| |
 |
|
|
|
അധ്യായം 17
|
|
അവതരണം മക്കയില്‍. 12 ഖണ്ഡിക, 111 സൂക്തം
|
|
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1 തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണടി മസ്ജിദുല്‍ ഹറാമില്‍നിന്ന് വിദൂരമസ്ജിദിലേക്ക്--അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണട്--- ഒരു രാവില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രെ.1 സത്യത്തില്‍ അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു |
| |
1. 'മിഅ്റാജ്' എന്ന പേരില്‍ പ്രസിദ്ധമായ സംഭവമാണ് ഇത്. പ്രബലമായ റിപ്പോര്‍ട്ടുകളനുസരിച്ച് ഹിജ്റയുടെ ഒരു വര്‍ഷം മുമ്പാണിത് നടന്നത്. ഹദീസ്-ചരിത്രഗ്രന്ഥങ്ങളില്‍ ഇരുപത്തഞ്ചോളം സഹാബികളില്‍നിന്നായി ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണട്. പ്രവാചകന്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് ബൈതുല്‍മഖ്ദിസ് വരെ പോയി എന്നേ വിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുള്ളൂ. ബൈതുല്‍മഖ്ദിസില്‍നിന്ന് അവിടുന്ന് അത്യുന്നതലോകങ്ങളിലേക്ക് പോയി അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരായി എന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണട്. ഈ യാത്രയുടെ സ്വഭാവമെന്തായിരുന്നു, ഒരു സ്വപ്നദര്‍ശനമായിരുന്നുവോ, അതോ ഉണര്‍വിലുണടായ ദര്‍ശനം തന്നെയോ, പ്രവാചകന്റെ ഭൌതികശരീരം തന്നെ സഞ്ചരിച്ചുവോ, അതോ, ഇതു കേവലം ആത്മീയമായ ഒരനുഭൂതിയും ദര്‍ശനവുമായിരുന്നുവോ? ഖുര്‍ആനിലെ പദങ്ങള്‍തന്നെ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നുണട്. 'കൊണടുപോയവന്‍ പരിശുദ്ധനത്രെ' എന്ന പ്രസ്താവനതന്നെ, ഇത് അല്ലാഹുവിന്റെ അപാരമായ കഴിവിനാല്‍ മാത്രം പ്രത്യക്ഷമാകുന്ന ഒരസാധാരണ സംഭവമായിരുന്നു എന്ന് സ്വയം സ്പഷ്ടമാക്കുന്നു. സ്വപ്നത്തിലോ, കേവലം ആത്മീയാനുഭവമായോ ഒരാള്‍ക്ക് ഇത്തരം ദര്‍ശനങ്ങളുണടാവുന്നതിന് ഇത്രയേറെ പ്രാധാന്യം കല്‍പിക്കപ്പെടുകയില്ലെന്ന് വ്യക്തമാണ്. തന്റെ ദാസന് സ്വപ്നമായി, അല്ലെങ്കില്‍ ആത്മീയാനുഭൂതിയായി ചിലതെല്ലാം കാണിച്ചുകൊടുത്തു എന്നു പറയാന്‍, അതിന്റെ കര്‍ത്താവ് കുറ്റങ്ങളില്‍നിന്നും കുറവുകളില്‍നിന്നും മുക്തനും പരിശുദ്ധനുമാണ് എന്ന ഒരു മുഖവുരയുടെ ആവശ്യമില്ല. 'ഒരു രാവില്‍ കൊണടുപോയി' എന്ന വാക്യം അതൊരു ശാരീരികയാത്ര തന്നെയായിരുന്നുവെന്നു വ്യക്തമാക്കുന്നു. സ്വപ്നത്തിലോ, അനുഭൂതിതലത്തിലോ മാത്രമുളള ഒരു സഞ്ചാരത്തിന് ഈ പ്രയോഗം ഉചിതമാവുകയില്ല. അതിനാല്‍, നമ്മെ സംബന്ധിച്ചേടത്തോളം, ഇതൊരാത്മീയാനുഭൂതിയായിരുന്നില്ല; മറിച്ച്, അല്ലാഹു അവന്റെ പ്രവാചകനെക്കൊണട് ചെയ്യിച്ച ഒരു ശാരീരിക യാത്രതന്നെ ആയിരുന്നുവെന്നു വിശ്വസിക്കാതെ തരമില്ല. |
| |
|
2-8 ഇതിനു മുമ്പ് നാം മൂസാക്കു വേദം നല്‍കിയിരുന്നു. അതിനെ ഇസ്റായീല്‍ വംശത്തിനു മാര്‍ഗദര്‍ശനോപാധിയാക്കുകയും ചെയ്തിരുന്നു---എന്നെക്കൂടാതെ ആരെയും നിങ്ങളുടെ വകീലാക്കരുത്2 എന്ന താക്കീതോടുകൂടി. നാം നൂഹിന്റെ കൂടെ കപ്പലില്‍ കയറ്റിയവരുടെ സന്തതികളല്ലോ നിങ്ങള്‍. തീര്‍ച്ചയായും നൂഹ് ഏറെ നന്ദിയുളള ദാസനായിരുന്നു. നാം വേദത്തിലൂടെ3 ഇസ്റായീല്‍ വംശത്തെ ഉണര്‍ത്തിയിട്ടുണടായിരുന്നു; എന്തെന്നാല്‍, നിങ്ങള്‍ രണടു വട്ടം ഭൂമിയില്‍ ഭയങ്കരമായ നാശമുണടാക്കുകയും മഹാ ധിക്കാരം കാണിക്കുകയും ചെയ്യും. അങ്ങനെ അതില്‍ ആദ്യധിക്കാരത്തിന്റെ അവസരമായപ്പോള്‍, (ഇസ്റായീല്യരേ,) നിങ്ങള്‍ക്കെതിരില്‍ നമ്മുടെ മഹാ പരാക്രമശാലികളായ അടിമകളെ നിയോഗിച്ചു. അവര്‍ നിങ്ങളുടെ ദേശത്തു നുഴഞ്ഞുകയറി, നാനാ ദിക്കുകളിലും വ്യാപിച്ചു.4 അനിവാര്യമായി പുലരേണടിയിരുന്ന വാഗ്ദത്തമായിരുന്നു അത്. അനന്തരം നാം അവരെ ജയിക്കുവാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കി. സന്തതികളാലും സമ്പത്തിനാലും നിങ്ങളെ സഹായിച്ചു. നിങ്ങളുടെ ജനസംഖ്യ മുമ്പത്തേതിലും വര്‍ധിപ്പിച്ചുതന്നു. നോക്കുക, നിങ്ങള്‍ നന്മ ചെയ്തപ്പോള്‍ അതു നിങ്ങള്‍ക്കുവേണടി തന്നെയുള്ള നന്മയായി. തിന്മ ചെയ്തപ്പോഴോ, അതു നിങ്ങളോടു തന്നെ ചെയ്യുന്ന തിന്മയുമായി. അനന്തരം, രണടാം വാഗ്ദാനത്തിന്റെ സന്ദര്‍ഭമായപ്പോള്‍, നാം നിങ്ങളുടെ മേല്‍ മറ്റു ശത്രുക്കള്‍ക്ക് ആധിപത്യം നല്‍കി; അവര്‍ നിങ്ങളുടെ മുഖങ്ങള്‍ വികൃതമാക്കുന്നതിനും ആദ്യശത്രുക്കള്‍ തള്ളിക്കയറിയപോലെ അവരും മസ്ജിദില്‍ (ബൈതുല്‍ മഖ്ദിസില്‍) തള്ളിക്കയറുന്നതിനും കൈയില്‍ കിട്ടിയതെല്ലാം തകര്‍ത്തുകളയുന്നതിനും വേണടി5--നിങ്ങളുടെ റബ്ബ് ഇനിയും നിങ്ങളോട് കരുണ കാണിച്ചേക്കാം. പക്ഷേ, നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍, നാം ശിക്ഷയും ആവര്‍ത്തിക്കും. അനുഗ്രഹങ്ങളെ നിഷേധിക്കുന്ന ജനത്തിനു വേണടി നാം നരകം തടവറയാക്കി വെച്ചിട്ടുണട്. |
| |
2. സര്‍വാലംബവും, സര്‍വവും സമര്‍പ്പിക്കുവാനും സഹായവും മാര്‍ഗദര്‍ശനവും അര്‍ഥിക്കുവാനുമുള്ള കേന്ദ്രവും എന്നാണ് മൂലത്തിലുപയോഗിച്ചിട്ടുള്ള 'വകീല്‍' എന്ന ശബ്ദത്തിന്റെ താല്‍പര്യം.
3. ഇവിടെ വേദംകൊണട് വിവക്ഷിച്ചിട്ടുള്ളത് തൌറാത്തിനെയല്ല. പ്രത്യുത, ദൈവികഗ്രന്ഥങ്ങളുടെ സമാഹാരത്തെയാണ്. അതിനാണ് വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും സാങ്കേതികമായി 'അല്‍കിതാബ്' എന്ന് ഉപയോഗിച്ചിട്ടുള്ളത്.
4. അസ്സീറിയക്കാരും ബാബിലോണിയക്കാരും ഇസ്റായീല്യരുടെ നേരെ നടത്തിയ ഭീകരമായ ആക്രമണങ്ങളാണ് ഇതുകൊണടുദ്ദേശിച്ചിട്ടുള്ളത്.
5. ബൈതുല്‍മഖ്ദിസിനെ സമ്പൂര്‍ണമായി നശിപ്പിച്ച റോമന്‍ ആക്രമണമാണ് ഇവിടെ ഉദ്ദേശ്യം. അവര്‍ ഇസ്റായീല്യരെ കൂട്ടക്കൊല ചെയ്യുകയും ഫലസ്തീനില്‍നിന്ന് പുറംതള്ളുകയും ചെയ്തു. അതിനുശേഷം രണടായിരം വര്‍ഷങ്ങളായി അവര്‍ ലോകം മുഴുവന്‍ ചിന്നിച്ചിതറിക്കഴിയുകയായിരുന്നു.

|
| |
|
9-10 യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണെടന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണെടന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
11 നന്മയെ തേടേണടതുപോലെ മനുഷ്യന്‍ തിന്മയെത്തേടുന്നു. അവന്‍ വലിയ ധൃതിക്കാരനാകുന്നു.6
12 നോക്കുക, നാം രാവിനെയും പകലിനെയും രണടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ പ്രകാശരഹിതമാക്കി. പകലെന്ന ദൃഷ്ടാന്തത്തെ പ്രകാശമാനവുമാക്കി. അതു നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണടതിനത്രെ. ഇവ്വിധം, സകല സംഗതികളെയും നാം വെവ്വേറെ വേര്‍തിരിച്ചുവെച്ചിരിക്കുന്നു.
