്.' പക്ഷേ, അതും അസ്തമിച്ചപ്പോള്‍ പറഞ്ഞു: 'എന്റെ റബ്ബ് എനിക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ വഴിപിഴച്ചവരില്‍ പെട്ടുപോകും.' അനന്തരം സൂര്യന്‍ പ്രകാശിക്കുന്നതു കണടപ്പോള്‍ പറഞ്ഞു: 'ഇതാണ് എന്റെ റബ്ബ്. ഇത് എല്ലാറ്റിലും വലുതാണല്ലോ!' പക്ഷേ, അതും അസ്തമിച്ചപ്പോള്‍ ഇബ്റാഹീം ഉറക്കെ പ്രഖ്യാപിച്ചു: 'എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന്റെ പങ്കാളികളാക്കുന്ന സകലതില്‍നിന്നും ഞാന്‍ വിരക്തനാകുന്നു.19 ഞാന്‍ എന്റെ മുഖം, ആകാശഭൂമികളെ സൃഷ്ടിച്ചവനായ ആ അസ്തിത്വത്തിലേക്ക് ഏകാഗ്രനായി തിരിച്ചിരിക്കുന്നു. ഞാന്‍ ഒരിക്കലും പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനല്ല.' ജനം തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിനെക്കുറിച്ചാണോ നിങ്ങള്‍ എന്നോടു തര്‍ക്കിക്കുന്നത്? അവനാകട്ടെ, എനിക്കു സന്മാര്‍ഗം കാണിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്നവരെ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ നാഥന്‍ വല്ലതും ഇച്ഛിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതു സംഭവിക്കും. എന്റെ നാഥന്റെ ജ്ഞാനം സകല വസ്തുക്കളിലും വ്യാപിച്ചിട്ടുള്ളതാകുന്നു. ഇനിയും നിങ്ങള്‍ ജാഗ്രതയുള്ളവരാവുകയില്ലേ?20 അല്ലെങ്കില്‍ നിങ്ങള്‍ സങ്കല്‍പിച്ച ബഹുദൈവങ്ങളെ ഞാനെന്തിനു ഭയപ്പെടണം; നിങ്ങളാകട്ടെ, അല്ലാഹു ഒരു തെളിവും അവതരിപ്പിച്ചുതന്നിട്ടില്ലാത്ത വസ്തുക്കളെ അവന്റെ പങ്കാളികളാക്കാന്‍ ഭയപ്പെടുന്നില്ല?' ഈ രണടു പക്ഷങ്ങളില്‍ നിര്‍ഭയത്വത്തിനും സമാധാനത്തിനും കൂടുതല്‍ അര്‍ഹതയുള്ളതാര്‍ക്കാണ്? നിങ്ങള്‍ക്കു വല്ല വിവരവുമുണെടങ്കില്‍ പറയുവിന്‍. സത്യവിശ്വാസം കൈക്കൊള്ളുകയും ആ വിശ്വാസത്തെ അധര്‍മംകൊണട് മലിനമാക്കാതിരിക്കുകയും ചെയ്തവരാരോ, അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് സന്മാര്‍ഗം സിദ്ധിച്ചവരും.
83 ഇതായിരുന്നു നാം ഇബ്റാഹീമിനു തന്റെ ജനത്തിനെതിരില്‍ നല്‍കിയ ന്യായം. നാം ഉദ്ദേശിക്കുന്നവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കുന്നു. നിന്റെ നാഥന്‍ അത്യധികം യുക്തിമാനും അഗാധജ്ഞനുമാകുന്നു എന്നതത്രെ സത്യം.

 

17. ആകാശഭൂമികളെ അല്ലാഹു യാഥാര്‍ഥ്യമായി സൃഷ്ടിച്ചിരിക്കുന്നു, അല്ലെങ്കില്‍ യാഥാര്‍ഥ്യത്തോടു കൂടി സൃഷ്ടിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പ്രസ്താവിച്ചിട്ടുണട്. ഇതിന്റെ ഒരു താല്‍പര്യം ഇപ്രകാരമാണ്: ആകാശഭൂമികളുടെ സൃഷ്ടി ദൈവത്തിന്റെ കേവല ലീലയല്ല. കളിക്കോപ്പുണടാക്കി കുറേനേരം കളിച്ചശേഷം വലിച്ചെറിയുന്ന കുട്ടിയെപ്പോലെയല്ല അവനിതുണടാക്കിയിട്ടുള്ളത്. ഇതിന്റെ സൃഷ്ടി തികച്ചും ഉദ്ദേശ്യപൂര്‍വവും യുക്തിപൂര്‍ണവുമാണ്. അതിന്റെ പിന്നില്‍ മഹത്തായ ചില ലക്ഷ്യങ്ങളുണട്. ഒരു ഘട്ടം പിന്നിട്ടുകഴിഞ്ഞാല്‍, ആ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ അവന്‍ വിചാരണ ചെയ്യുകയും ആ വിചാരണാഫലത്തെ അടുത്ത ഘട്ടത്തിന്റെ അസ്തിവാരമാക്കുകയും ചെയ്യുന്നു. രണടാമത്തെ താല്‍പര്യം ഇതാണ്: യാഥാര്‍ഥ്യത്തിന്റെ സുദൃഢമായ അടിത്തറകളിലാണ് അല്ലാഹു ഈ പ്രാപഞ്ചിക വ്യവസ്ഥയഖിലം സംസ്ഥാപിച്ചിട്ടുള്ളത്. അതിലെ സകല സംഗതികളും സത്യത്തിന്റെയും നീതിയുടെയും നിയമങ്ങളെ ആസ്പദിച്ചിരിക്കുന്നു. വാസ്തവത്തില്‍ മിഥ്യയ്ക്ക് ഈ വ്യവസ്ഥിതിയില്‍ വേരുറക്കാനും വളരുവാനും യാതൊരു പഴുതുമില്ല. അസത്യവാദികള്‍ക്ക് അവരുടെ അക്രമങ്ങളിലും അനീതികളിലും ഏര്‍പ്പെടാന്‍ അല്ലാഹു അവസരം നല്‍കുന്നുവെന്നത് മറ്റൊരു കാര്യമാണ്. എങ്കിലും ഒടുവില്‍ മിഥ്യയുടെ സകല ബീജങ്ങളും ഭൂമിയില്‍നിന്നു പറിച്ചെറിയപ്പെടും. തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം കേവലം പാഴ്വേലകളായിരുന്നുവെന്ന് മിഥ്യയുടെ ആരാധകര്‍ക്ക് അന്തിമ വിചാരണയിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യും. മൂന്നാമത്തെ താല്‍പര്യം ഇപ്രകാരം സംഗ്രഹിക്കാം: അല്ലാഹു ഈ അണ്ഡകടാഹത്തെ, നിര്‍മിക്കാനുള്ള അവകാശത്തോടുകൂടി നിര്‍മിച്ചിരിക്കുന്നു. സ്വന്തം അധികാരാവകാശങ്ങളാല്‍തന്നെ അവന്‍ അതിനെ പരിപാലിച്ചുകൊണടിരിക്കുകയും ചെയ്യുന്നു. താന്‍ നിര്‍മിച്ച പ്രപഞ്ചത്തില്‍ അധീശാവകാശമുള്ളതുകൊണടാണ് ഇവിടെ അവന്റെ ശാസനകള്‍ നടക്കുന്നത്. ഇവിടെ ശാസന നടത്താന്‍ മറ്റാര്‍ക്കും അവകാശമില്ല.
18. ഇന്ദ്രിയഗോചരമല്ലാത്ത സംഗതികളാണ് അദൃശ്യം അഥവാ അതിഭൌതികം (ഗൈബ്). ഇന്ദ്രിയങ്ങള്‍ കൊണടറിയപ്പെടുന്നതെല്ലാം ദൃശ്യം അഥവാ ഭൌതികം (ശഹാദഃ).
19. ഹ: ഇബ്റാഹീമി(അ)ന്റെ പ്രാരംഭചിന്തകള്‍ വിശദീകരിച്ചിരിക്കുകയാണിവിടെ. ഈ ചിന്തയായിരുന്നു പ്രവാചകത്വലബ്ധിക്കുമുമ്പ് അദ്ദേഹത്തിന്റെ സത്യാന്വേഷണം. സദ്ബുദ്ധിയും ദര്‍ശനസുബദ്ധതയുമുള്ള ഒരു മനുഷ്യന്‍ ബഹുദൈവവിശ്വാസത്തിന്റെ ചുറ്റുപാടുകളിലേക്ക് കണ്ണുതുറന്നു നോക്കിയിട്ട്, പ്രാപഞ്ചികദൃഷ്ടാന്തങ്ങള്‍ കാണുകയും അതേപ്പറ്റി സഗൌരവം ചിന്തിക്കുകയും ചെയ്യുകവഴി സത്യം ഗ്രഹിക്കുന്നതില്‍ വിജയിച്ചതെങ്ങനെയെന്ന് അതു വിശദീകരിക്കുന്നു.
20. അശ്രദ്ധയിലും വിസ്മൃതിയിലുമകപ്പെട്ട ഒരാള്‍ താന്‍ വിസ്മരിച്ചിരുന്ന കാര്യം ഓര്‍മിക്കുന്നതിനാണ് 'തദക്കറ' എന്ന പദം മൌലികമായി ഉപയോഗിക്കപ്പെടുന്നത്. അതുകൊണടാണ് 'അഫലാ തതദക്കറൂന്‍' എന്നതിനെ നാം ഇപ്രകാരം തര്‍ജമ ചെയ്തിട്ടുള്ളത്.

