കെ.പി.സി അബ്ദുര്‍ഖാദിര്‍
പാലക്കാട് ജില്ലയിലെ കരിങ്ങനാട് പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് കെ.പി.സി അബ്ദുല്‍ഖാദര്‍(75). പ്രദേശത്തെ വനിതകളടക്കമുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് സലഫിയ അറബിക് കോളേജ്, ഇസ്ലാമിക് ഓറിയന്റല്‍ ഹൈസ്കൂള്‍, മൌണ്ട് സഫ ഇംഗ്ളീഷ് സ്കൂള്‍, നൂറുല്‍ ഇസ്ലാം മദ്റസ, മസ്ജിദുല്‍ ഹുദ എന്നിവ.
നിബ്റാസുല്‍ ഇസ്ലാം സെക്രട്ടറി, ജംഇയ്യത്തു സലഫിയ്യീന്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സ്ഥാപകാംഗം, ഹിമായത്തുല്‍ ഇസ്ലാം ചാരിറ്റബ്ള്‍ ട്രസ്റ് സെക്രട്ടറി, വൈസ് ചെയര്‍മാന്‍, മസ്ജിദുല്‍ ഹുദാ മഹല്ല് മുത്വവല്ലി, ദീര്‍ഘകാലം കരിങ്ങനാട് കാര്‍കുന്‍ ഹല്‍ഖാ നാസിം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കെ.പി ഉമ്മര്‍
വി.കെ അബ്ദുര്‍റഹ്മാന്‍
ഹൃദ്യമായ പെരുമാറ്റത്തിലൂടെ പരിചയപ്പെടുന്നവര്‍ക്കെല്ലാം സ്നേഹം പകര്‍ന്നുനല്‍കി വി.കെ അബ്ദുര്‍റഹ്മാന്‍. കാവനൂര്‍-ചെങ്ങര സ്വദേശിയായിരുന്നു.
വര്‍ഷങ്ങളോളം ജിദ്ദയില്‍ ജോലിചെയ്തുവന്ന അദ്ദേഹം വൃക്ക സംബന്ധമായ രോഗം കാരണം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. കാവനൂര്‍ ചാരിറ്റബ്ള്‍ ട്രസ്റ് രൂപവത്കരണത്തിലും അതിനു വേണ്ടിയുള്ള സ്ഥലമെടുപ്പിലും കാര്യമായി സഹായിച്ചു. കാവനൂരില്‍ നടന്ന സോളിഡാരിറ്റി മേഖലാ സമ്മേളനത്തില്‍ രോഗാവസ്ഥയിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
അബ്ദുല്‍ലത്വീഫ് ചെങ്ങര
എ.ബി ഇബ്റാഹിംകുട്ടി
മാള ഏരിയയിലെ അന്നമനട കാര്‍കുന്‍ ഹല്‍ഖ അംഗമായിരുന്നു എ.ബി ഇബ്റാഹിംകുട്ടി. നാലുപതിറ്റാണ്ടിലേറെക്കാലം ഇസ്ലാമിക പ്രസ്ഥാനത്തോടൊപ്പം ജീവിച്ച നിസ്വാര്‍ഥനായ പ്രവര്‍ത്തകന്‍. അന്നമനട, വാളൂര്‍ പ്രദേശങ്ങളില്‍ ജമാഅത്തിനെ പരിചയപ്പെടുത്തിയ ആദ്യകാല പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ശ്രമത്താലാണ് അന്നമനടയിലെ മദീന ജുമാമസ്ജിദ് സ്ഥാപിതമായത്. സന്താനങ്ങള്‍ പ്രസ്ഥാന ബന്ധുക്കളാണ്.
സി.കെ.ബി വാളൂര്‍
എ.കെ മുഹമ്മദ്
എടപ്പാള്‍ പ്രാദേശിക ജമാഅത്തംഗവും ആദ്യകാല പ്രവര്‍ത്തകനും ജംഇയ്യത്തുല്‍ ഇസ്ലാഹ് ട്രസ്റംഗവുമായിരുന്നു എ.കെ മുഹമ്മദ് എന്ന കുഞ്ഞിബാവ(80).
മുംബൈ പ്രിന്‍സസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഹല്‍ഖയുടെ സ്ഥാപകരികലൊരാളാണ്. ബീഡിതൊഴിലാളിയായിരുന്ന അദ്ദേഹം നിരവധിയാളുകളെ പ്രസ്ഥാനത്തിലേക്കടുപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. ജോലിയാവശ്യാര്‍ഥം ഒമാനില്‍ എത്തിയപ്പോള്‍ റൂവിയിലെ ദാറുസ്സലാമില്‍ പ്രധാന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മുന്‍ വനിതാ ഹല്‍ഖാ നാസിമത്ത് ആലപ്പുഴ മാളിയേക്കല്‍ മുത്തുബീവിയാണ് ഭാര്യ. മനാഫ് എടപ്പാള്‍ (ഷാര്‍ജ ഐ.സി.സി പ്രസിഡന്റ്), മസ്ഹറുദ്ദീന്‍, അബുല്ലൈസ്(യു.എ.ഇ യൂത്ത് ഇന്ത്യ മുന്‍ വൈസ് പ്രസിഡന്റ്), ഷൈമാ ബീവി, മുജാഹിദ ബീവി, സുമയ്യാ ബീവി എന്നിവര്‍ മക്കളാണ്.
എ.കെ അബ്ദുര്‍റഹ്മാന്‍കുട്ടി എടപ്പാള്‍
കെ.പി ഹസന്‍
കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ കാര്‍കുന്‍ ഹല്‍ഖ അംഗമായിരുന്നു എട്ടേനാലില്‍ കാവുമ്പുറത്ത് കെ.പി ഹസന്‍. ഹല്‍ഖാ നാസിം, അല്‍ ഇഹ്സാന്‍ ചാരിറ്റബ്ള്‍ ട്രസ്റ് അംഗം, മസ്ജിദുല്‍ ഫലാഹ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനത്തിന് ഒരു മദ്റസ ആവശ്യമായി വന്നപ്പോള്‍ ഷെഡ്കെട്ടി അതിന് തുടക്കം കുറിച്ചത് ഇദ്ദേഹത്തിന്റെ പുരയിടത്തിലാണ്. ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന അദ്ദേഹം ആരോടും വളരെ വിനയപൂര്‍വമാണ് പെരുമാറിയിരുന്നത്. മൂന്ന് പെണ്‍മക്കളുണ്ട്.
എ.കെ.എം അസ്സയിന്‍ ചേളന്നൂര്‍
സഫര്‍
പുഴയിലെ ഒഴുക്കില്‍പെട്ട് അകാലത്തില്‍ യാത്രപറഞ്ഞ സഫര്‍ മൂവാറ്റുപുഴ ഇലാഹിയ്യ പബ്ളിക് സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയായിരുന്നു. മൂവാറ്റുപുഴ പടിഞ്ഞാറെച്ചാലില്‍ പി.എം.റ്റി ഹുസൈന്റെയും ചന്തിരൂര്‍ മാവുംതാഴെ നദീറയുടെയും ഇളയമകനാണ്. എസ്.ഐ.ഒ പ്രവര്‍ത്തകനായ സഫര്‍ സൌമ്യനും എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്നു. ഖബറടക്കത്തിലും മറ്റും ആയിര കണക്കിന് ആളുകളാണ് പങ്കെടുത്തത്.
കെ.പി ബഷീര്‍ ഈരാറ്റുപേട്ട
|