13-14 ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണട്.7 പുനരുത്ഥാനനാളില്‍ നാം അവനുവേണടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും--വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി.
15 വല്ലവനും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിന് വേണടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവനു തന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല.8 (സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.
16-17 നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു കല്‍പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തുകളയുന്നു.9 നോക്കുക, നൂഹിനു ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുളളത്! തന്റെ ദാസന്മാരുടെ പാപങ്ങളെക്കുറിച്ച് നിന്റെ നാഥന്‍ തികഞ്ഞ ബോധമുള്ളവനാകുന്നു. അവന്‍ എല്ലാം കണടുകൊണേടയിരിക്കുന്നു. |
| |
6. മക്കയിലെ നിഷേധികളുടെ മൂഢമായ ബദ്ധപ്പാടിനുളള മറുപടിയാണിത്. അവര്‍ നിരന്തരം നബി(സ)യോടാവശ്യപ്പെട്ടുകൊണടിരുന്നു: 'ശരി, നീ പറയുന്ന ദൈവശിക്ഷ ഒന്നിങ്ങു കൊണടുവന്നാട്ടേ.' മുകളിലെ വിശദീകരണത്തിനുശേഷം തുടര്‍ന്നു ഈ വാക്യം അരുളിയതിന്റെ താല്‍പര്യമിതാണ്, 'ഹേ, വിഡ്ഢികളേ, നിങ്ങള്‍ നന്മക്കുവേണടി പ്രാര്‍ഥിക്കുന്നതിനുപകരം ശിക്ഷക്കുവേണടി പ്രാര്‍ഥിക്കുന്നുവോ? ഒരു സമുദായത്തിന്റെ മേല്‍ ദൈവിക ശിക്ഷ വന്നുപതിച്ചാല്‍ അതിന്റെ ഗതിയെന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് വല്ല ധാരണയുമുണേടാ?' ഇതോടൊപ്പം നിഷേധികളുടെ അക്രമമര്‍ദനങ്ങളാല്‍ മനംമുട്ടി അവരുടെമേല്‍ ദൈവിക ശിക്ഷയുണടാവട്ടെ എന്നു പ്രാര്‍ഥിച്ചുകൊണടിരുന്ന മുസ്ലിംകളോടും ഈ വാക്യത്തില്‍ ഒരു ഉണര്‍ത്തലുണട്. അക്കാലത്ത് ആ നിഷേധികളില്‍തന്നെ, പില്‍ക്കാലത്തു വിശ്വസിക്കാനും ഇസ്ലാമിന്റെ ഉന്നതിക്കുവേണടി മഹത്തായ സേവനങ്ങളര്‍പ്പിക്കാനും ഇടയുള്ള ധാരാളം ആളുകളുണടായിരുന്നു. അതെപ്പറ്റി അല്ലാഹു പറയുകയാണ്: മനുഷ്യന്‍ വല്ലാത്ത അക്ഷമന്‍ തന്നെ, അവന്‍ തല്‍ക്കാലം ഗുണകരമെന്നു തോന്നുന്ന എന്തിനുവേണടിയും പ്രാര്‍ഥിക്കുന്നു; ഈ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ തനിക്ക് വമ്പിച്ച നഷ്ടമാകുമായിരുന്നുവെന്ന് പില്‍ക്കാലത്ത് സ്വാനുഭവങ്ങളില്‍നിന്ന് അവന് മനസ്സിലാകും.
7. ഓരോ മനുഷ്യന്റെയും ഭാഗ്യ-നിര്‍ഭാഗ്യങ്ങളും അവന്റെ അന്തിമപരിണതിയിലെ നന്മ-തിന്മകളും അവയുടെ കാരണങ്ങളും ഉപാധികളുമെല്ലാം അവന്റെ അസ്തിത്വത്തില്‍ തന്നെയാണുള്ളത് എന്നര്‍ഥം.
8. താല്‍പര്യമിതാണ്: ഓരോ മനുഷ്യന്നും ഒരു സ്ഥിരമായ ധാര്‍മികബാധ്യതയുണട്. വ്യക്തിയെന്ന നിലയില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണടവനാണവന്‍. ഈ ഉത്തരവാദിത്വത്തില്‍ മറ്റൊരു വ്യക്തിയും അവന്റെ പങ്കാളിയല്ല.
9. ഏതൊരു സമൂഹത്തെയും ഒടുവില്‍ നാശോന്മുഖമാക്കുന്നത് അതിലെ സുഖലോലുപരായ ഉപരിവര്‍ഗത്തിന്റെ തിന്മകളാണ് എന്നതത്രെ ഈ സൂക്തം വ്യക്തമാക്കിത്തരുന്ന യാഥാര്‍ഥ്യം. ഏതു സമൂഹവും നശിക്കാറായാല്‍ അധികാരിവര്‍ഗവും സമ്പന്നവിഭാഗവും ദുര്‍വൃത്തികളിലും തെമ്മാടിത്തങ്ങളിലും അക്രമമര്‍ദനങ്ങളിലും നിമഗ്നരാകുന്നു. ഒടുവില്‍ ഈ തിന്മകള്‍ സമൂഹത്തെ മുച്ചൂടും ഗ്രസിക്കുന്നു. അതിനാല്‍ സ്വന്തം ശത്രുവാകാനാഗ്രഹിക്കാത്ത സമുദായം അതിന്റെ അധികാരക്കടിഞ്ഞാണും സമ്പദ്ഖജനാവുകളും അധര്‍മികളുടെയും ദുര്‍വൃത്തരുടെയും കരങ്ങളില്‍ അര്‍പ്പിച്ചുകൂടാ.

|
| |
|
18-21 ഒരുവന്‍ (ഇഹത്തില്‍) ഉടനടി ലഭിക്കുന്ന നേട്ടങ്ങളെയാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് ഇവിടെ ക്ഷണത്തില്‍ നല്‍കുന്നു-- നാം ഇച്ഛിച്ചതും ഇച്ഛിക്കുന്നവര്‍ക്കും മാത്രം. എന്നിട്ട് നാം അവന് നരകത്തെ നിശ്ചയിക്കുന്നു. അതിലവന്‍ നിന്ദ്യനും കാരുണ്യം വിലക്കപ്പെട്ടവനുമായി എരിയുന്നു. പരലോകത്തെ കാംക്ഷിക്കുകയും സത്യവിശ്വാസിയായിക്കൊണട് അതിന് പ്രയത്നിക്കേണടുംവണ്ണം പ്രയത്നിക്കുകയും ചെയ്തവരോ, അത്തരം ആളുകളുടെ പ്രയത്നങ്ങള്‍ അഭിനന്ദനീയമാകുന്നു.10 എല്ലാകൂട്ടര്‍ക്കും നാം ഇഹത്തില്‍ ജീവിത സൌകര്യങ്ങള്‍ നല്‍കിക്കൊണടിരിക്കുന്നു. അത് നിന്റെ റബ്ബിന്റെ ദാനമത്രെ. നിന്റെ റബ്ബിന്റെ ദാനമോ, അതിനെ തടയുന്നവരാരുമില്ല. എന്നാല്‍, ഇഹത്തില്‍ തന്നെ നാം ഒരു വിഭാഗത്തിന് ഇതര വിഭാഗങ്ങളെക്കാള്‍ എങ്ങനെ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു എന്നു നോക്കുക.11 പരലോകത്തില്‍ അവരുടെ സ്ഥാനം ഇനിയും ഉന്നതമായിരിക്കും. ശ്രേഷ്ഠത കൂടുതല്‍ വര്‍ധിക്കുകയും ചെയ്യും.
22 നീ അല്ലാഹുവിന്റെ കൂടെ മറ്റു യാതൊരു ഇലാഹി(ദൈവത്തി)നെയും സ്വീകരിക്കരുത്. സ്വീകരിച്ചാല്‍, നീ നിന്ദ്യനും നിസ്സഹായനുമായി ഇരുന്നുപോകും. |
| |
10. അവരുടെ പ്രവര്‍ത്തനം വിലമതിക്കപ്പെടുകയും പാരത്രികവിജയത്തിനുവേണടി അവര്‍ ചെയ്ത ഏതു പരിശ്രമങ്ങള്‍ക്കും തീര്‍ച്ചയായും ഫലം ലഭിക്കുകയും ചെയ്യുമെന്നര്‍ഥം.
11. അതായത്, ഇഹത്തില്‍തന്നെ ഈ വ്യത്യാസം കാണാം. പരലോക കാംക്ഷികള്‍ ഭൌതിക പ്രമത്തരെക്കാള്‍ ശ്രേഷ്ഠരാണ്. ഈ ശ്രേഷ്ഠത, ഉടയാടകളോ ആഡംബര ഹര്‍മ്യങ്ങളോ നാഗരിക പ്രൌഢിയോ പരിഗണിക്കുമ്പോഴല്ല. ഇവര്‍ നേടുന്നതെന്തും സത്യസന്ധവും ന്യായവും വിശ്വസ്തവുമായ മാര്‍ഗത്തിലൂടെ നേടുന്നു എന്ന വസ്തുത പരിഗണിച്ചുകൊണടാണ്. മറ്റേ കൂട്ടര്‍ നേടുന്നതെന്തും കപടവും വഞ്ചനാത്മകവും അന്യായവും അധാര്‍മികവുമായ മാര്‍ഗത്തിലൂടെയാണ്. ഇവര്‍ക്ക് കിട്ടുന്നത് ന്യായമായും മിതമായും ചെലവഴിക്കുന്നു. അവര്‍ അവകാശികള്‍ക്ക് അവരുടെ അവകാശം നല്‍കുന്നു. ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും അവരുടെ ഓഹരികള്‍ നല്‍കുന്നു. ദൈവത്തിന്റെ പ്രീതിക്കുവേണടി മറ്റു സല്‍ക്കര്‍മങ്ങളിലും വ്യയംചെയ്യുന്നു. എന്നാല്‍, മറ്റേകൂട്ടരോ, അവര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ ദുര്‍വൃത്തികളിലും വഷളത്തങ്ങളിലും ആര്‍ഭാടങ്ങളിലും മറ്റു നിഷിദ്ധ കാര്യങ്ങളിലും അനാശാസ്യതകളിലും വെള്ളംപോലെ ഒഴുക്കുന്നു. ഇതേപ്രകാരം എല്ലാ മണ്ഡലങ്ങളിലും പരലോക കാംക്ഷികളുടെ ജീവിതം ഭൌതികപ്രമത്തരുടേതിനെ അപേക്ഷിച്ച് ശ്രേഷ്ഠമായിരിക്കും.