 

84-90 പിന്നീട് നാം ഇബ്റാഹീമിന് ഇസ്ഹാഖ്, യഅ്ഖൂബ് തുടങ്ങിയ സന്തതികളെ നല്‍കി. എല്ലാവരെയും സന്മാര്‍ഗത്തിലേക്കു നയിക്കുകയും ചെയ്തു. നേരത്തെ നൂഹിനെ നയിച്ചിട്ടുണടായിരുന്ന (അതേ സന്മാര്‍ഗത്തിലേക്കുതന്നെ). അദ്ദേഹത്തിന്റെ വംശത്തില്‍പ്പെട്ട ദാവൂദിനും സുലൈമാനും അയ്യൂബിനും യൂസുഫിനും മൂസാക്കും ഹാറൂനിനും (നാം സന്മാര്‍ഗം കാണിച്ചിട്ടുണട്). ഇവ്വിധം നാം സച്ചരിതരുടെ നന്മകള്‍ക്കു പ്രതിഫലം നല്‍കുന്നു. (അദ്ദേഹത്തിന്റെ സന്തതികളില്‍നിന്നുതന്നെ) സകരിയ്യയും യഹ്യായും ഈസായും ഇല്‍യാസും സന്മാര്‍ഗസ്ഥരായി. അവരെല്ലാവരും സച്ചരിതരായിരുന്നു. (അതേ കുടുംബത്തില്‍പ്പെട്ട) ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവര്‍ക്കും സന്മാര്‍ഗം കാട്ടിക്കൊടുത്തു. അവരിലോരോരുത്തരേയും ലോകര്‍ക്കുമേല്‍ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം അവരുടെ പ്രപിതാക്കളില്‍നിന്നും സന്തതികളില്‍നിന്നും സഹോദരങ്ങളില്‍നിന്നും വളരെപ്പേര്‍ക്കു യശസ്സേകിയിട്ടുണട്. അവരെ നമ്മുടെ സേവനത്തിനായി തിരഞ്ഞെടുക്കുകയും ശരിയായ വഴിയിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു. ഇതാകുന്നു അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു. പക്ഷേ, ബഹുദൈവവിശ്വാസികളാവുകയാണെങ്കില്‍, അവര്‍ ചെയ്തതായ സകല കര്‍മങ്ങളും പാഴായിപ്പോയതുതന്നെ. നാം വേദവും ശാസനാധികാരവും പ്രവാചകത്വവും നല്‍കിയ ജനമായിരുന്നു അവര്‍.21 ഇപ്പോള്‍ ഈ ജനം അതു സ്വീകരിക്കാന്‍ വിസമ്മതിക്കുന്നുവെങ്കില്‍ (സാരമില്ല) അതിനെ നിഷേധിക്കാത്ത മറ്റൊരു ജനത്തിനു നാം ആ അനുഗ്രഹം ഏല്‍പിച്ചുകൊടുത്തിരിക്കുന്നു. പ്രവാചകാ, അവര്‍ തന്നെയായിരുന്നു അല്ലാഹുവിങ്കല്‍നിന്നുള്ള സന്മാര്‍ഗം സിദ്ധിച്ചവര്‍. അവരുടെ പാതയിലൂടെത്തന്നെ നീ നടന്നുകൊള്ളുക. പറയുകയും ചെയ്യുക: '(ഈ സന്മാര്‍ഗപ്രബോധനത്തിനു) ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ഇതാണെങ്കില്‍ സര്‍വലോകര്‍ക്കും പൊതുവായുള്ള ഉദ്ബോധനം മാത്രമാകുന്നു.'
91-94 ഈ ജനം അല്ലാഹുവിനെക്കുറിച്ച് വളരെയേറെ തെറ്റുധാരണകള്‍ പുലര്‍ത്തിയിരിക്കുന്നു. എന്തെന്നാല്‍, അവര്‍ പറയുന്നു: 'അല്ലാഹു ഒരു മനുഷ്യന്നും യാതൊന്നും ഇറക്കിക്കൊടുത്തിട്ടില്ല.' അവരോടു ചോദിക്കുക: 'മനുഷ്യര്‍ക്കെല്ലാം വെളിച്ചവും മാര്‍ഗദര്‍ശനവുമായിക്കൊണട് മൂസാ കൊണടുവന്നതും, നിങ്ങള്‍ ഏടുകളാക്കി, അതില്‍ കുറച്ചു വെളിപ്പെടുത്തുകയും ഏറെ ഒളിച്ചുവെക്കുകയും ചെയ്യുന്നതും, അതുവഴി നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികര്‍ക്കും ലഭിച്ചിട്ടില്ലാതിരുന്ന വിവരങ്ങള്‍ നിങ്ങളറിഞ്ഞതുമായ ആ വേദം ഇറക്കിയതാരായിരുന്നു?'22 പറയുക: 'അല്ലാഹു.' എന്നിട്ട് അവരെ അവരുടെ കുതര്‍ക്കങ്ങളില്‍ വിഹരിക്കാന്‍ വിട്ടേക്കുക. (ആ വേദം പോലെത്തന്നെ) നാം ഇറക്കിയ ഒരു വേദമാകുന്നു ഇത്. ഇതാകട്ടെ, വളരെ ഉത്തമവും അനുഗൃഹീതവുമായതാകുന്നു; ഇതിനു മുമ്പ് ആഗതമായിട്ടുള്ളതിനെ സത്യപ്പെടുത്തുന്നതുമാകുന്നു. ഈ കേന്ദ്രനഗരത്തില്‍ (മക്ക) ഉള്ളവരെയും അതിന്റെ ചുറ്റിലുള്ളവരെയും നീ താക്കീതു ചെയ്യുന്നതിനുവേണടിയാകുന്നു ഇതവതരിപ്പിച്ചിട്ടുള്ളത്. പരലോകത്തില്‍ വിശ്വാസമുള്ളവര്‍ ഈ വേദത്തില്‍ വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ നമസ്കാരങ്ങളില്‍ നിഷ്ഠയുള്ളവരാകുന്നു. അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമയ്ക്കുന്നവനെക്കാള്‍, അല്ലെങ്കില്‍ തനിക്ക് ഒരു ദിവ്യസന്ദേശവും ലഭിച്ചിട്ടില്ലാതിരിക്കെ, 'എനിക്ക് ദിവ്യസന്ദേശം ലഭിച്ചിരിക്കുന്നു'വെന്നു പ്രഖ്യാപിക്കുന്നവനെക്കാള്‍, അല്ലെങ്കില്‍ അല്ലാഹു അവതരിപ്പിച്ചതിനെതിരില്‍, അതുപോലുള്ളത് താനും അവതരിപ്പിച്ചു കാണിക്കാമെന്നു വീമ്പിളക്കുന്നവനെക്കാള്‍ ധിക്കാരിയായവന്‍ ആരുണട്?! കഷ്ടം! ധിക്കാരികള്‍ മരണവെപ്രാളമനുഭവിക്കുകയും മലക്കുകള്‍ കരങ്ങള്‍ നീട്ടിക്കൊണട് 'നിങ്ങളുടെ ജീവനെ പുറത്തേക്ക് വിടൂ. അല്ലാഹുവിന്റെ പേരില്‍ ആരോപിച്ചുകൊണടിരുന്ന സത്യവിരുദ്ധമായ കാര്യങ്ങളുടെയും അവന്റെ സൂക്തങ്ങളുടെ നേരെ അഹന്ത കൈക്കൊണടതിന്റെയും ഫലമായി നീചമായ ശിക്ഷ ഇന്ന് നിങ്ങള്‍ക്ക് നല്‍കപ്പെടുകയാണ്' എന്നു പറയുകയും ചെയ്യുന്ന അവസ്ഥ നിനക്കു കാണാന്‍ സാധിക്കുകയാണെങ്കില്‍! (അല്ലാഹു അരുള്‍ചെയ്യും): ഇന്നു നിങ്ങള്‍ നമ്മുടെ മുമ്പില്‍ ഒറ്റപ്പെട്ടവരായിത്തന്നെ ഹാജരായിരിക്കുന്നു; ആദ്യവട്ടം നാം നിങ്ങളെ ഒറ്റയായി സൃഷ്ടിച്ചതുപോലെ. ഭൂമിയില്‍ നാം നിങ്ങള്‍ക്കു നല്‍കിയിട്ടുണടായിരുന്നതൊക്കെയും പുറകിലുപേക്ഷിച്ചിട്ടു പോന്നു. നിങ്ങള്‍ക്കു ഗുണം ചെയ്യുന്നതില്‍ പങ്കുള്ളവരെന്നു ജല്‍പിച്ചുകൊണടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുന്നു. നിങ്ങള്‍ ജല്‍പിച്ചുകൊണടിരുന്നവരൊക്കെയും നിങ്ങളില്‍നിന്നു വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നു.

 

21. പ്രവാചകന്മാര്‍ക്കു നല്‍കിയ മൂന്നു കാര്യങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്. ഒന്ന്, വേദം. രണട്, ശാസനാധികാരം, അഥവാ വേദാധ്യാപനങ്ങളെ പ്രായോഗികജീവിതത്തില്‍ നടപ്പിലാക്കാനുള്ള യോഗ്യത. മൂന്ന്, പ്രവാചകത്വം, അഥവാ ദൈവികനിര്‍ദേശങ്ങളനുസരിച്ച് മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാനുള്ള ചുമതല.
22. ഈ മറുപടി ജൂതന്മാരോടായിരുന്നതുകൊണടാണ് മോശെക്ക് തോറാ അവതരിച്ചതിനെ തെളിവായി ഉന്നയിച്ചത്. കാരണം അവര്‍ അതിന്റെ വാഹകരാണ്. മോശെക്ക് ദൈവത്തിങ്കല്‍നിന്ന് തോറാ അവതരിച്ചുകിട്ടി എന്നംഗീകരിക്കുന്നവര്‍, ദൈവം ഒരു മനുഷ്യന്നും ഒന്നും ഇറക്കിക്കൊടുക്കില്ലെന്നു വാദിക്കുന്നത് സ്വയം ഖണ്ഡിക്കലാണല്ലോ. നന്നെച്ചുരുങ്ങിയത് മനുഷ്യന്ന് ദിവ്യവചനങ്ങള്‍ അവതരിച്ചുകിട്ടാമെന്നും കിട്ടിയിട്ടുണെടന്നും അവര്‍ സമ്മതിച്ചേ പറ്റൂ.