|
| |
|
23-30 നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: 'നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!' നിങ്ങളുടെ മനസ്സുകളിലുള്ളതെന്താണെന്ന് നാഥന്ന് നന്നായറിയാം. നിങ്ങള്‍ സച്ചരിതരാവുകയാണെങ്കില്‍, തെറ്റുകളില്‍ ബോധവാനായിക്കൊണട് ദൈവദാസ്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കൊക്കെയും അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. ബന്ധുവിന് അവന്റെ അവകാശം നല്‍കേണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കേണം--ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു. നീ ആഗ്രഹിക്കുന്ന ദൈവാനുഗ്രഹം പ്രതീക്ഷിച്ചുകൊണട്, അവരുടെ (ബന്ധുക്കളുടെയും ദരിദ്രരുടെയും സഞ്ചാരികളുടെയും) ആവശ്യങ്ങളെ (താല്‍ക്കാലികമായി) അവഗണിക്കേണടിവന്നാല്‍, അപ്പോള്‍ അവരോട് സൌമ്യമായി സംസാരിക്കേണം. നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്. മുഴുവനായി തുറന്നിടുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷിപ്തനും ദുഃഖിതനുമായിത്തീരും.12 നിന്റെ നാഥന്‍ ഇച്ഛിക്കുന്നവര്‍ക്ക് സമൃദ്ധിയായി വിഭവം നല്‍കുകയും ഇച്ഛിക്കുന്നവരെ ഞെരുക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ദാസന്മാരുടെ അവസ്ഥകളെക്കുറിച്ച് ബോധമുള്ളവനും അവരെ വീക്ഷിച്ചുകൊണടിരിക്കുന്നവനുമല്ലോ. |
| |
12. കൈ പിരടിയില്‍ കെട്ടിവെക്കുകയെന്നത് ലുബ്ധിനെയും, കൈ മുഴുവന്‍ തുറന്നിടുകയെന്നത് ദുര്‍വ്യയത്തെയും കുറിക്കുന്ന ആലങ്കാരിക പ്രയോഗങ്ങളാണ്. |
| |
|
31-37 സ്വസന്തതികളെ ദാരിദ്യ്രം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു. വ്യഭിചാരത്തിനോടടുക്കുകയേ അരുത്. അതു വളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു. അല്ലാഹു ആദരിച്ച ആത്മാവിനെ അന്യായമായി വധിക്കുകയെന്ന പാതകം ചെയ്യരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അതിനു പ്രതിക്രിയാനടപടി തേടുവാനുള്ള അവകാശം അവന്റെ ഉറ്റവന്ന് നാം നല്‍കിയിരിക്കുന്നു.13 എന്നാല്‍ കൊലയില്‍ അവന്‍ അതിരു കടക്കരുത്.14 കാരണം അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.15 അനാഥന്റെ മുതല്‍ ഏറ്റവും നല്ല രീതിയിലല്ലാതെ കൈകാര്യം ചെയ്തുകൂടാ-അവന്‍ യുവത്വം പ്രാപിക്കുന്നതുവരെ. കരാറുകള്‍ പാലിക്കുവിന്‍. നിസ്സംശയം, കരാറുകളെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. അളന്നുകൊടുക്കുമ്പോള്‍ തികച്ചളക്കുവിന്‍. തൂക്കിക്കൊടുക്കുമ്പോള്‍ കൃത്യമായ ത്രാസുകളില്‍ തൂക്കുകയും ചെയ്യുവിന്‍. അതാകുന്നു നല്ല വഴി. അനന്തരഫലത്താല്‍ ഉല്‍കൃഷ്ടവും അതുതന്നെ. നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക.16 നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാംതന്നെ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാന്‍ നിനക്കാവില്ല. പര്‍വതങ്ങളുടെ ഉയരം പ്രാപിക്കാനും ആവില്ല.
38-39 ഈ സംഗതികളിലോരോന്നിന്റെയും ദൂഷ്യം നിന്റെ റബ്ബിങ്കല്‍ വെറുക്കപ്പെട്ടതാകുന്നു.17 നിന്റെ നാഥന്‍ നിനക്കു ദിവ്യബോധനം നല്‍കിയ ജ്ഞാനമത്രെ ഇവ. |
| |
13. 'അവന്റെ രക്ഷാധികാരിക്ക്(ബന്ധുവിന്) നാം അധികാരം (പ്രമാണം) നല്‍കിയിരിക്കുന്നു' എന്നാണ് മൂലപദത്തിന്റെ അര്‍ഥം. പ്രതിക്രിയ തേടുന്നതിനടിസ്ഥാനമായ പ്രമാണമാണ് മൂലത്തിലെ 'സുല്‍ത്താന്‍' കൊണടുദ്ദേശിച്ചിട്ടുള്ളത്.
14. കൊലപാതകത്തില്‍ അതിരുകടക്കുന്നതിനു പല രൂപങ്ങളുണട്. എല്ലാം നിഷിദ്ധമാകുന്നു. ഉദാ: പ്രതികാരാവേശം മൂത്ത് കുറ്റവാളിയെ കൂടാതെ മറ്റുള്ളവരെ വധിക്കുക. അല്ലെങ്കില്‍, കുറ്റക്കാരനെ മര്‍ദിച്ചുമര്‍ദിച്ചു കൊല്ലുക. കൊല്ലപ്പെട്ടശേഷം മൃതശരീരത്തില്‍ വിദ്വേഷം തീര്‍ക്കുക.
15. സൂക്തം അവതരിക്കുമ്പോള്‍ ഇസ്ലാമിക ഗവണ്‍മെന്റ് നിലവില്‍വന്നിട്ടില്ലാത്തതിനാല്‍ ഈ സഹായം ആരാണ് ചെയ്യുകയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഹിജ്റാനന്തരം ഇസ്ലാമിക ഗവണ്‍മെന്റ് നിലവില്‍വന്നപ്പോള്‍ ഈ സഹായം ചെയ്യേണടത് അവന്റെ ഗോത്രമോ അവരുടെ സഖ്യകക്ഷികളോ അല്ലെന്നും മറിച്ച്, ഇസ്ലാമിക ഗവണ്‍മെന്റും അതിന്റെ നീതിന്യായ വ്യവസ്ഥയുമാണെന്നും തീരുമാനിക്കപ്പെട്ടു. ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ സ്വന്തംനിലക്ക് കൊലപാതകത്തിനു പ്രതിക്രിയ ചെയ്യാന്‍ അനുവാദമില്ല. ഇസ്ലാമിക ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണത്. നീതി സംരക്ഷിക്കുവാന്‍ അതിനോട് സഹായം ആവശ്യപ്പെടണം.
16. മനുഷ്യന്‍ തന്റെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഊഹാപോഹങ്ങളെയും അനുമാന ങ്ങളെയുമല്ല, 'ജ്ഞാന'ത്തെ വേണം പിന്തുടരാന്‍ എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്.
17. ഈ വിധികളില്‍ ഏതു വിധിയുടെ ലംഘനവും അനഭിലഷണീയമാകുന്നു എന്നര്‍ഥം.

|
| |
|
39-40 നോക്കൂ, അല്ലാഹുവിന്റെ കൂടെ വേറെ യാതൊരാരാധ്യനെയും സ്വീകരിക്കരുത്. സ്വീകരിച്ചാല്‍, നീ അധിക്ഷിപ്തനും സര്‍വ നന്മകളും വിലക്കപ്പെട്ടവനുമായി നരകത്തില്‍ എറിയപ്പെടുന്നതാകുന്നു.18 നിങ്ങളുടെ റബ്ബ് നിങ്ങളെ പുത്രന്മാരാല്‍ അനുഗ്രഹിക്കുകയും തനിക്കു വേണടി മലക്കുകളെ പുത്രിമാരായി സ്വീകരിക്കുകയും ചെയ്യുക എന്നത് എത്ര വിചിത്രമായ സംഗതിയാണ്? നിങ്ങള്‍ പറയുന്നത് ഗുരുതരമായ അപരാധം തന്നെ.
41-44 ജനങ്ങള്‍ ഉദ്ബുദ്ധരാവേണടതിനായി നാം ഈ ഖുര്‍ആനിലൂടെ പല വിധത്തിലും അവരെ ഗ്രഹിപ്പിച്ചുനോക്കി. പക്ഷേ, അവര്‍ സത്യത്തില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ അകന്നുകൊണടിരിക്കുകയാകുന്നു. പ്രവാചകന്‍ അവരോടു പറയുക: 'അവര്‍ പറയുന്നതുപോലെ അല്ലാഹുവിന്റെ കൂടെ വേറെയും 'ഇലാഹുകള്‍' (ദൈവങ്ങള്‍) ഉണടായിരുന്നുവെങ്കില്‍ അവരെല്ലാവരും സിംഹാസനാധിപന്റെ സ്ഥാനത്തെത്താന്‍ തീര്‍ച്ചയായും ശ്രമിക്കുമായിരുന്നു. ഈയാളുകള്‍ ജല്‍പിച്ചുകൊണടിരിക്കുന്നതില്‍നിന്നെല്ലാം പരിശുദ്ധനും അത്യുന്നതനുമത്രെ അവന്‍.' ഏഴാകാശങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അവന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണടിരിക്കുന്നു.19 അവന്റെ സ്തുതി പ്രകീര്‍ത്തിക്കാത്ത യാതൊരു വസ്തുവുമില്ല. പക്ഷേ, നിങ്ങള്‍ അവയുടെ പ്രകീര്‍ത്തനം ഗ്രഹിക്കുന്നില്ല. അവന്‍ വളരെ കനിവുള്ളവനും പൊറുക്കുന്നവനുമാകുന്നു എന്നതത്രെ യാഥാര്‍ഥ്യം.
45-48 ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍ നാം ഒരു അദൃശ്യമായ മറയിടുന്നു. അത് ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങളെ മൂടികളണിയിക്കുന്നു. അവരുടെ കാതുകള്‍ക്ക് അടപ്പുകളിടുന്നു.20 നീ ഖുര്‍ആനില്‍ ഏകനായ റബ്ബിനെ മാത്രം പ്രസ്താവിക്കുമ്പോള്‍, അവര്‍ നീരസത്തോടെ പിന്തിരിഞ്ഞുപോകുന്നു.21 നിന്നെ ചെവിയോര്‍ത്തു കേള്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് അവര്‍ കേള്‍ക്കുന്നതെന്നും, പരസ്പരം കുശുകുശുക്കുമ്പോള്‍ എന്താണു പറയുന്നതെന്നും നമുക്ക് നന്നായറിയാം. ഈ ധിക്കാരികള്‍ പരസ്പരം പറയുന്നു: 'നിങ്ങള്‍ പിന്തുടരുന്നത് ആഭിചാരം ബാധിച്ച ഒരു മനുഷ്യനെ മാത്രമാകുന്നു.'22--നോക്കൂ! എന്തെല്ലാം കാര്യങ്ങളാണ് ഈ ജനം നിന്റെ മേല്‍ വെച്ചുകെട്ടുന്നത്! അവര്‍ പിഴച്ചുപോയിരിക്കുന്നു. ഇനി അവര്‍ സന്മാര്‍ഗം പ്രാപിക്കുന്നതല്ല. |
| |
18. ഈ ശാസന മനുഷ്യവര്‍ഗത്തോടു മുഴുവനുമാണ്. അതായത് ഓ, മനുഷ്യരേ! ഈ കര്‍മം ചെയ്യാന്‍ പാടില്ല.
19. പ്രപഞ്ചമഖിലം, അതിലെ ഓരോ വസ്തുവും അതിന്റെ മുഴുവന്‍ ഉണ്‍മയാല്‍ ഈ യാഥാര്‍ഥ്യത്തിനു സാക്ഷ്യംവഹിച്ചുകൊണടിരിക്കുന്നു എന്നു സാരം. അതായത്, അവയുടെ സ്രഷ്ടാവും പരിപാലകനും അധിപതിയുമായ അസ്തിത്വമേതാണോ, അത് സകല കുറ്റങ്ങളില്‍നിന്നും കുറവുകളില്‍നിന്നും മുക്തമാകുന്നു. ദിവ്യത്വത്തില്‍ മറ്റു പങ്കാളിയോ സഹപ്രവര്‍ത്തകനോ ഉണടാകുന്നതില്‍നിന്നതീതവുമാകുന്നു.
20. അതായത്, മനുഷ്യന്റെ ഹൃദയത്തിനു താഴ് വീഴുകയെന്നതും ഖുര്‍ആനിക സന്ദേശങ്ങളുടെ നേരെ അവന്റെ ചെവി അടഞ്ഞുപോവുകയെന്നതും പരലോകവിശ്വാസമില്ലായ്മയുടെ സ്വാഭാവിക ഫലമാകുന്നു. ഖുര്‍ആനിക പ്രബോധനത്തിന്റെ അടിസ്ഥാനം തന്നെ ഇവയാണല്ലോ. ഭൌതിക ജീവിതത്തിന്റെ ബാഹ്യമോടിയില്‍ വഞ്ചിതരാവാതിരിക്കുക. സത്യാസത്യങ്ങള്‍ സംബന്ധിച്ച വിധിത്തീര്‍പ്പ് ഈ ലോകത്തല്ല പരലോകത്താണ് നടക്കുക. പരലോകത്ത് സദ്ഫലമുളവാക്കുന്നതെന്തോ, അതാണ് നന്മ --ഈ ലോകത്ത് അതെത്ര ക്ളേശകരമായിരുന്നാലും ശരി. പരലോകത്ത് ദുഷ്ഫലമുളവാക്കുന്നതെന്തോ, അത് തിന്മയാണ് --ഈ ലോകത്ത് അതുവഴി എന്തൊക്കെ നേട്ടങ്ങളുണടായാലും ശരി. ഈ നിലക്ക് ഒരുവന്‍ പരലോകത്തിലേ വിശ്വസിക്കുന്നില്ലെങ്കില്‍, അവനെങ്ങനെയാണ് ഖുര്‍ആന്റെ ഈ പ്രബോധനങ്ങള്‍ മാനിക്കാനാവുക?
21. അവര്‍ക്കതു വളരെ അസഹ്യമായിത്തോന്നുന്നുവെന്നര്‍ഥം. നിങ്ങള്‍, അല്ലാഹുവാണ് സര്‍വത്തിന്റെയും ഉടമസ്ഥനും പരമാധികാരിയും എന്ന് പ്രഖ്യാപിക്കുകയും അവനെ മാത്രം സ്തോത്രം ചെയ്യുകയും ചെയ്യുമ്പോള്‍ അവര്‍ പറയുന്നു: ഇയാളെന്തൊരത്ഭുത മനുഷ്യന്‍? ഇയാളുടെ ദൃഷ്ടിയില്‍ അദൃശ്യജ്ഞാനവും കഴിവുകളും അല്ലാഹുവിനു മാത്രം, ഉടമസ്ഥതയും പരമാധികാരവും അല്ലാഹുവിനു മാത്രം. അപ്പോള്‍ പിന്നെ നമ്മുടെ ഈ പ്രതിഷ്ഠകള്‍ക്കൊന്നും ഒന്നുമില്ലെന്നോ? അവരാണെങ്കില്‍, നമുക്ക് സന്താനങ്ങളെത്തരുന്നു; രോഗശാന്തിയരുളുന്നു; ഏര്‍പ്പാടുകളെല്ലാം ഭംഗിയാക്കിത്തരുന്നു; നാം പ്രാര്‍ഥിക്കുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ചുതരുന്നു.'
22. മക്കയിലെ നിഷേധികളുടെ സ്ഥിതി ഇതായിരുന്നു: രഹസ്യമായി അവര്‍ ഖുര്‍ആന്‍ കേള്‍ക്കും. എന്നിട്ട് അതിനെ ഖണ്ഡിക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കൂടിയാലോചന നടത്തും. പലപ്പോഴും തങ്ങളുടെ കൂട്ടത്തില്‍തന്നെ ചിലരെ ഖുര്‍ആന്‍ സ്വാധീനിച്ചതായി അവര്‍ സംശയിച്ചിരുന്നു. അപ്പോള്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് അയാളെ മനസ്സിലാക്കിക്കൊടുക്കും --'സ്നേഹിതാ, ഇതെന്തു കെണിയിലാണ് താങ്കളകപ്പെടുന്നത്? ഇയാള്‍ വെറുമൊരു ആഭിചാരം ബാധിച്ചവനാണ്. ഏതോ ഒരു ശത്രു ഇയാള്‍ക്ക് ആഭിചാരം ചെയ്തിട്ടുണട്. അതുകൊണടാണ് അയാള്‍ ഈ വഴിവിട്ട വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണടിരിക്കുന്നത്.'

|
| |
|
49-52 അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെയും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ? അവരോടു പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍, ജീവനുള്‍ക്കൊള്ളുക തീരെ അസാധ്യമെന്നു നിങ്ങള്‍ക്കു തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക (എന്നാലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും). അവര്‍ തീര്‍ച്ചയായും ചോദിക്കും: 'ആരാണ് ഞങ്ങളെ ജീവിതത്തിലേക്കു മടക്കുക?' അവര്‍ക്കു പറഞ്ഞുകൊടുക്കുക: 'ആദ്യവട്ടം സൃഷ്ടിച്ചവനാരോ അവന്‍ തന്നെ.' അവര്‍ തലയിളക്കിക്കൊണട്23 ചോദിക്കും: 'ഓഹോ, അതെപ്പോഴാണുണടാവുക?' പറയുക: 'അടുത്തുതന്നെ അതു സംഭവിച്ചേക്കാം. അവന്‍ വിളിക്കും നാളില്‍ ആ വിളി കേട്ട് അവനെ സ്തുതിച്ചുകൊണട് നിങ്ങള്‍ എഴുന്നേറ്റു വരും. ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുള്ളൂ എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നല്‍.'24
53-54 പ്രവാചകന്‍, എന്റെ (വിശ്വാസികളായ) ദാസന്മാരോടു പറയുക. എന്തെന്നാല്‍, അവര്‍ ഏറ്റം ഉല്‍കൃഷ്ടമായത് സംസാരിക്കട്ടെ.25 തീര്‍ച്ചയായും ചെകുത്താന്‍ മനുഷ്യര്‍ക്കിടയില്‍ കുഴപ്പമുണടാക്കാന്‍ ശ്രമിക്കുന്നുണട്. ചെകുത്താനോ, മനുഷ്യന്റെ തുറന്ന ശത്രു തന്നെ. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ അവസ്ഥകളെക്കുറിച്ചു നന്നായറിയുന്നവനാകുന്നു. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളോട് കരുണ കാണിക്കും. അവനിച്ഛിക്കുന്നുവെങ്കില്‍ ശിക്ഷിക്കുകയും ചെയ്യും.26 നാം നിന്നെ ജനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവനായി നിയോഗിച്ചിട്ടില്ല. |
| |
23. അത്ഭുതം പ്രകടിപ്പിക്കാനോ, പരിഹസിക്കാനോ വേണടി തല കീഴോട്ടും മേലോട്ടും ആട്ടുക എന്നാണ് 'ഇന്‍ഗാദ്' എന്നതിന്റെ അര്‍ഥം.
24. ഇഹത്തിലെ സുഖാവസരം മുതല്‍ പുനരുത്ഥാന നാള്‍വരെയുള്ള കാലഘട്ടം അവര്‍ക്ക് ഏതാനും നാഴികകളിലധികം തോന്നുകയില്ല എന്നര്‍ഥം.
25. പ്രതിയോഗികള്‍ എത്ര അസഹ്യമായതു പറഞ്ഞാലും ശരി, ഒരു കാരണവശാലും മുസ്ലിംകള്‍ സത്യവിരുദ്ധമായി സംസാരിക്കരുത്; കോപത്താല്‍ സ്വയം നിയന്ത്രണം വിട്ടവരായി, അവിവേകംകൊണട് മറുപടി കൊടുക്കുകയുമരുത്. ശാന്തചിത്തരായി, സത്യസന്ധരായി, നീതിനിഷ്ഠയോടെ സ്വന്തം ആദര്‍ശത്തിന്റെ ഗൌരവത്തിനനുയോജ്യമായ വിധത്തില്‍ വേണം സംസാരിക്കാന്‍.