 

95-103 അല്ലാഹു ധാന്യങ്ങളെയും കുരുക്കളെയും പിളര്‍ക്കുന്നവനാകുന്നു.23 നിര്‍ജീവമായതില്‍നിന്നു സജീവമായതിനെ ഉല്‍പാദിപ്പിക്കുന്നതും അവന്‍തന്നെ. അവന്‍തന്നെയാണ് സജീവമായതില്‍നിന്നു നിര്‍ജീവമായതിനെ ഉല്‍പാദിപ്പിക്കുന്നതും.24 ഇതൊക്കെയും ചെയ്യുന്നവനാകുന്നു അല്ലാഹു. ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നത്? രാവിന്റെ മൂടുപടം വലിച്ചുകീറി പ്രഭാതത്തെ വെളിപ്പെടുത്തുന്നതും അവനാകുന്നു. രാവിനെ വിശ്രമവേളയാക്കിയതും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങള്‍ സമയഗണനകളായി നിശ്ചയിച്ചതും അവന്‍തന്നെ. ഇതെല്ലാം അതേ അജയ്യനും അഭിജ്ഞനുമായവന്റെ സംവിധാനങ്ങളത്രെ. നക്ഷത്രങ്ങളെ മരുഭൂമിയിലെയും സമുദ്രത്തിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴികാട്ടികളാക്കിവെച്ചതും അവനാകുന്നു. അറിവുള്ള ജനങ്ങള്‍ക്കായി നാം അടയാളങ്ങള്‍25 വിവരിച്ചുതരുന്നതു നോക്കുക. ഒരൊറ്റ ജീവനില്‍നിന്നു നിങ്ങളെ സൃഷ്ടിച്ചതും അവനാകുന്നു. എന്നിട്ട് ഓരോരുത്തര്‍ക്കും ഒരു വാസസ്ഥാനവും സൂക്ഷിക്കപ്പെടുന്ന സ്ഥാനവുമുണട്. ഈ ദൃഷ്ടാന്തങ്ങള്‍ നാം വിവരിച്ചിട്ടുള്ളത് ചിന്തിച്ചു ഗ്രഹിക്കുന്ന ജനത്തിനുവേണടിയത്രെ. വിണ്ണില്‍നിന്നു ജലം വര്‍ഷിക്കുന്നതും അവന്‍തന്നെയാകുന്നു. അങ്ങനെ അതുവഴി നാം സകല സസ്യവര്‍ഗങ്ങളെയും മുളപ്പിച്ചു. എന്നിട്ടതില്‍നിന്ന് പച്ചപിടിച്ച വയലുകളും വൃക്ഷങ്ങളും വളര്‍ത്തി. അനന്തരം അതില്‍ ധാന്യമണികള്‍ ഇടതിങ്ങിയ കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഈത്തപ്പനയുടെ കൊതുമ്പില്‍ ഭാരത്താല്‍ തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ ഉല്‍പാദിപ്പിച്ചു. സദൃശങ്ങളും എന്നാല്‍ ഓരോന്നിനും വ്യതിരിക്തമായ സവിശേഷതകളുള്ളതുമായ ഫലങ്ങളുണടാകുന്ന മുന്തിരിയുടെയും ഒലീവിന്റെയും അന്നാറിന്റെയും തോട്ടങ്ങളുമുണടാക്കി. ഈ ചെടികള്‍ കായ്ക്കുമ്പോള്‍, അതില്‍ കനികളുണടാവുകയും അനന്തരം അവ പാകമാവുകയും ചെയ്യുന്ന പ്രക്രിയ തെല്ലു സൂക്ഷ്മദൃഷ്ടിയോടെ വീക്ഷിക്കുവിന്‍. ഈ സംഗതികളില്‍ തീര്‍ച്ചയായും, വിശ്വസിക്കുന്ന ജനത്തിനു ദൃഷ്ടാന്തങ്ങളുണട്. എന്നിട്ടും ജനം ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളായി സങ്കല്‍പിക്കുന്നു.26 എന്നാല്‍ അവനോ അവരുടെ സ്രഷ്ടാവാകുന്നു. അറിവില്ലാതെ അവന്നു പുത്രന്മാരെയും പുത്രിമാരെയും കല്‍പിക്കുന്നു. അവനോ ഈ ജനം വര്‍ണിച്ചുകൊണടിരിക്കുന്നതില്‍നിന്നെല്ലാം അതീതനും പരിശുദ്ധനുമത്രെ. വാന-ഭുവനങ്ങളെ മൌലികമായി ആവിഷ്കരിച്ചവനാകുന്നു അവന്‍. അവനെങ്ങനെയാണൊരു പുത്രനുണടാകുന്നത്--ജീവിതസഖിതന്നെ ഇല്ലെന്നിരിക്കെ? അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവന്‍ സകല സംഗതികളും അറിയുകയും ചെയ്യുന്നു. അവനാകുന്നു നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതൊരു ദൈവവുമില്ല--സകല വസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവന്‍. അതിനാല്‍ നിങ്ങള്‍ അവന്നടിമപ്പെടുവിന്‍. അവന്‍ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. അവനോ കണ്ണുകളെ കണടുകൊണടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവനും അഭിജ്ഞനുമല്ലോ.
104 നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര്‍ അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.27
105-108 ഇങ്ങനെ വിവിധരൂപത്തില്‍ നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാകുന്നു. 'നീ ആരില്‍നിന്നോ പഠിച്ചുവന്നിരിക്കുന്നു' എന്ന് അവര്‍ പറയുന്നതിനും ജ്ഞാനമുള്ള ജനത്തിന് യാഥാര്‍ഥ്യം തെളിയിച്ചുകൊടുക്കുന്നതിനും വേണടിയാകുന്നു ഇങ്ങനെ ചെയ്യുന്നത്. പ്രവാചകാ, റബ്ബിങ്കല്‍നിന്നു നിനക്ക് അവതീര്‍ണമായ ദിവ്യസന്ദേശങ്ങളെ പിന്തുടരുക. എന്തുകൊണെടന്നാല്‍ ആ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല. ഈ ബഹുദൈവവിശ്വാസികളുടെ പിമ്പെ നടക്കേണടതില്ല. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ ഈ ജനം ബഹുദൈവാരാധന ചെയ്യുമായിരുന്നില്ല. (അതു തടയുന്നതിനുള്ള ഏര്‍പ്പാടുകള്‍ അവന്‍ സ്വയം തന്നെ ചെയ്യുമായിരുന്നു.) നാം നിന്നെ അവരുടെ മേല്‍നോട്ടക്കാരനായി നിശ്ചയിച്ചിട്ടില്ല. നീ അവരുടെ ഉത്തരവാദിത്വമേറ്റെടുത്തവനുമല്ല. (മുസ്ലിംകളേ,) ഈ ജനം അല്ലാഹുവിനെ വെടിഞ്ഞു വിളിച്ചു പ്രാര്‍ഥിച്ചുകൊണടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിച്ചുകൂടാത്തതാകുന്നു. അങ്ങനെ, അവരുടെ ബഹുദൈവവിശ്വാസം വിജൃംഭിച്ച്, അറിവില്ലാതെ അല്ലാഹുവിനെ ആക്ഷേപിക്കാന്‍ ഇടയാക്കും. നാമാണെങ്കില്‍ ഈ വിധം സകല ജനവിഭാഗങ്ങള്‍ക്കും അവരവരുടെ കര്‍മം അലങ്കാരമാക്കിക്കൊടുത്തിട്ടുണട്. പിന്നീടവര്‍ തങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചുവരേണടവരാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണടിരുന്നതെന്തായിരുന്നുവെന്ന് അപ്പോള്‍ അവന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കും.

 

23. മണ്ണിലെ വിത്തുകള്‍ പിളര്‍ന്നു സസ്യത്തൈകള്‍ മുളപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
24. അചേതന വസ്തുക്കളില്‍നിന്നു സചേതന വസ്തുക്കളെ സൃഷ്ടിക്കുന്നുവെന്നാണ് 'നിര്‍ജീവമായതില്‍നിന്ന് സജീവമായതിനെ പുറപ്പെടുവിക്കുന്നു' എന്നതിന്റെ വിവക്ഷ. ജീവജഡങ്ങളില്‍നിന്ന് നിര്‍ജീവപദാര്‍ഥങ്ങളെ പുറംതള്ളുന്നു എന്നാണ്, 'സജീവമായതില്‍നിന്ന് നിര്‍ജീവമായതിനെ പുറപ്പെടുവിക്കുന്നു' എന്നതിന്റെ വിവക്ഷ.
25. ഈ യാഥാര്‍ഥ്യം ദൈവം ഏകനാണെന്നും മറ്റാര്‍ക്കും ദൈവത്തിന്റെ ഗുണങ്ങളിലോ അധികാരാവകാശങ്ങളിലോ യാതൊരു പങ്കുമില്ലെന്നും വ്യക്തമാക്കുന്ന അടയാളങ്ങളാണ് എന്നര്‍ഥം.
26. പ്രപഞ്ചത്തില്‍ മനുഷ്യന്റെ ഭാഗധേയം നിശ്ചയിക്കാന്‍ അല്ലാഹുവിനെക്കൂടാതെ വേറെയും അദൃശ്യശക്തികളുണട് എന്നത് ഊഹാധിഷ്ഠിതസങ്കല്‍പം മാത്രമാണ് എന്നര്‍ഥം. ഭാഗ്യദേവത, ധനദേവത, ആരോഗ്യദേവത, ജ്ഞാനദേവത എന്നിങ്ങനെ വ്യത്യസ്ത അദൃശ്യശക്തികളെ സംബന്ധിച്ച് ബഹുദൈവാരാധകര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസത്തിന് യാതൊരടിസ്ഥാനവുമില്ല.
27. ഈ വാക്യം അല്ലാഹുവിന്റേതുതന്നെയാണെങ്കിലും പ്രവാചകന്‍ പറയുന്നതുപോലെയാണ് അവതരിപ്പിച്ചിട്ടുള്ളത്. സൂറഃ അല്‍ഫാതിഹയും അല്ലാഹുവിന്റെ വചനങ്ങളാണെങ്കിലും അടിമകളുടെ ഭാഷയിലാണല്ലോ അവ അവതരിപ്പിച്ചിട്ടുള്ളത്. 'ഞാന്‍ നിങ്ങളുടെ മേല്‍ സൂക്ഷിപ്പുകാരനല്ല' എന്നതിന്റെ താല്‍പര്യം ഇതാണ്: 'ഈ സന്ദേശം നിങ്ങളെ കേള്‍പ്പിക്കുക മാത്രമാണ് എന്റെ ചുമതല. ഞാന്‍ കാണിക്കുന്ന വെളിച്ചത്തിനുനേരെ കണ്ണുതുറന്നുനോക്കുകയും നോക്കാതിരിക്കുകയും നിങ്ങളുടെ ഇഷ്ടമാണ്. സ്വയം കണ്ണടക്കുന്നവരെ ബലം പ്രയോഗിച്ചു കണ്ണുതുറപ്പിക്കുക എന്റെ ദൌത്യമല്ല.'