26. തങ്ങള്‍ സ്വര്‍ഗത്തിലും ഇന്നവന്‍ അല്ലെങ്കില്‍ ഇന്ന വിഭാഗം നരകത്തിലുമാണ് എന്ന വാദം സത്യവിശ്വാസികളില്‍നിന്ന് ഒരിക്കലും ഉണടാവാന്‍ പാടില്ല എന്നു സാരം. അത് തീരുമാനിക്കുന്നത് അല്ലാഹുവാകുന്നു. സകല മനുഷ്യരുടെയും അകവും പുറവും സംബന്ധിച്ച ത്രികാലജ്ഞാനമുള്ളവന്‍ അവന്‍ മാത്രമാകുന്നു. ആരെ ശിക്ഷിക്കണം, ആരെ രക്ഷിക്കണം എന്നു തീരുമാനിക്കേണടതും അവനാകുന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ നരകാര്‍ഹര്‍ ഏതു കൂട്ടരാണെന്നും സ്വര്‍ഗാവകാശികള്‍ ഏതു കൂട്ടരാണെന്നും ഒരു മുസ്ലിം പറയുന്നത്, അടിസ്ഥാനപരമായി തീര്‍ച്ചയായും അനുവദനീയമാണ്. എന്നാല്‍, ഇന്ന വ്യക്തി ശിക്ഷിക്കപ്പെടുമെന്നോ രക്ഷിക്കപ്പെടുമെന്നോ പറയാന്‍ ആര്‍ക്കും അവകാശമില്ല.

|
| |
|
55 വാന-ഭുവനങ്ങളിലുള്ള സൃഷ്ടികളെക്കുറിച്ചെല്ലാം കൂടുതല്‍ അറിയുന്നവന്‍ നിന്റെ നാഥനാകുന്നു. നാം പ്രവാചകന്മാരില്‍ ചിലരെ ചിലരെക്കാള്‍ അനുഗ്രഹിച്ചിട്ടുണട്. ദാവൂദിന് 'സബൂര്‍' നല്‍കിയത് നാം തന്നെയായിരുന്നു.
56-57 അവരോടു പറയുക: അല്ലാഹുവിനെക്കൂടാതെ (കാര്യങ്ങള്‍ നിവര്‍ത്തിക്കുന്നവരായി) നിങ്ങള്‍ കരുതുന്നവരെ പ്രാര്‍ഥിച്ചുനോക്കുവിന്‍. ഒരു ക്ളേശത്തെയും നിങ്ങളില്‍നിന്നു തട്ടിക്കളയുവാന്‍ അവര്‍ക്കു സാധിക്കുകയില്ല; മാറ്റിക്കളയാനും സാധിക്കുകയില്ല.27 ഇക്കൂട്ടര്‍ ഈ വിളിച്ചുപ്രാര്‍ഥിക്കുന്നവരുണടല്ലോ, അവര്‍ സ്വയംതന്നെ അവരുടെ റബ്ബിന്റെ സാമീപ്യം നേടുന്നതിനുവേണടി മാര്‍ഗമന്വേഷിച്ചുകൊണടിരിക്കുകയാണ്; തങ്ങളില്‍ ആരാണവനോടു കൂടുതല്‍ അടുത്തവനാവുക എന്ന്. അവര്‍ അവന്റെ കാരുണ്യമാശിക്കുന്നു; ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു.28 എന്തെന്നാല്‍, നിന്റെ നാഥന്റെ ശിക്ഷ വളരെ ഭയപ്പെടേണടതുതന്നെ. |
| |
27. അല്ലാഹു അല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യുന്നത് മാത്രമല്ല, അവരോടു പ്രാര്‍ഥിക്കുന്നതും സഹായം തേടുന്നതും കൂടി ശിര്‍ക്കാണ് എന്ന് ഇതില്‍നിന്ന് സ്പഷ്ടമാകുന്നു.
28. ബഹുദൈവവിശ്വാസികള്‍ അംഗീകരിച്ചിട്ടുള്ളതായി ഇവിടെപ്പറയുന്ന ആരാധ്യരും ആര്‍ത്തത്രാണരുമെല്ലാം ശിലാവിഗ്രഹങ്ങളല്ലെന്നും പ്രത്യുത, മാലാഖമാരോ മുന്‍കാലങ്ങളില്‍ മണ്‍മറഞ്ഞുപോയ പുണ്യാത്മാക്കളോ ആണെന്നും ഈ വാക്കുകള്‍ അസന്ദിഗ്ധമായി വെളിവാക്കുന്നുണട്. |
| |
|
58 ഉയിര്‍ത്തെഴുന്നേല്‍പുനാളിനു മുമ്പ് നാം നശിപ്പിക്കുകയോ കഠിനമായി പീഡിപ്പിക്കുകയോ ചെയ്യാത്ത ഒരു നാടുമില്ല. അതു ദിവ്യപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു.
59 ദൃഷ്ടാന്തങ്ങളയയ്ക്കുന്നതില്‍നിന്നു നമ്മെ തടഞ്ഞിട്ടില്ല; ഇവര്‍ക്കു മുമ്പുണടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു എന്നതല്ലാതെ.29 (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു. നാം ദൃഷ്ടാന്തങ്ങളയയ്ക്കുന്നത് ജനം അതുകണട് ഭയക്കുന്നതിനു വേണടിയത്രെ!
60 നിന്റെ റബ്ബ് അവരെ വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോടു പറഞ്ഞിരുന്നത് ഓര്‍ക്കുക. ഇപ്പോള്‍ നാം നിനക്കു കാണിച്ചുതന്ന സംഗതിയും,30 ഖുര്‍ആനില്‍ ശപിക്കപ്പെട്ട ആ വൃക്ഷവും31 ഈ ജനത്തിന് ഒരു പരീക്ഷണം തന്നെയാക്കിവെച്ചിരിക്കുന്നു.32 നാം അവരെ മേല്‍ക്കുമേല്‍ താക്കീതു ചെയ്തുകൊണടിരിക്കുകയാകുന്നു. പക്ഷേ, ഓരോ താക്കീതും അവരുടെ ധിക്കാരം വളര്‍ത്തുകയേ ചെയ്യുന്നുളളൂ. |
| |
29. മുഹമ്മദ്(സ) തങ്ങള്‍ക്ക് എന്തെങ്കിലും അത്ഭുതദൃഷ്ടാന്തം കാണിച്ചുതന്നേ പറ്റൂ എന്ന് മുശ്രിക്കുകള്‍ ഉന്നയിച്ച ആവശ്യത്തിനുള്ള മറുപടിയാണിത്. അത്തരം ദൃഷ്ടാന്തം കണടശേഷം അതിനെ തള്ളിപ്പറയുന്ന ജനങ്ങളില്‍ ശിക്ഷയിറങ്ങുക അനിവാര്യമായിത്തീരുമെന്നാണ് പറയുന്നത്. അതിനാല്‍ ദിവ്യാത്ഭുതം പ്രത്യക്ഷമാകാതിരിക്കുക എന്നതുതന്നെ അല്ലാഹുവിന്റെ കാരുണ്യമാണ്. പക്ഷേ, സമൂദ് വംശക്കാരെപ്പോലെ ദിവ്യാത്ഭുതം ചോദിച്ച് ചോദിച്ച് ഒടുവില്‍ കടുത്ത ദുഷ്പരിണതി അനുഭവിക്കാനാഗ്രഹിക്കുന്ന വിഡ്ഢികളാണ് നിങ്ങള്‍.
30. 'മിഅ്റാജ്' ആണ് സൂചിപ്പിക്കുന്നത്. മൂലത്തില്‍ 'റുഅ്യാ' എന്നുപയോഗിച്ചിട്ടുള്ളത് 'സ്വപ്നം' എന്ന അര്‍ഥത്തിലല്ല. നഗ്ന ദൃഷ്ടികള്‍ കൊണടുള്ള കാഴ്ച എന്ന അര്‍ഥത്തിലാണ്.
31. നരകത്തിന്റെ അടിത്തട്ടില്‍ വളരുമെന്നു ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ള 'സഖൂം വൃക്ഷ'മാണ് ഉദ്ദേശ്യം. അത് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് മുക്തമാകുന്നു എന്നാണ്, അതിനെ ശപിക്കപ്പെട്ടത് എന്ന് വിശേഷിപ്പിച്ചതിന്റെ താല്‍പര്യം.
32. അവരുടെ നന്മക്കുവേണടിയാണ് നാം താങ്കള്‍ക്ക് മിഅ്റാജ് ദൃശ്യങ്ങള്‍ കാട്ടിത്തന്നത് എന്നു സാരം. അങ്ങനെ താങ്കളെപ്പോലെ സത്യവാനും വിശ്വസ്തനുമായ ഒരു മനുഷ്യനിലൂടെ അവര്‍ക്കു കണിശമായ യാഥാര്‍ഥ്യജ്ഞാനം ലഭിക്കുകയും അവര്‍ ബോധമുള്ളവരായി സന്മാര്‍ഗത്തിലേക്കു വരികയും ചെയ്യണമെന്നായിരുന്നു നമ്മുടെ ഉദ്ദേശ്യം. പക്ഷേ, അവര്‍ നേരെമറിച്ച് താങ്കളെ പരിഹസിച്ചുകൊണടിരിക്കുകയാണ്. നാം താങ്കള്‍ മുഖേന ഇവര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണട്. ഇവിടെ നിഷിദ്ധഭോജ്യങ്ങള്‍ തിന്നുന്നവര്‍ നാളെ സഖൂമിന്റെ ഫലം തിന്നേണടിവരും. പക്ഷേ, ഇവര്‍ അതിനെ ഒരു തമാശയാക്കിക്കൊണടു പറയുന്നു: 'ഇയാളുടെ സ്ഥിതിയൊന്നു നോക്കൂ. ഒരിക്കല്‍ ഇയാള്‍ പറയുന്നു, നരകത്തില്‍ തീ ആളിക്കത്തിക്കൊണടിരിക്കുകയാണെന്ന്. മറ്റൊരിക്കല്‍ ഇയാള്‍ മുന്നറിയിപ്പു നല്‍കുന്നു, അവിടെ വൃക്ഷങ്ങള്‍ വളരുന്നുവെന്ന്!'

|
| |
|
61-65 ഓര്‍ക്കുവിന്‍, നാം മലക്കുകളോട്, ആദമിന് പ്രണാമം ചെയ്യുവിന്‍ എന്നു കല്‍പിച്ചപ്പോള്‍ അവരൊക്കെയും പ്രണമിച്ചു; ഇബ്ലീസൊഴിച്ച്. അവന്‍ പറഞ്ഞു: 'നീ മണ്ണുകൊണടുണടാക്കിയവനെ ഞാന്‍ പ്രണമിക്കയോ?' പിന്നെ അവന്‍ പറഞ്ഞു: 'നീ എന്നെക്കാള്‍ ശ്രേഷ്ഠനാക്കിയ ഇവന്‍ അതിനര്‍ഹന്‍ തന്നെയാണോ? നീ എനിക്ക് പുനരുത്ഥാനനാള്‍ വരെ അവസരം തരികയാണെങ്കില്‍, അവന്റെ വംശത്തെ മുഴുവന്‍ ആ പദവിയില്‍നിന്ന് ഞാന്‍ പിഴുതെറിയുകതന്നെ ചെയ്യും. തുച്ഛമാളുകള്‍ക്കു മാത്രമേ എന്നില്‍നിന്നു രക്ഷപ്പെടാന്‍ കഴിയൂ.' അല്ലാഹു അരുളി: 'ശരി, നീ പൊയ്ക്കൊള്ളുക. അവരില്‍ വല്ലവരും നിന്നെ പിന്തുടരുകയാണെങ്കില്‍, നിന്നോടൊപ്പം അവര്‍ക്കൊക്കെയും നരകംതന്നെ മതിയായ പ്രതിഫലമാകുന്നു. നിന്റെ ബോധനത്താല്‍ വഴിപിഴപ്പിക്കാവുന്നവരെയൊക്കെ നീ പിഴപ്പിച്ചുകൊള്ളുക. നിന്റെ കുതിരപ്പടയേയും കാലാള്‍പടയേയും അവരുടെ നേരെ തിരിച്ചുവിടുക. സമ്പത്തിലും സന്താനങ്ങളിലും അവരൊന്നിച്ചു കൂട്ടുചേര്‍ന്നുകൊള്ളുക. അവരെ വാഗ്ദാനങ്ങളുടെ മോഹവലയത്തില്‍ കുടുക്കിക്കൊള്ളുക--ചെകുത്താന്റെ വാഗ്ദാനം വഞ്ചനയല്ലാതൊന്നുമല്ല--എന്റെ ദാസന്മാരോ, നിശ്ചയമായും അവരുടെ മേല്‍ നിനക്ക് യാതൊരധികാരവും ലഭിക്കുന്നതല്ല. ഭരമേല്‍പിക്കാന്‍ നിന്റെ നാഥന്‍ തന്നെ മതി.' |
| |
|
66-70 നിങ്ങളുടെ (യഥാര്‍ഥ) റബ്ബ്, അവന്റെ അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കുന്നതിനു വേണടി, സമുദ്രത്തില്‍ നിങ്ങളുടെ കപ്പലുകള്‍ ചലിപ്പിക്കുന്നവനാകുന്നു. സത്യത്തില്‍ അവന്‍ നിങ്ങളോട് അത്യന്തം കരുണയുള്ളവനാകുന്നു. സമുദ്രത്തില്‍ ആപത്തണയുമ്പോള്‍, അവനെക്കൂടാതെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണടിരിക്കുന്നവരൊക്കെയും നിങ്ങളെ കൈവിട്ട് അപ്രത്യക്ഷരാകുന്നു. എന്നാല്‍, അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അപ്പോള്‍ നിങ്ങള്‍ അവനില്‍നിന്നു തിരിഞ്ഞുകളയുന്നു. വാസ്തവത്തില്‍ മനുഷ്യന്‍ മഹാ നന്ദികെട്ടവന്‍ തന്നെ. അവന്‍ എപ്പോഴെങ്കിലും നിങ്ങളെ കരയില്‍തന്നെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ നിങ്ങള്‍ക്കു മീതെ കല്ലുകള്‍ വര്‍ഷിക്കുന്ന കൊടുങ്കാറ്റയയ്ക്കുകയോ ചെയ്യുകയും, എന്നിട്ട് അതില്‍നിന്ന് രക്ഷിക്കുന്ന യാതൊരു രക്ഷകനെയും കണെടത്താതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ തികച്ചും നിര്‍ഭയരാണോ? അതുമല്ലെങ്കില്‍ അവന്‍ വീണടുമൊരിക്കല്‍ നിങ്ങളെ സമുദ്രത്തിലേക്ക് തിരിച്ചുകൊണടു വരികയും, നന്ദികേടു കാണിച്ചതിനു ശിക്ഷയായി കൊടുങ്കാറ്റിനെ അയച്ചു മുക്കിക്കളയുകയും, ആ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിവുള്ള ആരെയും കണെടത്താതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് നിര്‍ഭയരാണോ? --ആദം സന്തതികള്‍ക്കു നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു.
71-72 ഇനി, ആ ദിനം ഒന്നോര്‍ത്തുനോക്കുക. അന്നു മര്‍ത്ത്യരിലെ ഓരോ വിഭാഗത്തെയും അവരുടെ നേതാവിനോടൊപ്പം നാം വിളിക്കും. അന്നേരം സ്വന്തം കര്‍മപുസ്തകം വലതു കൈയില്‍ നല്‍കപ്പെടുന്നവര്‍ ആ പുസ്തകം പാരായണം ചെയ്യുന്നതാകുന്നു. അവരോട് തരിമ്പും അനീതി ചെയ്യപ്പെടുന്നതല്ല. ഈ ലോകത്ത് അന്ധനായി കഴിയുന്നവനാരോ അവന്‍ പരലോകത്തും അന്ധനായിത്തന്നെയിരിക്കും; എന്നല്ല, സന്മാര്‍ഗം പ്രാപിക്കുന്നതില്‍ അന്ധനെക്കാള്‍ പരാജിതനായിരിക്കും.
73-75 പ്രവാചകാ, നിന്നെ കുഴപ്പത്തിലകപ്പെടുത്തി, നാം അയയ്ക്കുന്ന ദിവ്യസന്ദേശങ്ങളില്‍നിന്നു പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഈ ജനം യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല--നീ സ്വയംകൃത വചനങ്ങള്‍ നമ്മുടെ പേരില്‍ ആരോപിക്കാന്‍ വേണടി. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അവര്‍ നിന്നെ സുഹൃത്തായി സ്വീകരിക്കും. നാം നിന്നെ ഉറപ്പിച്ചുനിര്‍ത്തിയിട്ടില്ലായിരുന്നെങ്കില്‍, നീ അവരുടെ പക്ഷത്തേക്ക് അല്‍പസ്വല്‍പം ചാഞ്ഞുപോവുക വിദൂരമായിരുന്നില്ല. എന്നാല്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ നാം നിന്നെ ഇഹത്തില്‍ ഇരട്ടി ശിക്ഷയനുഭവിപ്പിക്കും. ഇരട്ടി ശിക്ഷ പരലോകത്തിലും അനുഭവിപ്പിക്കും. നമുക്കെതിരെ നിനക്ക് ഒരു സഹായിയേയും കിട്ടുകയുമില്ല.
76 ഈ മണ്ണില്‍നിന്ന് നിന്റെ പാദമിളക്കാനും നിന്നെ ഇവിടെനിന്ന് പുറത്താക്കാനും അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണട്. എന്നാല്‍, അതു നടക്കുകയാണെങ്കില്‍ പിന്നെ നിനക്കുശേഷം അധികകാലമൊന്നും അവരവിടെ വാഴാന്‍പോകുന്നില്ല.
77 നിനക്കു മുമ്പ് നാം അയച്ചിട്ടുള്ള സകല പ്രവാചകന്മാരുടെ കാര്യത്തിലും അനുവര്‍ത്തിച്ചുപോന്നിട്ടുള്ള നമ്മുടെ സ്ഥിരം നടപടിയാണിത്. നമ്മുടെ നടപടിയില്‍ യാതൊരു മാറ്റവും കാണുകയില്ല.
78-79 നമസ്കാരം നിലനിര്‍ത്തുക; സൂര്യന്‍ തെറ്റുന്നതു മുതല്‍ രാവ് ഇരുട്ടുന്നതുവരെ.33 പ്രഭാതത്തില്‍ ഖുര്‍ആന്‍ പാരായണം പതിവാക്കുക. എന്തുകൊണെടന്നാല്‍ പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.34 രാത്രികാലത്ത് ഖുര്‍ആന്‍ ഓതിക്കൊണട് തഹജ്ജുദ് അനുഷ്ഠിക്കുക.35 ഇതു നിനക്ക് ഐച്ഛികമായിട്ടുള്ളതാകുന്നു. നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കും.36
80 പ്രാര്‍ഥിക്കുക: 'നാഥാ, എന്നെ നീ എങ്ങോട്ടു കൊണടുപോയാലും സത്യത്തോടൊപ്പം കൊണടുപോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ, നിങ്കല്‍നിന്നുള്ള ഒരു അധികാരശക്തിയെ എനിക്കു തുണയാക്കിത്തരികയും ചെയ്യേണമേ!'37
81 നീ പ്രഖ്യാപിക്കുക: 'സത്യം സമാഗതമായി. മിഥ്യ തകര്‍ന്നുപോയി. മിഥ്യ തകരാനുള്ളതു തന്നെയാകുന്നു.'
82-84 നാം അവതരിച്ചുകൊണടിരിക്കുന്ന ഈ ഖുര്‍ആനില്‍, വിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവുമായ ചിലതുണട്. എന്നാല്‍, അക്രമികള്‍ക്ക് അത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കുന്നില്ല. മനുഷ്യന്റെ അവസ്ഥ ഇതത്രെ: നാം അനുഗ്രഹിച്ചാല്‍ അവന്‍ അഹങ്കരിച്ചു തിരിഞ്ഞുകളയുന്നു. വല്ല ആപത്തും ബാധിച്ചാലോ, നിരാശനായിത്തീരുന്നു. പ്രവാചകന്‍, ഈ ജനത്തോടു പറയുക: 'ഓരോരുത്തരും അവരവരുടെ മാര്‍ഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണടിരിക്കുകയാകുന്നു. ആരാണ് സന്മാര്‍ഗത്തിലെന്ന് നന്നായറിയുന്നവന്‍ നിങ്ങളുടെ റബ്ബ് മാത്രമാകുന്നു.' |
| |
33. 'ളുഹ്ര്‍' മുതല്‍ 'ഇശാഅ്' വരെയുള്ള നാലു നമസ്കാരങ്ങള്‍ ഇതില്‍ വരുന്നു.
34. പ്രഭാതത്തിലെ ഖുര്‍ആന്‍കൊണടുള്ള ഉദ്ദേശ്യം പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണമാണ്. പ്രഭാതത്തിലെ ഖുര്‍ആന്‍ സാക്ഷ്യം വഹിക്കപ്പെടുമെന്നു പറഞ്ഞതിന്റെ താല്‍പര്യം, അല്ലാഹുവിന്റെ മലക്കുകള്‍ അതിനു സവിശേഷം സാക്ഷികളായിരിക്കും എന്നാണ്. അതിനാല്‍ അതിന് ഒരു പ്രത്യേക പ്രാധാന്യമുണട്.