 

109-115 ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും?28 അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു. നാം മലക്കുകളെത്തന്നെ അവരിലേക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല-- (വിശ്വസിക്കണമെന്നു) ദൈവേച്ഛയുണടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല. ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും സമ്പാദിക്കേണട തിന്മകള്‍ സമ്പാദിക്കേണടതിനും.29 അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു.30 (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.

 

28. ഇത്തരം വല്ല ദൃഷ്ടാന്തങ്ങളും അവതരിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ അവിശ്വാസികളായ സഹോദരന്മാര്‍ സന്മാര്‍ഗത്തിലേക്കു വരുമായിരുന്നു എന്നാഗ്രഹിച്ചിരുന്ന മുസ്ലിംകളെയാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്.
29. 110 മുതല്‍ 113 വരെ സൂക്തങ്ങളില്‍ പറയുന്നതിതാണ്: വൃക്ഷങ്ങളില്‍ പഴങ്ങളുണടാകുന്നതുപോലെ അല്ലെങ്കില്‍ മനുഷ്യന്റെ ശിരസ്സില്‍ കേശം മുളക്കുന്നതുപോലെ, വിധിഗത്യാ മനുഷ്യരെ സന്മാര്‍ഗചാരികളാക്കുക എന്നതല്ല അല്ലാഹുവിന്റെ നിയമം. പരീക്ഷിക്കുന്നതിനു വേണടിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ആ പരീക്ഷണത്തില്‍, അവന്ന് സന്മാര്‍ഗമോ ദുര്‍മാര്‍ഗമോ സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണട്. മനഃപൂര്‍വം ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുന്നവരെ അല്ലാഹു തന്റെ ഇച്ഛയാല്‍ സന്മാര്‍ഗത്തിലേക്കു നയിക്കുകയില്ല.
30. ഈ വാക്യത്തില്‍ വക്താവ് മുഹമ്മദ് നബി(സ)യും അഭിസംബോധിതര്‍ മുസ്ലിംകളുമാണ്.

 

116-117 പ്രവാചകാ, നീ ഭൂവാസികളില്‍ ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചു നടക്കുകയാണെങ്കില്‍, അവര്‍ നിന്നെ ദൈവികസരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതാകുന്നു. അവരോ, കേവലം ഊഹങ്ങളെ പിന്‍പറ്റുകയും അനുമാനങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്. വാസ്തവത്തില്‍, നിന്റെ നാഥന്‍തന്നെയാകുന്നു, അവന്റെ മാര്‍ഗത്തില്‍നിന്നു തെറ്റിയവരാരെന്നും സന്മാര്‍ഗം പ്രാപിച്ചവരാരെന്നും ഏറ്റവും അറിയുന്നവന്‍.
118-121 ഇനി, നിങ്ങള്‍ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍, അവന്റെ നാമത്തില്‍ അറുക്കപ്പെട്ട മൃഗങ്ങളുടെ മാംസം ആഹരിച്ചുകൊള്ളുവിന്‍. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടത് നിങ്ങള്‍ ആഹരിക്കാതിരിക്കാനെന്തു ന്യായം? നിര്‍ബന്ധിതാവസ്ഥയല്ലാത്ത മറ്റവസരങ്ങളിലെല്ലാം ഉപയോഗിക്കുന്നതു നിഷിദ്ധമായിട്ടുള്ള വസ്തുക്കളേതൊക്കെയാണെന്നു നിങ്ങളോടു വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണല്ലോ. അറിവില്ലാതെ സ്വേച്ഛകളെ മാത്രം ആസ്പദമാക്കി ആളുകളെ വഴിപിഴപ്പിച്ചുകൊണടിരിക്കുന്നു എന്നതത്രെ അധികജനത്തിന്റെയും അവസ്ഥ. ഈ അതിരുവിട്ടവരെക്കുറിച്ച് നിന്റെ നാഥനു നന്നായറിയാം. തെളിഞ്ഞ പാപങ്ങളെ വര്‍ജിക്കുവിന്‍; ഒളിഞ്ഞ പാപങ്ങളെയും. പാപം സമ്പാദിച്ചുകൊണടിരിക്കുന്നവര്‍, തങ്ങള്‍ നേടിയതിന്റെ പ്രതിഫലം കണെടത്തുകതന്നെ ചെയ്യും. അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണടിരിക്കുന്നുണട്-- അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവര്‍ക്കു വഴങ്ങിക്കൊടുക്കുന്നുവെങ്കില്‍, നിശ്ചയം നിങ്ങള്‍ ശിര്‍ക്കുചെയ്യുന്നവരാകുന്നു.

 

122-123 നേരത്തെ നിര്‍ജീവനായിരുന്നവന്‍, അവനെ നാം ജീവിപ്പിച്ചു. എന്നിട്ട് ഒരു പ്രകാശം പ്രദാനംചെയ്തു. അതിലൂടെ അവന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിതം നയിക്കുന്നു; ഇങ്ങനെയുള്ള ഒരുവന്‍ അന്ധകാരങ്ങളില്‍ അകപ്പെട്ട് ഒരു വിധത്തിലും അതില്‍നിന്ന് മോചിതനാവാന്‍ കഴിയാത്തവനെപ്പോലെയാകുമോ?31 ഈ വിധം സത്യനിഷേധികള്‍ക്ക് അവരുടെ കര്‍മങ്ങള്‍ അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. ഇതേപ്രകാരംതന്നെ എല്ലാ നാട്ടിലും അതിലെ കേമന്മാരായ ധിക്കാരികളെ അവരില്‍ (സത്യത്തിനെതിരെ) കുത്സിതതന്ത്രങ്ങള്‍ വിരിക്കുന്നതിനായി നാം നിശ്ചയിച്ചിട്ടുള്ളതാകുന്നു. യഥാര്‍ഥത്തില്‍ അവര്‍ തങ്ങളുടെ കുതന്ത്രങ്ങളില്‍ കുടുക്കുന്നത് അവരെത്തന്നെയാകുന്നു. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല.
124 അവരുടെ മുമ്പാകെ ഒരു സൂക്തം ആഗതമാകുമ്പോള്‍ അവര്‍ പറയുന്നു: 'ദൈവ
ദൂതന്മാര്‍ക്കു ലഭിച്ചതു പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നതുവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ.' തന്റെ ദൌത്യം ആരെ ഏല്‍പിക്കണം, എങ്ങനെ ഏല്‍പിക്കണം എന്ന് ഏറ്റവും അറിയുന്നവനത്രെ അല്ലാഹു. ഈ ധിക്കാരികള്‍ അവരുടെ കുത്സിതതന്ത്രങ്ങളുടെ പരിണിതഫലമായി അല്ലാഹുവിന്റെ സന്നിധിയില്‍ നിന്ദയും കഠിന ദണ്ഡനവും നേരിടേണടിവരുന്ന സന്ദര്‍ഭം അടുത്തിരിക്കുന്നു.
125-127 (അതെ, ഇതു സത്യമാകുന്നു:) ആര്‍ക്ക് അല്ലാഹു സന്മാര്‍ഗമരുളണമെന്നിച്ഛിക്കുന്നുവോ, അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനുവേണടി തുറന്നുകൊടുക്കുന്നു. ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കണമെന്നിച്ഛിക്കുന്നുവോ, അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതുതന്നെ) അയാള്‍ക്ക് ജീവന്‍ മാനത്തേക്കുയര്‍ന്നുപോവുന്നതുപോലെ അസഹ്യമായനുഭവപ്പെടുന്നു. ഈ വിധം അല്ലാഹു അവിശ്വാസികളായ ജനങ്ങളില്‍ (സത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്റെയും വിരോധത്തിന്റെയും) മാലിന്യത്തിന് മേല്‍ക്കൈ നല്‍കുന്നു.32 എന്നാല്‍ ഈ മാര്‍ഗം നിന്റെ നാഥന്റെ നേരായ മാര്‍ഗമാകുന്നു. ഉദ്ബോധനം സ്വീകരിക്കുന്ന ജനങ്ങള്‍ക്ക് അതിന്റെ പ്രമാണങ്ങള്‍ നാം സ്പഷ്ടമാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നാഥങ്കല്‍ അവര്‍ക്കു രക്ഷയുടെ ഗേഹമുണട്. അവന്‍ അവരുടെ രക്ഷാധികാരിയുമാകുന്നു--അവര്‍ സ്വീകരിച്ച ശരിയായ കര്‍മമാര്‍ഗം കാരണമായി.
128-131 ഏതൊരു നാളില്‍ അവരെയെല്ലാം ഒരുമിച്ചുകൂട്ടുമോ, അന്നാളില്‍ (പൈശാചിക) ജിന്നുകളെ അഭിസംബോധന ചെയ്തുകൊണട് അവന്‍ അരുളും: 'അല്ലയോ, ജിന്നുകളുടെ കൂട്ടമേ, നിങ്ങള്‍ മനുഷ്യവംശത്തെ നന്നായി കൊള്ളയടിച്ചിരിക്കുന്നു.' അപ്പോള്‍ മനുഷ്യരില്‍ അവരുടെ മിത്രങ്ങളായിരുന്നവര്‍ ബോധിപ്പിക്കും: 'നാഥാ, ഞങ്ങളോരോരുത്തരും പരസ്പരം ചൂഷണം ചെയ്തിട്ടുണട്. ഇപ്പോള്‍, നീ ഞങ്ങള്‍ക്കു നിശ്ചയിച്ചിട്ടുണടായിരുന്ന അവധിയില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു.' അല്ലാഹു അരുളും: 'ശരി, ഇനി നരകമാകുന്നു നിങ്ങളുടെ സങ്കേതം. അതില്‍ നിങ്ങള്‍ എന്നെന്നും വസിക്കുന്നവരാകുന്നു.' അല്ലാഹു രക്ഷിക്കാനുദ്ദേശിച്ചവര്‍മാത്രം അതില്‍നിന്നു രക്ഷപ്പെടുന്നു. നിസ്സംശയം, നിന്റെ റബ്ബ് യുക്തിമാനും സര്‍വജ്ഞനും തന്നെ. നോക്കുവിന്‍, ഇപ്രകാരംതന്നെ, ധിക്കാരികള്‍ (ഇഹലോകത്ത് തമ്മില്‍ കൂട്ടുചേര്‍ന്നു) നേടിയിട്ടുള്ള കര്‍മങ്ങളുടെ ഫലമായി (പരലോകത്തും) നാം അവരെ പരസ്പരം കൂട്ടാളികളാക്കുന്നതാകുന്നു. (ആ സന്ദര്‍ഭത്തില്‍ അല്ലാഹു ഇങ്ങനെയും ചോദിക്കും:) 'ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണടിവരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?' അവര്‍ പറയും: 'അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.' ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍, അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. നിന്റെ നാഥന്‍ നാടുകളെ, അതിലെ നിവാസികള്‍ സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുമ്പോള്‍, അക്രമപരമായി നശിപ്പിക്കുന്നവനല്ല (എന്ന കാര്യം ബോധ്യപ്പെടുന്നതിനുവേണടിയാണ് അവരില്‍നിന്ന് ഈ സാക്ഷ്യം എടുക്കുന്നത്).