35. ഉറക്കം കളഞ്ഞെഴുന്നേല്‍ക്കുക എന്നാണ് മൂലത്തില്‍ ഉപയോഗിച്ച 'തഹജ്ജുദി'ന്റെ അര്‍ഥം. 'രാത്രി തഹജ്ജുദ് അനുഷ്ഠിക്കുക' എന്നാല്‍, രാവില്‍ കുറേ നേരം ഉറങ്ങിയശേഷം എഴുന്നേറ്റു നമസ്കരിക്കുക എന്നാണുദ്ദേശ്യം.
36. ഇഹത്തിലും പരത്തിലും താങ്കള്‍ സൃഷ്ടികളിലേറ്റം പ്രശംസിക്കപ്പെട്ടവനായിത്തീരുന്ന ഒരു പദവിയിലേക്ക് താങ്കളെ ഉയര്‍ത്തും എന്നാണ് വിവക്ഷ. നാനാഭാഗങ്ങളില്‍നിന്നും താങ്കളുടെ നേരെ പ്രശംസകളൊഴുകിക്കൊണടിരിക്കുകയും താങ്കളുടെ അസ്തിത്വം സ്തുത്യര്‍ഹമായിത്തീരുകയും ചെയ്യും.
37. അതായത്, എനിക്ക് അധികാരം നല്‍കുകയോ, അല്ലെങ്കില്‍ ഒരു ഭരണകൂടത്തെ എന്റെ സഹായിയാക്കിത്തരികയോ ചെയ്യണം. അതിന്റെ ശക്തിയാല്‍ ലോകത്തിലെ ഈ കുഴപ്പങ്ങള്‍ പരിഹരിക്കുവാനും ധിക്കാരങ്ങളും നീചകൃത്യങ്ങളും തടയുവാനും നിന്റെ നീതിയും നിയമവും നടപ്പിലാക്കുവാനും എനിക്കു കഴിയുമാറാകണം.

|
| |
|
85-88 ഈ ജനം നിന്നോട് റൂഹിനെക്കുറിച്ചു ചോദിക്കുന്നുവല്ലോ. പറയുക: 'റൂഹ് എന്റെ നാഥന്റെ ആജ്ഞയാല്‍ വരുന്നതാകുന്നു. പക്ഷേ, ജ്ഞാനത്തില്‍നിന്ന് തുച്ഛമായ ഒരംശം മാത്രമേ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂ.'38 പ്രവാചകാ, നമുക്കു വേണമെങ്കില്‍ ദിവ്യബോധനത്തിലൂടെ നിനക്ക് നല്‍കിയിട്ടുള്ളതൊക്കെയും എടുത്തുകളയാം. പിന്നെ, നമുക്കെതിരെ അതു തിരിച്ചുവാങ്ങിത്തരുവാന്‍ കഴിയുന്ന ഒരു രക്ഷകനെയും നീ കണെടത്തുകയില്ല. നിനക്ക് ലഭിച്ചിട്ടുള്ളതെന്തും റബ്ബിന്റെ കാരുണ്യത്താല്‍ മാത്രമാകുന്നു. നിന്നോടുള്ള അവന്റെ ഔദാര്യം വളരെ വലുതാകുന്നു, തീര്‍ച്ച. അവരോടു പറയുക: 'ഈ ഖുര്‍ആന്‍ പോലൊന്നു കൊണടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലും സാധിക്കയില്ല -അവരൊക്കെയും പരസ്പരം സഹായിച്ചാലും ശരി.'
89-93 നാം ഈ ഖുര്‍ആനില്‍ വിവിധ ഉപമകളിലൂടെ ജനങ്ങളെ കാര്യം ധരിപ്പിച്ചു. പക്ഷേ, അധികജനവും നിഷേധത്തില്‍തന്നെ ഉറച്ചുനിന്നു. അവര്‍ പറഞ്ഞു: 'നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്നു ഒരു ഉറവൊഴുക്കുന്നതുവരെ ഞങ്ങള്‍ നിന്റെ സന്ദേശം വിശ്വസിക്കുന്നതല്ല. അല്ലെങ്കില്‍, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണടാകട്ടെ; അതില്‍ നീ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍, നീ വാദിക്കും പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍, നിനക്ക് ഒരു സ്വര്‍ണമാളികയുണടാവട്ടെ. അല്ലെങ്കില്‍, നീ മാനത്തേക്കു കയറിപ്പോവുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണടു വരുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുക
യില്ല'--പ്രവാചകന്‍ അവരോടു പറയുക: 'എന്റെ നാഥന്‍ പരമ പരിശുദ്ധന്‍. ഞാനോ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?'
94-95 പ്രവാചകന്‍ അവരോടു പറയുക: 'ജനങ്ങള്‍ക്ക് സന്മാര്‍ഗം വന്നെത്തിയപ്പോഴൊക്കെ, അതു വിശ്വസിക്കുന്നതില്‍നിന്ന് അവരെ തടഞ്ഞിട്ടുള്ളത്, അല്ലാഹു മനുഷ്യനെ ദൂതനായി അയച്ചുവെന്നോ എന്ന അവരുടെ വാദം തന്നെയായിരുന്നു.' അവരോടു പറയുക: 'ഭൂമിയില്‍ ശാന്തരായി ചരിക്കുന്ന മലക്കുകളാണുള്ളതെങ്കില്‍, തീര്‍ച്ചയായും നാം ആകാശത്തുനിന്ന് മലക്കിനെത്തന്നെ അവര്‍ക്ക് ദൈവദൂതനായി അയക്കുമായിരുന്നു.' |
| |
38. ഇവിടെ 'റൂഹ്' എന്നതുകൊണടുദ്ദേശ്യം ജീവനാണെന്നാണ് പൊതുവില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. അതായത്, ജീവന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് ആളുകള്‍ നബി(സ)യോടു ചോദിച്ചു. അത് അല്ലാഹുവിന്റെ ആജ്ഞാനുസാരം വരുന്നതാണെന്ന് അവിടുന്ന് മറുപടി കൊടുക്കുകയും ചെയ്തു. എന്നാല്‍, വാക്യബന്ധം മുന്നില്‍വെച്ചു പരിഗണിച്ചാല്‍ ഇവിടെ ഉദ്ദേശിക്കുന്നത് പ്രവാചകത്വമോ ദിവ്യബോധനമോ ആണെന്ന് സ്പഷ്ടമാകുന്നു. ഇതേ സംഗതി സൂറ അന്നഹ്ല്‍ 2-ാം സൂക്തത്തിലും സൂറ അല്‍മുഅ്മിന്‍ 15-ാം സൂക്തത്തിലും സൂറ അശ്ശൂറാ 52-ാം സൂക്തത്തിലും വിവരിക്കപ്പെട്ടിട്ടുണട്. പൂര്‍വിക പണ്ഡിതന്മാരില്‍ ഇബ്നു അബ്ബാസ്, ഖതാദ, ഹസന്‍ ബസ്വരി തുടങ്ങിയവരും ഈ വ്യാഖ്യാനമാണ് സ്വീകരിച്ചിട്ടുള്ളത്. 'റൂഹുല്‍ മആനി'യുടെ കര്‍ത്താവ്, ഹസന്‍ ബസ്വരിയുടെയും ഖതാദയുടെയും വാക്കുകള്‍ ഉദ്ധരിക്കുന്നു: 'റൂഹ് കൊണടുദ്ദേശ്യം ജിബ്രീല്‍. യഥാര്‍ഥത്തില്‍ ചോദ്യം ഇതായിരുന്നു: എങ്ങനെയാണ് അത് ഇറങ്ങുന്നത്? ഏതു വിധത്തിലാണ് അത് പ്രവാചക ഹൃദയത്തില്‍ വഹ്യ് നിക്ഷേപിക്കുന്നത്?'

|
| |
|
96 പ്രവാചകന്‍, അവരോടു പറഞ്ഞുകൊള്ളുക: 'എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. അവന്‍ തന്റെ ദാസന്മാരെക്കുറിച്ച് തികഞ്ഞ ജ്ഞാനമുള്ളവനും എല്ലാം കണടുകൊണടിരിക്കുന്നവനുമല്ലോ.'
97-99 അല്ലാഹു മാര്‍ഗദര്‍ശനമരുളിയവന്‍ മാത്രമാകുന്നു സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ വഴികേടിലാക്കിയവരോ, അവര്‍ക്ക് അവനെക്കൂടാതെ യാതൊരു രക്ഷകനെയും സഹായിയെയും നീ കണെടത്തുകയില്ല. പുനരുത്ഥാന നാളില്‍ അവരെ നാം മുഖംകുത്തി വലിച്ചിഴച്ചു കൊണടുവരും; അന്ധരും ബധിരരും മൂകരുമാക്കിക്കൊണട്. അവര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ തീ അണയുമ്പോഴൊക്കെ നാം അത് കൂടുതല്‍ ആളിക്കത്തിക്കും. അവര്‍ നമ്മുടെ സൂക്തങ്ങളെ നിഷേധിച്ചതിനും, 'ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിക്കഴിഞ്ഞശേഷം പുതുസൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുകയോ' എന്നു ചോദിച്ചതിനുമുള്ള
പ്രതിഫലമത്രെ ഇത്. ഭൂലോകത്തെയും വാനലോകങ്ങളെയും സൃഷ്ടിച്ചിട്ടുള്ള അല്ലാഹുവിന് ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കുവാന്‍ തീര്‍ച്ചയായും കഴിവുണെടന്ന് ഇവര്‍ക്കു മനസ്സിലായിട്ടില്ലേ? അവരെ ഒരുമിച്ചുകൂട്ടുന്നതിന് അവന്‍ ഒരു സമയം നിര്‍ണയിച്ചുവെച്ചിട്ടുണട്. അത് വന്നെത്തുമെന്നത് നിസ്സംശയമാകുന്നു. പക്ഷേ, ധിക്കാരികള്‍ക്ക് അതിനെ നിഷേധിച്ചേ തീരൂ എന്ന് ശാഠ്യമുണട്.
100 പ്രവാചകാ, അവരോടു പറയുക: 'എന്റെ റബ്ബിന്റെ അനുഗ്രഹഖജനാവുകളെങ്ങാനും നിങ്ങളുടെ അധീനത്തിലാവുകയാണെങ്കില്‍, എങ്കില്‍ ചെലവായിപ്പോകുമെന്ന പേടിയാല്‍ തീര്‍ച്ചയായും നിങ്ങളതു കെട്ടിപ്പൂട്ടി വെക്കുമായിരുന്നു.' വാസ്തവത്തില്‍ മനുഷ്യന്‍ വളരെ സങ്കുചിതനായിരിക്കുന്നു.39 |
| |
39. നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കാന്‍ മക്കാമുശ്രിക്കുകളെ പ്രേരിപ്പിച്ച മാനസികമായ കാരണങ്ങളില്‍ പ്രധാനമായ ഒന്ന് ഇതായിരുന്നു. ഈ രീതിയില്‍ അവര്‍ അദ്ദേഹത്തിന്റെ ശ്രേഷ്ഠതയും ആദരണീയതയും അംഗീകരിച്ചു കൊടുക്കുകയാണ്. തന്റെ സമകാലീനനും സമശീര്‍ഷനുമായ ഒരാള്‍ക്ക് പ്രത്യേകശ്രേഷ്ഠത അംഗീകരിച്ചുകൊടുക്കാന്‍ മനുഷ്യന്‍ വളരെ പ്രയാസത്തോടുകൂടിയേ സന്നദ്ധനാകൂ. അതെക്കുറിച്ച് പറയുകയാണ്: ഒരാള്‍ക്ക് യഥാര്‍ഥത്തിലുള്ള ശ്രേഷ്ഠതകള്‍ അംഗീകരിച്ചു കൊടുക്കുന്നതില്‍പോലും മനോദുഃഖമുണടാകുംമട്ടില്‍ ലുബ്ധരായ ആളുകളാരോ, അവര്‍ക്കെങ്ങാനും അല്ലാഹു അവന്റെ അനുഗ്രഹങ്ങളുടെ ഖജനാവുകള്‍ ഏല്‍പിച്ചു കൊടുത്തിരുന്നുവെങ്കില്‍, അവര്‍ അതില്‍നിന്ന് ഒരു തരിമ്പും ആര്‍ക്കും കൊടുക്കുകയില്ലായിരുന്നു. |
| |
|
101-104 മൂസാക്കു നാം തെളിഞ്ഞുകാണാവുന്ന ഒന്‍പതു ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ടുണടായിരുന്നു.40 ഇസ്രായീല്യരോടു ചോദിച്ചുനോക്കുക: അദ്ദേഹം അവര്‍ക്കിടയില്‍ ചെന്നപ്പോള്‍
ഫറവോന്‍ പറഞ്ഞു: 'ഹേ, മൂസാ, തീര്‍ച്ചയായും ആഭിചാരം ബാധിച്ചവനാണ് നീയെന്നത്രെ ഞാന്‍ കരുതുന്നത്.' അപ്പോള്‍ മൂസാ പറഞ്ഞു: 'ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിച്ചത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് നിനക്ക് നന്നായറിയാമല്ലോ.41 നീ നാശോന്മുഖനായ മനുഷ്യനാകുന്നു എന്നത്രെ ഞാന്‍ വിചാരിക്കുന്നത്.' ഫറവോന്‍, മൂസായെയും ഇസ്രായീല്‍ വംശത്തെയും ഭൂമിയില്‍നിന്നു പറിച്ചെറിയുവാന്‍ മോഹിച്ചു. നാമോ, അവനെയും കൂട്ടാളികളെയും ഒന്നടങ്കം കടലിലാഴ്ത്തിക്കളഞ്ഞു. അനന്തരം നാം ഇസ്രായീല്യരോടു പറഞ്ഞു: ഭൂമിയില്‍ വസിച്ചുകൊള്ളുവിന്‍. പിന്നീട് പരലോകത്തിന്റെ വാഗ്ദത്ത സമയം ആസന്നമായാല്‍ നാം നിങ്ങളെയാസകലം ഒന്നായി ഹാജരാക്കുന്നതാകുന്നു.
105-109 ഈ ഖുര്‍ആനെ നാം സത്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു. സത്യത്തോടുകൂടിത്തന്നെയാണത് അവതരിച്ചിരിക്കുന്നത്. പ്രവാചകാ, (ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്) ശുഭവാര്‍ത്തയും (വിശ്വസിക്കാത്തവര്‍ക്ക്) മുന്നറിയിപ്പും നല്‍കുക എന്നതല്ലാതെ മറ്റൊരു കാര്യത്തിനും നാം നിന്നെ നിയോഗിച്ചിട്ടില്ല. ഈ ഖുര്‍ആനെ നാം ഖണ്ഡശഃ അവതരിപ്പിച്ചിരിക്കുന്നു; നീയതു ജനങ്ങള്‍ക്ക് സാവകാശം പാരായണം ചെയ്തുകൊടുക്കുന്നതിനു വേണടി. നാം അതിനെ (സന്ദര്‍ഭാനുസാരം) പടിപടിയായി ഇറക്കിയിട്ടുള്ളതാകുന്നു. പ്രവാചകന്‍, ഈ ജനത്തോടു പറഞ്ഞേക്കുക: 'നിങ്ങളതു വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുക.' എന്നാല്‍ ഇതിനു മുമ്പേ ജ്ഞാനം ലഭിച്ചിട്ടുള്ളവര്‍, ഇതു കേള്‍പ്പിക്കപ്പെടുന്നതായാല്‍ മുഖംകുത്തി, സാഷ്ടാംഗപ്രണാമത്തില്‍ വീണുപോകും. അവര്‍ പ്രാര്‍ഥിക്കുകയും ചെയ്യും: 'പരിശുദ്ധനത്രെ ഞങ്ങളുടെ നാഥന്‍! അവന്റെ വാഗ്ദാനം സാക്ഷാത്കരിക്കപ്പെടുന്നതു തന്നെ.' അവര്‍ കരഞ്ഞുകൊണട് മുഖംകുത്തി വീഴുന്നു. ഖുര്‍ആന്‍ കേട്ട് അവരുടെ ഭയഭക്തി വര്‍ധിക്കുകയും ചെയ്യുന്നു. |
| |
40. ഈ ഒമ്പതു ദൃഷ്ടാന്തങ്ങളുടെ വിവരണം സൂറ അല്‍അഅ്റാഫില്‍ വന്നിട്ടുണട്.
41. മൂസാ(അ) ഇങ്ങനെ പറയാന്‍ കാരണം ഇതാണ്: നാട്ടില്‍ മുഴുക്കെ പേന്‍ പെരുപ്പിക്കാനോ, വിശാലമായ ഭൂപ്രദേശങ്ങളില്‍ ഒരു മഹാവിപത്തുപോലെ തവളകളെ പരത്താനോ, രാജ്യത്തെ വിളവുകളൊക്കെ പിഴപ്പിക്കാനോ, അതുപോലുള്ള പൊതുവിപത്തുകള്‍ സൃഷ്ടിക്കാനോ ഒരു ആഭിചാരകന്റെ ആഭിചാര വൃത്തിക്കു സാധിക്കുകയില്ല. അതൊന്നും മനുഷ്യന്റെ കഴിവില്‍പെട്ടതേയല്ല. പരിമിതമായ ഒരു സദസ്സിന്റെ കണ്ണുകളെ കബളിപ്പിച്ച് ചില സൂത്രങ്ങള്‍ കാണിക്കാന്‍ മാത്രമേ ആഭിചാരകന്നു സാധിക്കൂ. അതൊട്ട് യാഥാര്‍ഥ്യവുമല്ല.

|
| |
|
110-111 പ്രവാചകന്‍, അവരോടു പറയുക: 'അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുക; അല്ലെങ്കില്‍, റഹ്മാനേ(കരുണാമയനേ) എന്നു വിളിച്ചു പ്രാര്‍ഥിക്കുക. ഏതു പേരു വിളിച്ചും പ്രാര്‍ഥിച്ചുകൊള്ളുക. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു.'42 നിന്റെ നമസ്കാരം ഏറെ ഉച്ചത്തിലാവരുത്. വളരെ പതിഞ്ഞ സ്വരത്തിലുമാവേണട. രണടിനുമിടയില്‍ മധ്യനില സ്വീകരിക്കണം.43 പറയുക: 'സകല സ്തുതിയും അല്ലാഹുവിനാകുന്നു. അവന്‍ ആരെയും പുത്രനായി വരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് ഒരു പങ്കാളിയുമില്ല. രക്ഷിക്കാന്‍ ഒരു സഹായി ആവശ്യമാകത്തക്കവണ്ണം യാതൊരു ദൌര്‍ബല്യവും അവന്നില്ല. അവന്റെ അത്യുന്നതമായ മഹത്വത്തെ വാഴ്ത്തിക്കൊണടിരിക്കുക.' |
| |
42. മക്കയിലെ ബഹുദൈവവിശ്വാസികളുടെ വിമര്‍ശനത്തിനുള്ള മറുപടിയാണിത്. അവര്‍ പറഞ്ഞു: 'സ്രഷ്ടാവിന് അല്ലാഹു എന്ന പേര് ഞങ്ങള്‍ കേട്ടിട്ടുണട്. പക്ഷേ, ഈ 'റഹ്മാന്‍' (കരുണാമയന്‍) എന്ന പേര് നിങ്ങള്‍ക്കെവിടുന്ന് കിട്ടി?' അവര്‍ക്കിടയില്‍ അല്ലാഹുവിന്റെ ഈ നാമം പ്രചാരത്തിലുണടായിരുന്നില്ല. അതുകൊണട് അതിനുനേരെ അവര്‍ നെറ്റിചുളിക്കുകയായിരുന്നു.
43. ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്നു: മക്കയില്‍, നബിയോ സഹാബികളോ നമസ്കാരവേളയില്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അപ്പോള്‍ നിഷേധികള്‍ ബഹളമുണടാക്കാന്‍ തുടങ്ങുമായിരുന്നു. ചിലപ്പോഴവര്‍ തെറിപറയാനും ഒരുമ്പെട്ടിരുന്നു. ഇതിനെ സംബന്ധിച്ച് കല്‍പിക്കുകയാണ്: നിഷേധികള്‍ കേട്ടു ബഹളമുണടാക്കുംവണ്ണം അത്ര ഉച്ചത്തില്‍ ഓതേണടതില്ല. നിങ്ങള്‍ക്കും കൂട്ടുകാര്‍ക്കും കേള്‍ക്കാനാവാത്തത്ര പതുക്കെയും ആവരുത്.' ഈ വിധി ആ സാഹചര്യത്തിലേക്കു മാത്രമായിരുന്നു. മദീനയില്‍ സാഹചര്യം മാറിയപ്പോള്‍ വിധി അവശേഷിച്ചില്ല. എപ്പോഴെങ്കിലും മുസ്ലിംകള്‍ക്ക് മക്കയിലെ ആ സാഹചര്യം അഭിമുഖീകരിക്കേണടിവരികയാണെങ്കില്‍, അപ്പോള്‍ ഈ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കേണടതാണ്.

|
| |
| |
|
|
|