 

31. മനുഷ്യത്വബോധം എന്ന സൌഭാഗ്യം ലഭിക്കുകയും ജ്ഞാനത്തിന്റെ പ്രകാശത്തില്‍ തെറ്റായ വഴികള്‍ക്കിടയില്‍ ശരിയായ മാര്‍ഗം സ്പഷ്ടമായി കണടുകൊണടിരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍, അജ്ഞതയിലും അന്ധകാരത്തിലും വിഹരിക്കുന്ന ബോധശൂന്യനായ മനുഷ്യനെപ്പോലെത്തന്നെ ജീവിതം നയിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും എന്നു സാരം.
32. സത്യവിശ്വാസം കൈക്കൊള്ളാത്തവരുടെ ഹൃദയങ്ങളെ അല്ലാഹു ഇസ്ലാമിന്റെ നേരെ കുടുസ്സാക്കുന്നുവെന്നും അവന്‍ അവര്‍ക്ക് സന്മാര്‍ഗം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ഈ വാക്യം വ്യക്തമാക്കുന്നു.

 

132-135 ഓരോ മനുഷ്യന്റെയും പദവി അവന്റെ കര്‍മത്തെ ആസ്പദിച്ചാകുന്നു. നിന്റെ നാഥന്‍, മനുഷ്യരുടെ കര്‍മങ്ങളെക്കുറിച്ച് അജ്ഞനല്ല. നിന്റെ നാഥന്‍ തികഞ്ഞ സ്വയം പര്യാപ്തനാകുന്നു. കാരുണ്യം അവന്റെ സ്വഭാവമാകുന്നു. അവന്‍ ഇച്ഛിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കിക്കളയുന്നതും, മറ്റൊരു ജനത്തിന്റെ വംശത്തില്‍നിന്നു നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിച്ചതുപോലെ, നിങ്ങളുടെ സ്ഥാനത്ത് വേറൊരു ജനത്തെ ഉയര്‍ത്തിക്കൊണടുവരുന്നതുമാകുന്നു. നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെട്ടുകൊണടിരിക്കുന്ന സംഗതി തീര്‍ച്ചയായും വരികതന്നെ ചെയ്യും. നിങ്ങള്‍ ദൈവത്തെ തോല്‍പിക്കുവാന്‍ കഴിവുള്ളവരല്ലതന്നെ. പ്രവാചകന്‍, പറയുക: 'ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്തു പ്രവര്‍ത്തിച്ചുകൊണടിരിക്കുക. ഞാന്‍ എന്റെ സ്ഥാനത്തും പ്രവര്‍ത്തിച്ചുകൊണടിരിക്കാം. ആരുടെ പര്യവസാനമാണ് ഉല്‍കൃഷ്ടമായിത്തീരുക എന്ന് അടുത്ത ഭാവിയില്‍തന്നെ നിങ്ങള്‍ അറിയുന്നുണട്. ധിക്കാരികള്‍ ഒരിക്കലും വിജയം പ്രാപിക്കുകയില്ല എന്നത് ഏതുനിലക്കും യാഥാര്‍ഥ്യമാകുന്നു.'
136 ഈ ജനം അല്ലാഹുവിന്, അവന്‍തന്നെ സൃഷ്ടിച്ച വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്, ഇത് അല്ലാഹുവിനുള്ളതാകുന്നു എന്നും, ഇത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതാകുന്നു എന്നും ജല്‍പിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കു ചേരുന്നില്ല. പക്ഷേ, അല്ലാഹുവിനുള്ളതോ പങ്കാളികളിലേക്കു ചേരുന്നു.33 ഇക്കൂട്ടരുടെ തീരുമാനം എന്തുമാത്രം നികൃഷ്ടമായിരിക്കുന്നു!
137 ഇതേപ്രകാരംതന്നെ, നിരവധി ബഹുദൈവവിശ്വാസികള്‍ക്ക് സ്വന്തം മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികള്‍ ഭൂഷണമാക്കിക്കൊടുത്തിരിക്കുന്നു.34 അവരെ നാശത്തിലകപ്പെടുത്തേണടതിനും അവരുടെ മതം അവര്‍ക്കവ്യക്തമാകേണടതിനുമത്രെ ഇത്.35 അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ ഇവ്വിധം പ്രവര്‍ത്തിക്കുമായിരുന്നില്ല. അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ തങ്ങളുടെ കൃത്രിമങ്ങളില്‍ വിഹരിച്ചുകൊള്ളട്ടെ.

 

33. ദൈവത്തിന്റെ വിഹിതമായി നീക്കിവെച്ചത് പല തന്ത്രങ്ങള്‍ പ്രയോഗിച്ചു കുറക്കുക അവരുടെ സമ്പ്രദായമായിരുന്നു. ഏതു നിലക്കും തങ്ങളുടെ സ്വയംകൃത ദൈവങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. ഉദാഹരണമായി, ദൈവത്തിനു നീക്കിവെച്ച ധാന്യത്തില്‍നിന്ന് കുറച്ചു താഴെ വീണാല്‍ അതു സഹദൈവങ്ങളുടെ വിഹിതത്തില്‍ ചേര്‍ക്കും. എന്നാല്‍ സഹദൈവങ്ങളുടെ വിഹിതത്തില്‍നിന്നു വീണുപോവുകയോ ദൈവത്തിന്റെ വിഹിതത്തില്‍ ചേരുകയോ ചെയ്താല്‍, അതു തിരിച്ചെടുത്തു സഹദൈവങ്ങളുടെ വിഹിതത്തില്‍തന്നെ ചേര്‍ക്കുകയാണ് ചെയ്യുക. ദൈവങ്ങള്‍ക്കു നീക്കിവെച്ച വിളകളില്‍നിന്ന് സ്വയം എടുത്തുപയോഗിക്കേണടിവരികയാണെങ്കില്‍, അല്ലാഹുവിനുള്ള വിഹിതത്തില്‍നിന്നാണ് എടുക്കുക. വിഗ്രഹങ്ങളുടെ വിഹിതത്തില്‍ കൈവെച്ചാല്‍ വമ്പിച്ച ആപത്തുകള്‍ ഭവിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
34. ഇവിടെ 'ശുറകാഅ്' എന്ന പദം മുകളില്‍ പറഞ്ഞ അര്‍ഥത്തില്‍നിന്നു വ്യത്യസ്തമായ ഒരര്‍ഥത്തിലാണുപയോഗിച്ചിട്ടുള്ളത്. 136-ാം സൂക്തത്തില്‍ 'ശരീക്' എന്ന പദംകൊണട് സൂചിപ്പിച്ചിട്ടുള്ളത്, മനുഷ്യര്‍ക്ക് അനുഗ്രഹം നല്‍കുകയും മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയില്‍ മധ്യവര്‍ത്തിയായും ശിപാര്‍ശകരായും സഹായമരുളുന്നവരും, ദൈവത്തോടൊപ്പം ആരാധനയര്‍ഹിക്കുന്നവരുമായ ശക്തികളെയാകുന്നു. ഈ സൂക്തത്തില്‍ 'ശരീക്' എന്നു പറയുന്നത് സന്താനവധം എന്ന ആചാരം ആവിഷ്കരിച്ച മനുഷ്യരെയും ഈ ദുരാചാരത്തെ അനുവദനീയവും അഭികാമ്യവുമായ ഒരു കര്‍മമാക്കി പ്രചരിപ്പിച്ച പിശാചുക്കളെയും സംബന്ധിച്ചാണ്. അറബികളില്‍ മൂന്നുതരത്തിലുള്ള സന്താനവധമുണടായിരുന്നു. ഖുര്‍ആനില്‍ അവ മൂന്നിനെയും സൂചിപ്പിച്ചിട്ടുണട്: 1. പെണ്‍കുട്ടികളെ കൊല്ലുക. പെണ്‍കുട്ടികള്‍ ഒരു ഭാരമാണെന്ന വിചാരവും അവര്‍ മുഖേന ഗോത്രത്തിന് അപമാനം സംഭവിക്കാനിടയുണട് എന്ന ഭയവുമായിരുന്നു ഇതിന്റെ പ്രേരകം. 2. കുട്ടികളെ കൊല്ലുക. ദാരിദ്യ്രവും കുട്ടികളെ വളര്‍ത്തുകയെന്ന ഭാരം ഒഴിവാക്കണമെന്ന ചിന്തയുമായിരുന്നു ഇതിന്റെ പ്രേരകം. 3. ദേവന്മാരുടെ പ്രീതിക്കുവേണടി സന്താനങ്ങളെ ബലികൊടുക്കുക.
35. തങ്ങള്‍ ഹ: ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും പിന്‍മുറക്കാരാണെന്നായിരുന്നു അജ്ഞാനകാലത്തെ അറബികള്‍ പറഞ്ഞിരുന്നതും വിശ്വസിച്ചിരുന്നതും. ഈ അടിസ്ഥാനത്തില്‍, തങ്ങള്‍ പിന്തുടരുന്ന മതം ദൈവത്തിന് ഇഷ്ടപ്പെട്ട മതം തന്നെയാണെന്നും അവര്‍ കരുതിയിരുന്നു. പക്ഷേ, കാലാന്തരത്തില്‍, മതാചാര്യന്മാര്‍, ഗോത്രനായകന്മാര്‍, വലിയ വലിയ തറവാട്ടുകാരണവന്മാര്‍ തുടങ്ങിയ വിവിധ ആളുകള്‍ പലതരം ആചാരങ്ങളും അനുഷ്ഠാനങ്ങളും അതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണടായിരുന്നു. അവരുടെയെല്ലാം പിന്‍ഗാമികള്‍ അവയെല്ലാം യഥാര്‍ഥ മതത്തിന്റെ ഭാഗങ്ങളായി കരുതുകയും അങ്ങനെ അവര്‍ക്കു മുഴുവന്‍ ദീനും അവ്യക്തമായിത്തീരുകയും ചെയ്തു.

 

138 അവര്‍ പറയുന്നു: 'ഈ കാലികളും വിളകളും വിലക്കപ്പെട്ടവയാകുന്നു. നാം ഉദ്ദേശിച്ചവര്‍ മാത്രമേ അവ തിന്നാന്‍ പാടുള്ളൂ.' എന്നാല്‍ അവരുടെ ഈ വ്യവസ്ഥ സ്വയംകൃതമാകുന്നു. വേറെ ചില കാലികള്‍ക്ക് സവാരിയും ഭാരം ചുമക്കലും നിരോധിക്കപ്പെട്ടിരിക്കുന്നു. ചില മൃഗങ്ങളില്‍ അവര്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയില്ല. ഇതൊക്കെയും അല്ലാഹുവിന്റെ പേരില്‍ അവര്‍ കള്ളം ചമച്ചതാകുന്നു. ഈ വ്യാജജല്‍പനങ്ങളുടെ പ്രതിഫലം അല്ലാഹു അടുത്തുതന്നെ അവര്‍ക്കു നല്‍കുന്നുണട്.
139 അവര്‍ പറയുന്നു: 'ഈ കാലികളുടെ വയറ്റിലുള്ളത് ഞങ്ങളില്‍ പുരുഷന്മാര്‍ക്കു മാത്രമുള്ളതാകുന്നു. ഞങ്ങളുടെ സ്ത്രീകള്‍ക്ക് അതു നിഷിദ്ധമാണ്. പക്ഷേ, അതു ശവമാവുകയാണെങ്കില്‍, തിന്നുന്നതില്‍ ഇരുകൂട്ടര്‍ക്കും പങ്കാളികളാവാം.' അവരുടെ ഇത്തരം വാദങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുകതന്നെ ചെയ്യും. നിശ്ചയം, അവന്‍ അഭിജ്ഞനാകുന്നു. സകല സംഗതികളും അവന്നറിവുണട്.
140 അറിവില്ലാതെ അവിവേകമായി സ്വസന്താനങ്ങളെ വധിക്കുകയും അല്ലാഹു നല്‍കിയ വിഭവങ്ങള്‍ അവന്റെ പേരില്‍ കള്ളം ചമച്ചു നിഷിദ്ധമാക്കുകയും ചെയ്തവര്‍ നിശ്ചയമായും നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ വഴിപിഴച്ചുപോയി. അവര്‍ ഒരിക്കലും സന്മാര്‍ഗം പ്രാപിച്ചവരില്‍ പെട്ടവരായിരുന്നില്ല.

 

141-144 പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ പലതരം തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഈത്തപ്പഴത്തോട്ടങ്ങളും ഉണടാക്കിയത് അല്ലാഹു മാത്രമാകുന്നു--പലതരം ആഹാരങ്ങള്‍ ലഭിക്കുന്ന വിളകളുണടാക്കിയതും; രൂപത്തില്‍ സാദൃശ്യമുള്ളതും രുചിയില്‍ വ്യത്യാസമുള്ളതുമായ ഫലങ്ങളുണടാകുന്ന ഒലിവിന്റെയും അന്നാറിന്റെയും വൃക്ഷങ്ങളുണടാക്കിയതും. അവ കായ്ക്കുമ്പോള്‍ ഫലങ്ങള്‍ ഭുജിച്ചുകൊള്ളുവിന്‍. അവയുടെ കൊയ്ത്തുകാലത്ത് അല്ലാഹുവിന്റെ അവകാശം കൊടുക്കുകയും ചെയ്യുവിന്‍. അതിരു കവിയാതിരിക്കുവിന്‍. എന്തുകൊണെടന്നാല്‍, അതിരുകവിയുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല. നാല്‍ക്കാലികളില്‍പെട്ട, സവാരിചെയ്യാനും ഭാരം വഹിപ്പിക്കാനും ഉപയോഗിക്കുന്ന മൃഗങ്ങളെയും ഭക്ഷണമായും വിരിപ്പായും പ്രയോജനപ്പെടുന്ന മൃഗങ്ങളെയും സൃഷ്ടിച്ചത് അവന്‍തന്നെയാകുന്നു.36 അല്ലാഹു നിങ്ങള്‍ക്കേകിയ ഈ വിഭവങ്ങളില്‍നിന്നു ഭക്ഷിച്ചുകൊള്ളുവിന്‍. ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റാതിരിക്കുവിന്‍. എന്തുകൊണെടന്നാല്‍ അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാകുന്നു. ഇത് എട്ട് ആണും പെണ്ണുമാകുന്നു. രണെടണ്ണം ചെമ്മരിയാടുവര്‍ഗത്തില്‍നിന്നും രണെടണ്ണം കോലാടുവര്‍ഗത്തില്‍നിന്നും. പ്രവാചകന്‍ അവരോടു ചോദിക്കുക: 'അല്ലാഹു അവയില്‍ ആണിനെയാണോ നിരോധിച്ചിട്ടുള്ളത്, അതോ പെണ്ണിനെയോ? അതുമല്ല, ചെമ്മരിയാടിന്റെയും കോലാടിന്റെയും ഗര്‍ഭാശയത്തിലുള്ള കുട്ടികളെയാണോ? എനിക്കു ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞുതരിക--നിങ്ങള്‍ സത്യവാന്മാരെങ്കില്‍.' ഇതുപോലെ ഒട്ടകത്തിന്റെ വര്‍ഗത്തില്‍നിന്ന് ഈരണെടണ്ണവും ഗോവര്‍ഗത്തില്‍നിന്ന് ഈരണെടണ്ണവും. ചോദിക്കുക: 'അല്ലാഹു അവയില്‍ ആണിനെയാണോ നിഷിദ്ധമാക്കിയത്, അതോ പെണ്ണിനെയോ? അതുമല്ല ഒട്ടകത്തിന്റെയും പശുവിന്റെയും ഗര്‍ഭാശയത്തിലുള്ളതിനെയാണോ? അല്ലാഹു ഈ നിരോധം കല്‍പിച്ചപ്പോള്‍ നിങ്ങള്‍ ഹാജരുണടായിരുന്നുവോ?' എന്നാല്‍ ജ്ഞാനമില്ലാതെ, ജനത്തെ വഴിതെറ്റിക്കുവാന്‍, അല്ലാഹുവിന്റെ പേരില്‍ കള്ളം ചമച്ചു പറയുന്നവനെക്കാള്‍ ധിക്കാരിയായ മനുഷ്യന്‍ ആരുണട്?! തീര്‍ച്ചയായും ഇത്തരം ധിക്കാരികള്‍ക്ക് അല്ലാഹു സന്മാര്‍ഗം കാണിക്കുകയില്ല.

 

36. അവയെ ഭക്ഷിക്കുകയും അവയുടെ രോമമുപയോഗിച്ചു വിരിപ്പുകളുണടാക്കുകയും ചെയ്യുന്നുവെന്നര്‍ഥം.

 

145-147 പ്രവാചകന്‍, അവരോടു പറയുക: 'എനിക്കു ലഭിച്ചിട്ടുള്ള ദിവ്യസന്ദേശത്തില്‍, ഭക്ഷിക്കുന്നവന് നിഷിദ്ധമാക്കപ്പെട്ടതായി യാതൊന്നും ഞാന്‍ കാണുന്നില്ല-- അത് ശവമോ ഒഴുക്കപ്പെട്ട രക്തമോ പന്നിമാംസമോ ആയാലല്ലാതെ. ഇവ അശുദ്ധങ്ങളാകുന്നു. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടു കുറ്റകരമായിത്തീര്‍ന്നതും അല്ലാതെ.37 ഇനി ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍, ധിക്കാരം ഉദ്ദേശിക്കാതെയും നിര്‍ബന്ധിതമായതിന് അപ്പുറം കടക്കാതെയും (ഇവയില്‍ വല്ലതും ഭക്ഷിക്കുകയാണെങ്കില്‍) അപ്പോള്‍ തീര്‍ച്ചയായും നിന്റെ നാഥന്‍ വിട്ടുവീഴ്ച ചെയ്യുന്നവനും ദയാപരനുമാകുന്നു. ജൂതമതം സ്വീകരിച്ചവര്‍ക്ക് നഖമുള്ള സകല മൃഗങ്ങളേയും നാം നിരോധിച്ചിട്ടുണടായിരുന്നു. ആടുമാടുകളുടെ കൊഴുപ്പും നിരോധിച്ചിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ അസ്ഥിയില്‍ കലര്‍ന്നതോ ഒഴിച്ച്. ഇത് നാം അവരുടെ ധിക്കാരത്തിനു ശിക്ഷ നല്‍കിയതായിരുന്നു.38 നാം പ്രസ്താവിക്കുന്നത് തികഞ്ഞ സത്യമാകുന്നു. അവര്‍ നിന്നെ തള്ളിക്കളയുന്നുവെങ്കില്‍ പറയുക: 'നിങ്ങളുടെ നാഥന്‍ വിശാലമായ കാരുണ്യമുടയവനാകുന്നു.' എന്നാല്‍ കുറ്റവാളികളില്‍നിന്ന് അവന്റെ ശിക്ഷയെ തടുക്കാന്‍ സാധിക്കുന്നതല്ല.
148-149 (നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.'39 അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണട് സത്യത്തെ നിഷേധിച്ചിട്ടുണട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണേടാ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇച്ഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.'40

 

37. ഇതുകൂടാതെ യാതൊന്നും ഭക്ഷിക്കുന്നത് ശരീഅത്ത് നിരോധിച്ചിട്ടില്ല എന്നല്ല ഇതിനര്‍ഥം. മറിച്ച് നിങ്ങള്‍ നിഷിദ്ധമാക്കിയ വസ്തുക്കളല്ല നിഷിദ്ധമായിട്ടുള്ളത്; പ്രത്യുത ഇവയാണ് നിഷിദ്ധം എന്നാകുന്നു. വിശദീകരണത്തിന് സൂറ അല്‍മാഇദ 2, 9 അടിക്കുറിപ്പുകള്‍ കാണുക.
38. സൂറ ആലു ഇംറാന്‍ 93-ാം സൂക്തവും സൂറ അന്നിസാഅ് 160-ാം സൂക്തവും കാണുക.
39. സ്വന്തം തെറ്റുകള്‍ക്ക് കുറ്റവാളികള്‍ എക്കാലത്തും പറയാറുള്ള ന്യായംതന്നെയാണ് അവരും പറയുന്നതെന്നര്‍ഥം. ന്യായമിതാണ്: ഞങ്ങള്‍ ബഹുദൈവാരാധകരാകണമെന്നും ഞങ്ങള്‍ ഹറാമാക്കിയതൊക്കെ ഹറാമാക്കണമെന്നുമാണ് അല്ലാഹു ഇച്ഛിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെ ഇതൊക്കെ ചെയ്യാനൊക്കും? അതുകൊണട് ഞങ്ങള്‍ ഇതൊക്കെ ചെയ്തുകൊണടിരിക്കുന്നത് ദൈവേച്ഛക്കനുസരിച്ചാണ്. അതു കുറ്റകരമാണെങ്കില്‍, ആ കുറ്റം ഞങ്ങളുടേതല്ല, അല്ലാഹുവിന്റേതാണ്. ഞങ്ങള്‍ ചെയ്യുന്നതെന്തോ, അതു ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. അതല്ലാത്തതു ചെയ്യുക ഞങ്ങളുടെ കഴിവിന് അതീതമാണ്.
40. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല എന്ന ഈ ന്യായം പൂര്‍ണമല്ല. അതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്മാര്‍ഗം നല്‍കും.' മറ്റു വാക്കുകളില്‍, നിങ്ങള്‍ സ്വയം സന്മാര്‍ഗം തെരഞ്ഞെടുക്കാന്‍ സന്നദ്ധരല്ല. അല്ലാഹു മലക്കുകളെ സൃഷ്ടിച്ചപോലെ ജന്മനാ സന്മാര്‍ഗസ്ഥരായിക്കൊണടുതന്നെ തങ്ങളെയും സൃഷ്ടിക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്. മനുഷ്യരെ സംബന്ധിച്ച് അല്ലാഹുവിന്റെ വിധി അതായിരുന്നുവെങ്കില്‍ നിസ്സംശയം അപ്രകാരംതന്നെ ചെയ്യുമായിരുന്നു. പക്ഷേ, അവന്റെ വിധി അങ്ങനെയല്ല. അതിനാല്‍ അവര്‍ സ്വയം ഇഷ്ടപ്പെടുന്ന ദുര്‍മാര്‍ഗത്തില്‍തന്നെ വിഹരിക്കുവാന്‍ അല്ലാഹു അവരെ അനുവദിക്കും.

 

150 അവരോടു പറയുക: 'അല്ലാഹു ഈ വസ്തുക്കള്‍ നിരോധിച്ചിരിക്കുന്നു എന്നു സാക്ഷ്യം വഹിക്കുന്നവരായി നിങ്ങള്‍ക്കുള്ള സാക്ഷികളെ കൊണടുവരുവിന്‍.' അവര്‍ അങ്ങനെ സാക്ഷ്യം നല്‍കുകയാണെങ്കില്‍, നീ അവരോടൊപ്പം സാക്ഷിയാകരുത്.41 നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരുടെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും മറ്റുള്ളവരെ തങ്ങളുടെ റബ്ബിനു സമന്മാരാക്കുന്നവരുടെയും ആഗ്രഹങ്ങളെ ഒരിക്കലും പിന്‍പറ്റാതിരിക്കുക.
151-153 പ്രവാചകന്‍ അവരോടു പറയുക: വരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം.42 ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ദാരിദ്യ്രം ഭയന്ന് മക്കളെ കൊന്നുകളയാതിരിക്കുക. നാമാകുന്നു നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്. നീചവൃത്തികളോട് അടുക്കാതിരിക്കുക43--അതു തെളിഞ്ഞതാകട്ടെ, ഒളിഞ്ഞതാകട്ടെ. അല്ലാഹു ആദരണീയമാക്കിയ ഒരു ജീവനെയും അന്യായമായി വധിക്കയുമരുത്. ഈ കാര്യങ്ങളാകുന്നു അവന്‍ നിങ്ങളോട് ഉപദേശിച്ചിട്ടുള്ളത്, നിങ്ങള്‍ ഗ്രഹിച്ചു പ്രവര്‍ത്തിച്ചെങ്കിലോ! നിങ്ങള്‍ അനാഥന്റെ മുതലിനോട് അടുത്തുപോകയുമരുത്--നല്ല രീതിയിലല്ലാതെ--അവന്‍ കരുത്തുപ്രാപിക്കുന്നതുവരെ. അളവു-തൂക്കങ്ങളില്‍ തികഞ്ഞ നീതി പാലിക്കുക. ഓരോ മനുഷ്യന്റെമേലും അവനു സാധ്യമാകുന്ന ഉത്തരവാദിത്വങ്ങളേ നാം ചുമത്തുകയുള്ളൂ. നിങ്ങള്‍ കാര്യം പറയുമ്പോള്‍ നീതിപൂര്‍വം പറയുക; പ്രശ്നം സ്വന്തം ബന്ധുക്കളുടേതാണെങ്കിലും. അല്ലാഹുവിനോടുള്ള പ്രതിജ്ഞ പാലിക്കുകയും ചെയ്യുക.44 ഈ സംഗതികള്‍ അല്ലാഹു നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു. നിങ്ങള്‍ ഉപദേശം സ്വീകരിച്ചെങ്കിലോ! ഇതുതന്നെയാണ് എന്റെ നേരായ മാര്‍ഗമെന്നും അവന്‍ അറിയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അതിലൂടെ നടക്കേണം. മറ്റു മാര്‍ഗങ്ങളിലൂടെ നടക്കരുത്. അവ നിങ്ങളെ അവന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിപ്പിച്ചു ശിഥിലീകരിക്കുന്നതാകുന്നു. ഇവയാകുന്നു നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള ഉപദേശങ്ങള്‍; നിങ്ങള്‍ ദുര്‍മാര്‍ഗത്തില്‍നിന്ന് രക്ഷപ്പെടാന്‍.

 

41. അതായത്, ഒരാള്‍ തനിക്ക് ഉറപ്പായറിയുന്ന കാര്യത്തിനേ സാക്ഷിനില്‍ക്കാവൂ എന്ന ഉത്തരവാദിത്വബോധമുണെടങ്കില്‍ അവര്‍ ഒരിക്കലും ഇക്കാര്യത്തിന് സാക്ഷിനില്‍ക്കാന്‍ ധൈര്യപ്പെടുകയില്ല. പക്ഷേ, ഈ ഉത്തരവാദിത്വബോധമില്ലാതെ അവര്‍ ദൈവത്തിന്റെ പേരില്‍ കള്ളസാക്ഷ്യം നല്‍കാന്‍ ധൃഷ്ടരാവുകയാണെങ്കില്‍ ആ കളവിന് താങ്കള്‍ കൂട്ടുനില്‍ക്കരുത്.
42. നിങ്ങളുടെ നാഥന്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ അതൊന്നുമല്ല, യഥാര്‍ഥ നിയമങ്ങള്‍ ഇവയാണ് എന്നര്‍ഥം.
43. മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ള 'ഫവാഹിശ്' എന്ന പദം ദുര്‍വൃത്തികളായി അറിയപ്പെട്ട എല്ലാ നടപടികളെയും ഉള്‍ക്കൊള്ളുന്നു. വ്യഭിചാരം, സ്വവര്‍ഗഭോഗം, നഗ്നത, വ്യാജമായ ആരോപണം, പിതാവ് നികാഹ് ചെയ്ത സ്ത്രീയെ നികാഹ് ചെയ്യുക എന്നീ കൃത്യങ്ങളെ ഖുര്‍ആന്‍ ഫവാഹിശിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണട്. മോഷണം, മദ്യപാനം, യാചന തുടങ്ങിയ കാര്യങ്ങളെ ഹദീസിലും പൊതുവില്‍ ഫവാഹിശ് എന്നു പറയുന്നുണട്. മറ്റു ലജ്ജാവഹമായ കാര്യങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു. ഇത്തരം കാര്യങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ ചെയ്യരുതെന്നാണ് അല്ലാഹു ഉപദേശിക്കുന്നത്.
44. ഭൂമിയില്‍ ഒരു മനുഷ്യന്‍ ജന്മംകൊള്ളുമ്പോള്‍തന്നെ മനുഷ്യനും ദൈവവും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും നൈസര്‍ഗികമായ രൂപത്തില്‍ ചെയ്തിട്ടുള്ള ആ പ്രതിജ്ഞയാണ് 'അല്ലാഹുവിന്റെ പ്രതിജ്ഞ' എന്നതുകൊണടുദ്ദേശിക്കുന്നത്.

 

154-158 പിന്നെ, നന്മയുടെ മാര്‍ഗം സ്വീകരിച്ചവര്‍ക്കുള്ള അനുഗ്രഹപൂര്‍ത്തീകരണവും അവശ്യകാര്യങ്ങളുടെയൊക്കെയും വിശദീകരണവും സമഗ്രമായ സന്മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണട് മൂസാക്ക് നാം വേദം നല്‍കിയിട്ടുണടായിരുന്നു. (ഇസ്രയേല്‍ വംശത്തിന് അതു നല്‍കിയത്) അവര്‍ തങ്ങളുടെ റബ്ബിനെ കണടുമുട്ടുമെന്നു വിശ്വസിക്കേണടതിനായിരുന്നു.45 അതുപോലെത്തന്നെ ഈ ഗ്രന്ഥം നാം അവതരിപ്പിച്ചിരിക്കുന്നു. ഇത് ഒരു അനുഗൃഹീത ഗ്രന്ഥമാകുന്നു. നിങ്ങള്‍ അതിനെ പിന്തുടരുകയും ദൈവഭക്തി കൈക്കൊള്ളുകയും ചെയ്യുവിന്‍; നിങ്ങള്‍ അനുഗ്രഹിക്കപ്പെടാന്‍. ഇനി നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ ന്യായമില്ല: 'വേദം അവതീര്‍ണമായത് ഞങ്ങള്‍ക്കു മുമ്പുള്ള രണടു വിഭാഗങ്ങള്‍ക്കായിരുന്നു. അവര്‍, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവുമുണടായിരുന്നില്ല.' ഇങ്ങനെ പറയാനും നിങ്ങള്‍ക്കു ന്യായമില്ല: 'ഞങ്ങളില്‍ വേദം അവതരിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെക്കാള്‍ സന്മാര്‍ഗസ്ഥരാകുമായിരുന്നു.' നിങ്ങളുടെ അടുക്കല്‍ റബ്ബിങ്കല്‍നിന്നുള്ള തെളിഞ്ഞ വെളിച്ചവും സന്മാര്‍ഗവും അനുഗ്രഹവും വന്നുകഴിഞ്ഞിരിക്കുന്നു. ഇനി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അതില്‍നിന്നു പുറംതിരിയുകയും ചെയ്യുന്നവനെക്കാള്‍ വലിയ ധിക്കാരി ആരാണുണടാവുക! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു പിന്‍മാറുന്നവര്‍ക്കാകട്ടെ, ആ പിന്‍മാറ്റത്തിന്റെ പ്രതിഫലമായി നാം ദുഷ്ടമായ ശിക്ഷ നല്‍കുന്നതാകുന്നു. ഇപ്പോള്‍ ജനം പ്രതീക്ഷിക്കുന്നുണേടാ, അവരുടെ മുമ്പില്‍ മാലാഖമാര്‍ വന്നുനില്‍ക്കണമെന്ന്, അല്ലെങ്കില്‍ റബ്ബ് നേരിട്ടെഴുന്നള്ളണമെന്ന്, അതുമല്ലെങ്കില്‍ റബ്ബിന്റെ ചില സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍46 പ്രത്യക്ഷമാകണമെന്ന്? എന്നാല്‍ നിന്റെ റബ്ബിന്റെ ചില സവിശേഷ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകുന്ന നാളില്‍, നേരത്തെ വിശ്വാസിയായിരുന്നിട്ടില്ലാത്തവനോ അല്ലെങ്കില്‍ തന്റെ വിശ്വാസത്തില്‍ യാതൊരു പുണ്യവും നേടിയിട്ടില്ലാത്തവനോ ആയ ഒരാള്‍ക്കും അയാളുടെ വിശ്വാസം യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പ്രവാചകന്‍, അവരോടു പറയുക: 'ആട്ടെ, നിങ്ങള്‍ കാത്തിരിക്കുക, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.'

 

45. ഉദ്ദേശ്യമിതാണ്: മനുഷ്യര്‍, ഉത്തരവാദിത്വമുക്തരാണെന്ന വിചാരം ഉപേക്ഷിക്കണം. ഒരുനാള്‍ തങ്ങളുടെ റബ്ബിന്റെ സമക്ഷത്തില്‍ ഹാജരായി സ്വന്തം പ്രവൃത്തിക്ക് ഉത്തരം പറയേണടിവരുമെന്ന് അവര്‍ വിശ്വസിക്കേണടതുണട്.
46. അതായത്, അന്ത്യനാളിന്റെ ലക്ഷണങ്ങള്‍, അല്ലെങ്കില്‍ ദൈവികശിക്ഷയോ, ദൈവികയാഥാര്‍ഥ്യത്തിന്റെ മേലുള്ള തിരശ്ശീല പൂര്‍ണമായി നീക്കംചെയ്യുന്ന മറ്റേതെങ്കിലും ദൃഷ്ടാന്തങ്ങളോ. അവ പ്രത്യക്ഷമായിക്കഴിഞ്ഞാല്‍ പിന്നെ പരീക്ഷണത്തിന്റെയും പരിശോധനയുടെയും പ്രശ്നം അവശേഷിക്കുകയില്ല.

 

159-160 സ്വന്തം മതത്തെ ഛിദ്രീകരിക്കുകയും പല കക്ഷികളായിത്തീരുകയും ചെയ്തവരുണടല്ലോ, നിശ്ചയം, നിനക്ക് അവരുമായി ഒരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണടിരുന്നതെന്തെന്ന് അവന്‍ പിന്നീട് അവര്‍ക്ക് അറിയിച്ചുകൊടുക്കും. ആര്‍ നന്മ ചെയ്തുകൊണട് അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകുന്നുവോ, അവന് അതിന്റെ പത്തിരട്ടി പ്രതിഫലമുണട്. ആര്‍ തിന്മയുംകൊണട് ഹാജരാകുന്നുവോ, അവന് അവന്‍ ചെയ്ത കുറ്റത്തിനു തുല്യമായതുമാത്രം പ്രതിഫലം നല്‍കുന്നു. ആരുടെ നേരെയും അനീതി ചെയ്യപ്പെടുന്നതല്ല.

 

161-165 പ്രവാചകന്‍, പറയുക: 'എന്റെ നാഥന്‍ ഉറപ്പായും എനിക്കു നേര്‍വഴി കാണിച്ചുതന്നിരിക്കുന്നു. വക്രതയേതുമില്ലാത്ത, തികച്ചും ഋജുവായ മതം. ഇബ്റാഹീം നിഷ്കളങ്കമായി അനുവര്‍ത്തിച്ചിരുന്ന മാര്‍ഗം. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടവനായിരുന്നില്ല.' പറയുക: 'എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളഖിലവും47 എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണടിയാകുന്നു. അവനു പങ്കാളികളാരുമേയില്ല. ഇതാകുന്നു എനിക്കു ലഭിച്ച ആജ്ഞ. ഞാന്‍ അനുസരണത്തിന്റെ ശിരസ്സു നമിക്കുന്നവരില്‍ ഒന്നാമനാകുന്നു.' പറയുക: 'ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു നാഥനെ അന്വേഷിക്കുകയോ, സകല വസ്തുക്കളുടെയും നാഥന്‍ അവന്‍ മാത്രമായിരിക്കെ?' ഓരോ മനുഷ്യനും എന്തു നേടുന്നുവോ, അതിന്റെ ഉത്തരവാദി അയാള്‍തന്നെയാകുന്നു. ഭാരം ചുമക്കുന്ന യാതൊരുവനും അപരന്റെ ഭാരം ചുമക്കുകയില്ല.48 നിങ്ങളെല്ലാവരും പിന്നീട് നിങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങേണടവരാകുന്നു. അപ്പോള്‍ നിങ്ങളുടെ ഭിന്നിപ്പുകളുടെ യാഥാര്‍ഥ്യം അവന്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുന്നതാണ്. നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയതും നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന പദവി നല്‍കിയതും അവന്‍തന്നെയാകുന്നു. നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുന്നതിനുവേണടിയത്രെ അത്. നിസ്സംശയം, ശിക്ഷ നല്‍കുന്നതിലും വളരെ വേഗതയുള്ളവനാകുന്നു നിന്റെ നാഥന്‍. അവന്‍ അത്യധികം മാപ്പരുളുന്നവനും ദയാപരനും കൂടിയാകുന്നു.

 

47. മൂലത്തില്‍ ഉപയോഗിച്ച 'നുസുക്' എന്ന പദത്തിന് ബലി എന്നും അര്‍ഥമുണട്. സ്വതന്ത്രമായി പ്രയോഗിക്കുമ്പോള്‍ അത് ദാസ്യത്തിന്റെയും ആരാധനയുടെയും മറ്റെല്ലാ രൂപങ്ങള്‍ക്കുംകൂടി മൊത്തത്തില്‍ ഉള്ളതാകുന്നു.
48. അതായത്, അവനവന്റെ കര്‍മങ്ങളുടെ ഉത്തരവാദിത്വം അവനവന്നുതന്നെയാണ്. ഒരാളുടെ കര്‍മങ്ങളുടെ ഉത്തരവാദിത്വം മറ്റൊരാളില്‍ ചുമത്തപ്പെടുകയില്ല.

 
 
 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.